Food
രുചിയേറും ചിക്കന്‍ ചീസ് ഷാഹി റോള്‍
RAMZAAN
Recipe
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ (എല്ല് ഇല്ലാതെ)500, വെളുത്തുളി, ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂണ്‍, ബ്രഡ് പീസ് – 3എണ്ണം, കുരുമുളക് പൊടി -1 ടീസ്പൂണ്‍, പച്ചമുളക് ചതച്ചത് -2 എണ്ണം, ചിക്കന്‍ മസാല പൊടി -1/2 ടീസ്പൂണ്‍, മാഗി ചിക്കന്‍ കബ് -1 എണ്ണം, ബട്ടര്‍ – 2 ടീസ്പൂണ്‍(ഉരുക്കിയത് ), ചീസ് ഷീറ്റ് -7 എണ്ണം, മുട്ട-2 എണ്ണം, ബ്രഡ് ക്രംബ്സ്-ആവശ്യത്തിന്, വെളിച്ചെണ്ണ -250ഗ്രം.
ഉണ്ടാക്കുന്ന വിധം
കഷണങ്ങളാക്കി വെച്ച ചിക്കനിലേക്ക് ബ്രഡ്, ബട്ടര്‍, കുരുമുളക് പൊടി, പച്ചമുളക്, ചിക്കന്‍ മസാല, മാഗിക്യുബ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച് മിക്സ് ഒരു പ്ലാസ്റ്റിക്ക് പേപ്പറില്‍ എണ്ണ പുരട്ടി പരത്തി മേലെ ചീസ് ഷീറ്റും വെച്ച് റോള്‍ ചെയ്ത് എടുക്കുക.
മുട്ട കലക്കി വെച്ചതിലും, ബ്രഡ് ക്രംബ്സിലും പൊതിഞ്ഞ് ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
ആവശ്യമുള്ള സാധനങ്ങള്‍ : – 50 ഗ്രാം മുട്ട, സവാള – 1 വലുത്, കടല പൊടി -150 ഗ്രാം, മൈദ-3 എണ്ണം, വെളിച്ചെണ്ണ- 200ഗ്രാം, വെള്ളം പാകത്തിന്, പച്ചമുളക്- 2എണ്ണം, ഇഞ്ചി- ചെറിയ കഷ്ണം, കറിവേപ്പില- 2തണ്ട്, മല്ലിയില- 4തണ്ട്, മുളകുപൊടി- 1/2, ടീസ്പൂണ്‍, മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍, ഗരം മസാല 1/4 ടീസ്പൂണ്‍, ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം : സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില മല്ലിയില ചെറുതായി അരിഞ്ഞ് മുളകുപൊടി മഞ്ഞള്‍ പൊടി ഖരം മസാല എന്നിവ കടലമാവും മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറേശ്ശേ വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി മികസ് ചെയ്യുക. ഉഴുന്ന് വടയുടെ മാവിന്റെ തോതില്‍ മാവ് റെഡിയാക്കി പുഴുങ്ങിയ മുട്ട ചെറിയ കഷണങ്ങളായി അരിഞ്ഞു മാവില്‍ ചേര്‍ത്ത് സ്പൂണ്‍ കൊണ്ടു ഇളക്കി മാവില്‍ യോജിപ്പിച്ചു വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഓരോ സ്പൂണ്‍ വീതം കോരിയിട്ട് പൊരിച്ചെടുക്കുക.
അവശ്യസാധനങ്ങള്‍:
1) മുട്ട പുഴുങ്ങിയത് – 4എണ്ണം
2) സവാള 3എണ്ണം
3) പച്ചമുളക് -2 എണ്ണം
4) ഇഞ്ചി -ഒരു ചെറിയ കഷ്ണം
5) വെളുത്തുള്ളി – 8 അല്ലി
6) കറിവേപ്പില -2 തണ്ട്
7) മല്ലിച്ചപ്പ് – 2 തണ്ട്
8) മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
9) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
10) മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
11) ഉപ്പ് പാകത്തിന്
12) മൈദ 8 പൂരിയുണ്ടാക്കാന്‍ ആവശ്യത്തിന്
13) അരിപ്പൊടി 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം:
3 മുതല്‍ 7 വരെയുള്ള സാധനങ്ങള്‍ പൊടിയായി അരിഞ്ഞെടുക്കുക. സവാള കനം കുറഞ്ഞു അരിയുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കൊത്തിയരിഞ്ഞ ചേരുവകള്‍ നന്നായി വഴറ്റുക. ശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റുക. 7 മുതല്‍ 10 വരെയുള്ള പൊടികള്‍ കൂടി ചേര്‍ത്ത് ചെറിയ തീയില്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങിവെക്കാം. പുഴുങ്ങിയ മുട്ട നീളത്തില്‍ മുറിച്ചെടുക്കുക. മുട്ടയുടെ മഞ്ഞകരു കൈകൊണ്ടു പിടിച്ചു മാറ്റി വെച്ച കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നപോലെ കുഴച്ചു പൂരി പരത്തി മുട്ടയില്‍ കൂട്ട് നിറച്ചു പുരിയില്‍ പൊതിഞ്ഞു കൈകൊണ്ടു മുട്ടയുടെ അകൃതിയില്‍ ഉരുട്ടിയെടുക്കുക ശേഷം അരിപ്പൊടിയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
സി.എച്ച് നജ്മ ബീവി
ആവശ്യമായ സാധനങ്ങള്‍:
കാബേജ്-1
ഉരുളക്കിഴങ്ങ് – 250 ഗ്രാം
ഉള്ളി മീഡിയം – 1 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി -1ചെറിയ പീസ്
വെളുത്തുള്ളി – 2 അല്ലി
മല്ലിയില -ഒരു ചെറിയ പിടി
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മൊസറല്ല ചീസ് -2,3 സ്ലൈസ്
കടലപ്പൊടി- 100 ഗ്രാം
മുളക് പൊടി -1ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
കായപ്പൊടി -1/2 ടീസ്പൂണ്‍
ചെറിയ ജീരകം -1ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഉരുളകിഴങ്ങ് പാകത്തിന് ഉപ്പിട്ട് വേവിച്ചതില്‍ ചെറുതായി അരിഞ്ഞ ഉള്ളി, ചതച്ച പച്ചമുളക് ചതച്ച ഇഞ്ചി വെളുത്തുള്ളി, മല്ലിയില എന്നിവ ചേര്‍ത്തു നന്നായി കുഴച്ചു വെക്കുക. ശേഷം കാബേജ് ഓരോ ലീഫായി അടര്‍ത്തി എടുത്ത് നല്ല തിളച്ച വെള്ളത്തില്‍ മുക്കി ഒന്ന് വാട്ടിയെടുത്ത് ഇല നിവര്‍ത്തി വച്ചു തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് ഫില്ലിംഗ് ഇലയില്‍ പരത്തി മുകളില്‍ ചീസ് സ്ലൈസ് വച്ച് ഇല ചുരുട്ടി റോള്‍ ആക്കുക. അത് ഒരിഞ്ചു വലിപ്പത്തില്‍ കട്ട് ചെയ്ത് വെക്കുക. ശേഷം കടലമാവില്‍ മുളക് പൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, നല്ലജീരകം ഉപ്പ് എന്നിവ ചേര്‍ത്തു വെള്ളമൊഴിച്ചു ഒത്തകട്ടിയില് ബാറ്റര്‍ തയ്യാറാക്കി മുറിച്ചു വച്ച ഇല ആ ബാറ്ററില്‍ മുക്കി ചൂടാക്കിയ വെളിച്ചെണ്ണ പൊരിച്ചെടുക്കുക.
-
kerala2 days agoഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു
-
india3 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
kerala3 days agoഎം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
main stories3 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
News2 days agoലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു
-
kerala2 days agoമലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്കി; വില 2000
-
News2 days agoഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്
-
News2 days agoപാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

