News
പാലക്കാട് പൂരത്തിൽ വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്
വെടിക്കെട്ട് കാണാനായി കൂടി നിന്നവർക്കിടയിലേക്കാണ് കല്ലുകളും മറ്റ് അവശിഷ്ടങ്ങളും തെറിച്ചുവീണത്.
പാലക്കാട്: കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ അപകടം സംഭവിച്ച് നാല് പേർക്ക് പരിക്കേറ്റു. വെടിക്കെട്ട് നടക്കുന്നതിനിടെ കല്ലുകളും ചീളുകളും തെറിച്ചുവീണതാണ് അപകടത്തിന് കാരണമായത്.
വെടിക്കെട്ട് കാണാനായി കൂടി നിന്നവർക്കിടയിലേക്കാണ് കല്ലുകളും മറ്റ് അവശിഷ്ടങ്ങളും തെറിച്ചുവീണത്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകളുണ്ട്.
പരിക്കേറ്റവർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോൾ ആളുകൾ ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
kerala
എം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി
തിരുവനന്തപുരം: എഡിജിപി എം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണര്‍ എന്നത് ഐഎഎസ് (IAS) കേഡര്‍ തസ്തികയാണെന്നും അവിടെ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നുമുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (CAT) ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
എക്സൈസ് കമ്മീഷണര്‍, ഐഎംജി ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി നിജപ്പെടുത്തിയവയാണെന്നും കേഡര്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി
നേരത്തെ ശബരിമലയിലെ ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്ന് അജിത് കുമാറിനെ പോലീസ് ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. കൂടാതെ, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിവാദങ്ങളും അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നു.
india
പാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.
ലണ്ടന്‍: ദി ഹന്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ പാകിസ്താന് സ്പിന്നര്‍ അബ്രാര്‍ അഹ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.
ദി ഹന്‍ഡ്രഡ് ലീഗില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ വാങ്ങുന്നത് ആദ്യമായാണ്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരായ സണ്‍ ഗ്രൂപ്പാണ് ടീമിനെ നയിക്കുന്നത്.
അബ്രാറിനെ ടീമിലെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അബ്രാര്‍ അഹ്മദ് മുന്‍പ് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ടീമിനെതിരെ ആരാധകര്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചത്.
BoycottSRH തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍ഡിംഗാവുകയും ആരാധകര്‍ കൂട്ടത്തോടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ എക്സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പാക് താരങ്ങളെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കാവ്യ മാരന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് അബ്രാറിനായി ലേലം വിളിച്ചത്.
main stories
പാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്‍ അറിയിച്ചു.
കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ നൂറിലധികം റെസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിലച്ചതിനുള്ള പ്രധാന കാരണം.
പാചകവാതക വിതരണത്തില്‍ ഉണ്ടായ തടസ്സം കാരണം പല ഹോട്ടലുകള്‍ക്കും ആവശ്യമായ സിലിണ്ടറുകള്‍ ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതോടെ ചെറുകിട ഭക്ഷണശാലകളും വലിയ റെസ്റ്റോറന്റുകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു.
പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടു. പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്‍ അറിയിച്ചു.
-
kerala2 days agoരസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days agoമലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
-
kerala2 days agoവെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
-
kerala2 days ago‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
-
kerala2 days agoകെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; അറസ്റ്റിലായത് അധ്യാപകന് അടക്കമുള്ള സി.പി.എം സംഘം
-
News2 days agoഎണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
-
kerala2 days agoദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര് മരിച്ചു
-
india2 days agoയുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ

