News
ബ്രഡ് ജമൂന്‍
RAMZAN
Receipe
ആവശ്യമായ ചേരുവകള്‍:
ബ്രഡ് – 4 കഷ്ണം
പാല് – അര ഗ്ലാസ്
പാല് പൊടി 50 ഗ്രാം
നെയ്യ് – 2 ടീസ്പൂണ്‍ പഞ്ച
സാര – ആവശ്യത്തിന്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
നാലു കഷ്ണം ബ്രഡ് എടുത്ത് സൈഡ് മുറിച്ച് മാറ്റിവെക്കുക. ശേഷം ബ്രഡ് ത്രികോണത്തില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ച് കോരി മാറ്റി വെക്കുക., പിന്നിട് അരഗ്ലാസ് പാലും 50 ഗ്രാം പാല് പൊടിയും കലക്കി അടുപ്പില്‍ വെച്ച് ചെറിയ തിയ്യില് കുറുക്കി എടുക്കുക., കുറുകി വരുമ്പോള്‍ അതില്‍ കുറച്ച് പശുവിന് നെയ്യ് ചേര്‍ത്ത് കൊടുക്കുക നല്ലവണ്ണം കുറുകി പരുവം ആകുമ്പോള്‍ മാറ്റി വെക്കുക., കുറച്ച് പഞ്ചസാര എടുത്ത് സുകര്‍ സിറപ്പ് ഉണ്ടാക്കുക, അതിന് ശേഷം നമ്മള് ആദ്യം പൊരിച്ച് വെച്ച ബ്രഡ് ശുകര്‍ സിറപ്പില്‍ മുക്കി എടുത്ത് ഉണ്ടാക്കി വെച്ച പാല് കുറുകിയത് അതില്‍ വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് മുടി വെച്ച് ചൂടോടെ കഴിക്കുക.
Health
റേഡിയേഷന് തെറാപ്പിയുടെ പ്രധാന്യം എന്തെല്ലാം?
റേഡിയേഷന് തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.
കാന്‍സര്‍ ചികിത്സ മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ വരെ ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗശമനത്തിനും വേദന നിവാരണത്തിനുമുള്ള ഏറ്റവും ഫലപ്രദമായമാര്ഗങ്ങളിലൊന്നാണ് റേഡിയേഷന്‍തെറാപ്പി. ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ട്യൂമറുകളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. പ്രധാനമായും എക്സ്റ്റേണല്‍ ബീം റേഡിയേഷന് തെറാപ്പി(EBRT), ബ്രാക്കി തെറാപ്പി(Internal Radiation) എന്നിങ്ങനെ വിവിധ രീതികളില്‍ റേഡിയേഷന് നല്കിവരുന്നു. കാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന് തെറാപ്പി ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ശസ്ത്രക്രിയ, സിസ്റ്റമിക് തെറാപ്പി (Chemotherapy) എന്നിവയ്ക്കൊപ്പം ഒരു ഘട്ടം ഘട്ടമായിട്ടാണ് സാധാരണയായി നല്‍കുന്നത്. നമ്മുടെ നാട്ടിലെ ഏകദേശം 50% കാന്‍സ റുകളും രണ്ടാം ഘട്ടത്തിന് ശേഷമാണ് തിരിച്ചറിയപ്പെടുന്നത് എന്നതിനാല്‍ ഇത്തരത്തിലുള്ള സംയോജിത ചികിത്സാ രീതികള്‍ അത്യാവശ്യമായി വരുന്നു. റേഡിയേഷന് തെറാപ്പിയുടെ
പ്രാധാന്യം
കോശനാശം: ഉയര്‍ന്ന ഊര്‍ജ്ജമുള്ള രശ്മികള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നു.
ട്യൂമര്‍ നിയന്ത്രണം: ട്യൂമ റുകളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്ര ക്രിയയ്ക്ക് മുന്നോടിയായി ട്യൂമറുകളുടെ വലിപ്പം കുറയ്ക്കാന്‍ ഇത്
സഹായിക്കുന്നു. ശസ്ത്രക്രിയയ് ക്ക് ശേഷം: ശസ്ത്രക്രിയ കഴിഞ്ഞmo ലും അവശേഷിക്കാന്‍ സാധ്യതയു ള്ള കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണ മായും നശിപ്പിക്കാന്‍ റേഡിയേ ഷന് ഉപയോഗിക്കുന്നു.
ജീവിതനിലവാരം: കാന്‍സര്‍ മൂലമുണ്ടാകു ന്ന അസ്വസ്ഥതകള്‍ കുറച്ച് രോഗി കളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു.
ചികിത്സാ രീതികള്‍:
ക്യുറേറ്റീവ് റേഡിയേഷന്: അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ കാന്‍സര്‍ ഭേദമാക്കാന്‍ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, വോയ്സ് ബോക്സ് സംരക്ഷിച്ചുകൊണ്ട് തന്നെ ശബ്ദം നിലനിര്‍ത്താന്‍ റേഡിയേഷന് വഴി സാധിക്കും. ഗര്‍ഭാശയ ഗള കാന്‍സര്‍ ചികിത്സയില്‍ എക്സ്റ്റേണല്‍ റേഡിയേഷനും ബ്രാക്കി തെറാപ്പിയും സംയോജിപ്പിച്ചു നല്‍കാറുണ്ട്.
പാലിയേറ്റീവ് റേഡിയേഷന് രോഗം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാത്ത ഘട്ടത്തില്‍, അമിതമായ രക്തസ്രാവം തടയാനും അസഹനീയമായ വേദന കുറയ്ക്കാനും ഇത് നല്കുന്നു.
കൃത്യതയാര്‍ന്ന സാങ്കേതിക
വിദ്യകള്‍: SRS & SERT
ആധുനിക സാങ്കേതികവിദ്യയായ സ്റ്റീരിയോടാക്റ്റിക് റേഡിയേഷന്, വളരെ ചെറിയ ഭാഗത്തേക്ക് ഉയര്‍ന്ന അളവില്‍ രശ്മികള്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചികിത്സാ കാലയളവ് കുറയ്ക്കുന്നു. തലച്ചോറിലെ മുഴകള്‍ ഏകദേശം 5 സെഷനുകള്‍ കൊണ്ട് ഭേദമാക്കാന്‍ എസ്.ആര്.എസ് (SRS) സഹായിക്കുന്നു.
ശ്വാസകോശത്തിലോ കരളിലോ ഉള്ള മുഴകള്‍ ശസ്ത്രക്രിയ കൂടാതെ 510 സെഷനുകള്‍ കൊണ്ട് ചികിത്സിക്കാന്‍ (SBRT) വഴി സാധിക്കും. കാന്‍സറിന് മാത്രമല്ല, മാരകമല്ലാത്ത പല രോഗങ്ങള്‍ക്കും ശസ്ത്രക്രിയയ്ക്ക് പകരമായി റേഡിയേഷന് ഉപയോഗിക്കുന്നു. തലച്ചോറിലെ പ്രശ്നങ്ങള്‍ എ.വി.എം (രക്തക്കുഴലുകളുടെ കെട്ടുപിണയല്‍), പിറ്റിയൂട്ടറി അഡി നോമ, മെനിഞ്ചിയോമ എന്നിവയ് ക്ക് ഫലപ്രദമാണ്. സന്ധിവേദന ആര്‍ത്രൈറ്റിസ്, ടെന്‍ഡിനൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ വീക്കവും വേദനയും കുറയ്ക്കാന്‍ കുറഞ്ഞ അളവിലുള്ള റേഡിയേഷന് ഉപയോഗിക്കുന്നു. കോശ വളര്‍ച്ച തടയാന്‍ കെലോയിഡുകള്‍ (Keloids), ഹെറ്ററോടോപിക് ഓസിഫിക്കേഷന്‍ തുടങ്ങിയവ തടയാന്‍ ഇത് സഹായിക്കുന്നു. ഗുണങ്ങളും പാര്‍ശ്വഫലങ്ങളും റേഡിയേഷന് തെറാപ്പി അവയവങ്ങളെ സംരക്ഷിക്കാനും വേദനയില്ലാതെ രോഗം ഭേദമാക്കാനും സഹായിക്കുന്നു.
എന്നിരുന്നാലും, ചികിത്സാ രീതിക്കും ശരീരഭാഗത്തിനും അനുസരിച്ച് ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് റേഡിയേഷന് ഓമോളജിസ്റ്റുമായി വിശദമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പഴയകാലത്തെ അപേക്ഷിച്ച് റേഡി യേഷന്‍ ചികിത്സ ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചികിത്സയെത്തുടര്‍ന്ന് വായയിലുണ്ടാകുന്ന പുണ്ണുകളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അതീവ കഠിനവും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതുമായിരുന്നു. എന്നാല്‍ ഇന്നത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ട്യൂമറുകളെ അതീവ കൃത്യതയോടെ ലക്ഷ്യം വയ്ക്കുന്നതിനാല്‍, ആരോഗ്യമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഇതിന്റെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കപ്പെടുകയും, അവ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഭേദമാവുകയും ചെയ്യുന്നു. റേഡിയേഷന് തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.
News
ഫൈനലില്‍ സഞ്ജു സെഞ്ച്വറി അടിക്കും; പ്രവചനവുമായി ആര്. അശ്വിന്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ് നിര്‍ണായക പ്രകടനം നടത്തുമെന്ന പ്രവചനവുമായി ആര് അശ്വിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.
ഈ ലോകകപ്പില്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായി അശ്വിന് ഓര്‍മ്മപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇതിനകം 97, 89 റണ്‍സ് നേടി സഞ്ജു സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിരുന്നു.
ലോകകപ്പിന് മുന്‍പ് ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയായിരുന്നു.
അതേസമയം ഫൈനലില്‍ മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരുടെ ബൗളിംഗ് സഞ്ജുവിന് വെല്ലുവിളിയായേക്കാം.
GULF
സുരക്ഷാ മുന്‍കരുതല്‍: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ദുബായ്: സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വിമാനത്താവളത്തിന് മുകളില്‍ ആകാശത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് ഈ നടപടി.
എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാതൊരു കാരണവശാലും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സിറ്റി ചെക്ക്-ഇന്‍ സെന്ററുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.
-
india1 day agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More1 day ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala1 day agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More1 day agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india1 day agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More1 day agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More1 day agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം
-
News1 day agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും

