Connect with us

kerala

‘അപാര തൊലിക്കട്ടി’; വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ പരിഹസിച്ച് കമല്‍ വരദൂര്‍

മന്ത്രിയുടെ പ്രസ്താവനകളില്‍ ആശ്ചര്യം തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റേത് ‘അപാരമായ തൊലിക്കട്ടി’ ആണെന്നും കമല്‍ വരദൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

Published

on

മലപ്പുറം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം പാളിയതോടെ, ടീമിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് രംഗത്തെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക എഡിറ്ററുമായ കമeല്‍ വരദൂര്‍. മന്ത്രിയുടെ പ്രസ്താവനകളില്‍ ആശ്ചര്യം തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റേത് ‘അപാരമായ തൊലിക്കട്ടി’ ആണെന്നും കമല്‍ വരദൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മന്ത്രിക്ക്, ഫുട്‌ബോള്‍ ആരാധകരുടെ ഇടയിലുണ്ടായ കടുത്ത പ്രതിഷേധം മറികടക്കാനാണ് പുതിയ ‘ചതി’ ആരോപണമെന്നാണ് വിമര്‍ശനം.

മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ പോയി നടത്തിയ നാടകത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13.5 ലക്ഷം രൂപ വിനിയോഗിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ താന്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നതായി കമാല്‍ ചൂണ്ടിക്കാട്ടി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) പ്രതിനിധിയെന്ന പേരില്‍ കൊച്ചിയിലെത്തിച്ചത് അര്‍ജന്റീനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെ ആയിരുന്നു. ഇതിനു പിന്നില്‍ ഒരു ചാനല്‍ സ്‌പോണ്‍സറുടെ നാടകമായിരുന്നു നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ കായിക മന്ത്രിയുടെ പുതിയ പ്രസ്താവനയില്‍ അല്‍ഭുതമില്ല.. അര്‍ജന്റീന ചതിചെന്നാണ് താനുരില്‍ നിന്നും തിരൂരിലെത്തിയ ഇടത് സ്ഥാനാര്‍ത്ഥി പറയുന്നത്.. അപാരമാണ് വി.അബ്ദുറഹ്‌മാന്റെ തൊലിക്കട്ടി.. 2024 സെപ്തംബര്‍ 6 നായിരുന്നു മെസി വിഷയത്തില്‍ ഞാനിട്ട ആദ്യ പോസ്റ്റ്.
അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലുടെ സഞ്ചരിച്ചാലറിയാം എന്തെല്ലാം നുണകളാണ് അദ്ദേഹം പറയുന്നതെന്ന്.. മെസിയെ ക്ഷണിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവിലെ 13.5 ലക്ഷം വിനിയോഗിച്ച് സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി നടത്തിയ നാടകത്തിന് ശേഷം വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം പറഞ്ഞു- ചില പത്രക്കാര്‍ക്ക് വിവരമില്ലെന്ന്.. ദിവസങ്ങള്‍ കഴിഞ്ഞ് അദ്ദേഹം പറഞ്ഞു-മെസിയുടെ വരവിന് മുന്നോടിയായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി വേദി പരിശോധിക്കാനായി കൊച്ചിയിലെത്തുമെന്ന്.. അങ്ങനെ ഒരാളെ കൊച്ചിയിലെത്തിച്ചു. ആ നാടകത്തിനൊപ്പമായിരുന്നു ചാനല്‍ സ്‌പോണ്‍സറുടെ ഹൈ വോള്‍ട്ടേജ് പെര്‍ഫോര്‍മന്‍സ്. പിന്നിട് അന്വേഷിച്ചപ്പോള്‍
മനസിലായി ആ വന്നത് അര്‍ജന്റിനയുടെ ആരുമല്ലെന്ന്.. അടുത്ത നാടകം കലുരിലെ നെഹ്‌റു സ്റ്റേഡിയം നവീകരണമായിരുന്നു. സ്‌പോണ്‍സര്‍ മുതലാളി പറഞ്ഞു 70 കോടിയാണ് മുടക്കുന്നതെന്ന്.. സ്റ്റേഡിയത്തിന്റെ ഉടമകളായ Greater Cohin Development Authortiy ഇതൊന്നും അറിഞ്ഞിട്ടാലിയിരുന്നു.
അതിനിടെ കോഴിക്കോട്ട് ഒരു കോളജ് പരിപാടിയില്‍ മന്ത്രി പറഞ്ഞു മെസി വന്നിരിക്കും. നാടകത്തിലെ അടുത്ത രംഗം അര്‍ജന്റീനക്കാരുടെ പ്രതികരണമായിരുന്നു. ഇന്ത്യയിലേക്കില്ല എന്ന് അവര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ മന്ത്രി കോഴിക്കോട് KMCT യിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍
ഉദ്ഘാടനത്തോടനുബന്ധിച്ച് 24 ചാനല്‍ റിപ്പോര്‍ട്ടറോട് തട്ടിക്കയറി. ആ ചടങ്ങിന് ഞാനുമുണ്ടായിരുന്നു. ഇടക്ക് സംസ്ഥാനത്ത് ഉപതെരഞെടുപ്പുകള്‍ വന്നു. പാലക്കാട്ടും നിലമ്പുരും. അപ്പോഴെല്ലാം മന്ത്രി മുടങ്ങാതെ പത്രസമ്മേളനം വിളിച്ചു. മെസി ഇന്നല്ലെങ്കില്‍ നാളെ എന്ന് പറഞ്ഞു.. അടുത്ത രംഗം
അര്‍ജന്റിനയിലേക്കുള്ള സ്‌പോണ്‍സര്‍ സംഘത്തിന്റെ യാത്രയായിരുന്നു. ഉടന്‍ മന്ത്രി രംഗത്തെത്തി മെസി വരുന്ന തിയ്യതികള്‍ വരെ പ്രഖ്യാപിച്ചു..
അര്‍ജന്റിനക്കാര്‍ രണ്ടാഴ്ച കേരളത്തില്‍. ചിലപ്പോള്‍ രണ്ട് മല്‍സരം കളിക്കും. എതിരാളികള്‍ ഓസ്ട്രേലിയ എന്ന പ്രഖ്യാപനവും. രാമനാട്ടുകരയില്‍ നിന്നും മെസിയെ ആനയിച്ച് ഓപ്പണ്‍ റാലി. അതിന്റെ Promo video വരെ വന്നപ്പോള്‍ എന്റെ വാള്‍ നിറയെ സഖാക്കളുടെ ഫ്രികിക്കുകളായിരുന്നു
നാടകം അവിടെയും അവസാനിച്ചില്ല അര്‍ജന്റീനയുടെ മല്‍സര ഷെഡ്യൂള്‍ വന്നു. അംഗോളക്ക് പോവുന്ന ലോക ചാമ്പ്യന്മാര്‍ ഇന്ത്യയിലേക്കില്ല എന്ന് വ്യക്തമായി. മന്ത്രി വീണ്ടും ക്ഷുഭിതനായി നവംബറും ഡിസംബറും പിന്നിട്ട് മെസി മാര്‍ച്ച് വിന്‍ഡോയില്‍ വരുമെന്നായി അദ്ദേഹം. ഞങ്ങള്‍ തമ്മില്‍
കോഴിക്കോട്ടെ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരു കായികസംവാദം ഉണ്ടായിരുന്നു. ആ ദിവസം രാവിലെ അദ്ദേഹം സംവാദത്തിനുണ്ടാവില്ലെന്ന്
സംഘാടകര്‍ ഫോണിലുടെ എന്നെ അറിയിച്ചു.. ഇടയില്‍ നടന്നതും പറയണമല്ലോ.. കലുര്‍ സ്റ്റേഡിയം നവികരണനാടകം തിരക്കഥയില്ലാതെയായിരുന്നു.
സ്റ്റേഡിയം ഉടമകളും സ്‌പോണ്‍സറും തമ്മില്‍ നോ ഉടമ്പടി. വേനല്‍ മഴ പെയ്തപ്പോള്‍ ഗ്യാലറി ഷവറായി..?? ഗേറ്റ് നിലം പതിച്ചു. Kerala Blasters കളിക്കാന്‍ വന്നപ്പോള്‍ സ്റ്റേഡിയം ഉടമകള്‍ പുലികളായി-ഗേറ്റ് താഴിട്ട് പൂട്ടി. ഇന്ത്യന്‍ ടീം പരിശീലനത്തിന് വന്നു. ദേശിയ പരീശിലകന്‍ ഖാലിദ് ജമിലിനെ പുറത്തിരുത്തി വീണ്ടും ഗേറ്റ് അടച്ചു.. മാര്‍ച്ചും കഴിഞ്ഞു ഇതാ ഏപ്രിലായി.. താനുരില്‍ നിന്നും തിരുരിലേക്കുളള ദൂരം പത്തര കിലോമീറ്ററാണ്. ആ ലാഘവത്തിലാണ് വി.അബ്ദുറഹ്‌മാന്‍ ഇന്ന് പറഞ്ഞിരിക്കുന്നത് അര്‍ജന്റിന ചതിചെന്ന് കേസ് കൊടുക്കുമെന്ന്.. മറ്റ് പലരെയും ചതിച്ചിട്ടുണ്ടെന്ന്..
വിഷയത്തില്‍ സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന്. വിവരാവകാശ പ്രകാരം ആദ്യ സ്പാനിഷ് യാത്രക്ക് മാത്രം ഖജനാവിന് നഷ്ടം പതിമൂന്നര ലക്ഷമാണ്.. എങ്കിലും കായികമന്ത്രി..എന്താ പറയുക

 

kerala

മുഖാമുഖ ചര്‍ച്ചയ്ക്കില്ല; വി.ഡി. സതീശനെ ഞാന്‍ ക്ഷണിച്ചത് ഫെയ്‌സ്ബുക്ക് സംവാദത്തിനെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി.

Published

on

By

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നേരിട്ടുള്ള പരസ്യ സംവാദത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഉദ്ദേശിച്ചത് നേരിട്ടുള്ള മുഖാമുഖമല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള ആശയവിനിമയമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയതോടെ സംവാദം സംബന്ധിച്ച അനിശ്ചിതത്വം വര്‍ദ്ധിച്ചു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി. സംവാദം നടത്താമെന്ന് സമ്മതിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സമയവും സ്ഥലവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയുള്ള മറുപടികളല്ല, ജനങ്ങള്‍ക്ക് മുന്നിലുള്ള നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വികസന വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ സംവാദത്തിന് കളമൊരുങ്ങിയത്. വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സതീശന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ഭയം മൂലമാണെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വികസന രേഖകള്‍ വ്യക്തമാക്കാമെന്നാണ് എല്‍ഡിഎഫ് പക്ഷം നല്‍കുന്ന സൂചന.

 

Continue Reading

kerala

രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍; കോഴിക്കോടും കണ്ണൂരും പര്യടനം നടത്തും

കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി

Published

on

By

കോഴിക്കോട്: മലബാര്‍ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും. രാവിലെ 10.20ന് കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കാര്‍ മാര്‍ഗമാണ് കണ്ണൂരിലെത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാദാപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12നാണ് നാദാപുരം കല്ലാച്ചയിലെ പൊതുസമ്മേളനം. 1.30ന് പേരാമ്പ്രയിലും 2.40ന് ബാലുശേരി മുതല്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ നന്‍മണ്ട വരെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി ബസില്‍ സഞ്ചരിക്കും. വൈകിട്ട് കൊയിലാണ്ടിയില്‍ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Continue Reading

kerala

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ തകർക്കുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി

മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: എൽ.ഡി.എഫ് സർക്കാരിന്റെ പത്തു വർഷത്തെ ഭരണം കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിയിട്ടെന്ന് മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ സർക്കാർ അട്ടിമറിച്ചു. പഞ്ചായത്തുകൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും സർക്കാർ നടപ്പാക്കുന്നില്ല. വികസന മുരടിപ്പിന് മറുപടി നൽകാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പള്ളിയാളിപ്പടിയിൽ നിന്നാരംഭിച്ച കുടുംബസംഗമങ്ങളോടെയാണ് പര്യടനത്തിന് തുടക്കമായത്. അഡ്വ. യു.എ ലത്തീഫ് പര്യടനം ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ, പെരിമ്പലം, പൊറ്റമ്മൽ, ചേപ്പൂര്, പന്തല്ലൂർ, വടക്കുപ്പറമ്പ്, ഇരുമ്പുഴി, പാണായി എന്നീ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങൾക്ക് ശേഷം വൈകീട്ട് കിടങ്ങയത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചു.

പി എ സലാം, കെ വി മുഹമ്മദലി,സിദ്ദീഖ് മാസ്റ്റർ, വി വി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാം ദിനമായ തിങ്കളാഴ്ച മൊറയൂർ പഞ്ചായത്തിലാണ് പര്യടനം നടക്കുന്നത്. മോങ്ങം സി സ്ക്വയർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന കുടുംബ സംഗമത്തോടെ പര്യടനത്തിന് തുടക്കം കുറിക്കും. തുടർന്ന് വാലഞ്ചേരി ഫാത്തിമ ഓഡിറ്റോറിയം, ഒഴുകൂർ എച്ച്.എം.എസ് ഓഡിറ്റോറിയം, അരിമ്പ്ര മനങ്ങറ്റ കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കുടുംബ സംഗമം നടക്കും. വൈകീട്ട് 4.30 ന് അരിമ്പ്ര പുതനപറമ്പിൽ നിന്നും റോഡ് ഷോ ആരംഭിച്ച്. രാത്രിൻ8.40 ന് മോങ്ങാത്ത് സമാപിക്കും.

Continue Reading

Trending