kerala
വാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. ഒൻപത് മലയാളികളാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇതിൽ രണ്ട് പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി.
മരിച്ചവർ
1. അജിത (54)- പ്രധാന അധ്യാപിക, 2. റംല (52) – അധ്യാപിക, 3. സുഹറ (43) – അധ്യാപിക, 4. ആശ (41) – അധ്യാപിക, 5. മജീദ് (43)- അധ്യാപികൻ, 6. സാജിത (45)- പാചക തൊഴിലാളി, 7. ഷക്കീല (37)- അധ്യാപിക, 8. റുഖിയ (39)- മജീദ് മാഷിൻ്റെ ഭാര്യ, 9. ഹിഷാം (12)- സുഹറ ടീച്ചറുടെ മകൻ. ഇതിൽ അജിത മലപ്പുറം പുലാമന്തോൾ സ്വദേശിനിയാണ്. ബാക്കിയുള്ളവർ പാങ്ങ് സ്വദേശികളാണ്.
വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന് റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
kerala
കണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
ശിക്ഷ തളിപ്പറമ്പ് അഡി സെഷൻസ് കോടതി നാളെ വിധിക്കും
കണ്ണൂർ തിമിരി ബോംബേറ് കേസിൽ 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ. ആർഎസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞ കേസിലാണ് വിധി. സിപിഐഎം മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ശിക്ഷ തളിപ്പറമ്പ് അഡി സെഷൻസ് കോടതി നാളെ വിധിക്കും. 2011 നവംബർ 27ന് വൈകിട്ട് ആയിരുന്നു ബോംബേറ് ഉണ്ടായത്.
2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളേജിന് സമീപം വച്ച് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്ക്നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സിപിഐഎം, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു.
ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവർത്തകരെ പിറ്റേ ദിവസം വാഹനങ്ങളിൽ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോവുകയായിരുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 30 ഓളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രൻ, എ.ടി.സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി.നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ ഹാജരായി.
kerala
പുനരധിവാസം പെരുവഴിയില്‍ തന്നെ; ‘സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണം , ആവശ്യവുമായി മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍
ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്.
ഒറ്റയുറക്കില്‍ ജീവിതം കുത്തിയൊലിച്ചുപോയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ പെരുന്നാളും വിഷുവും കഴിഞ്ഞിട്ടും പെരുവഴിയില്‍ തന്നെ. ഇടതുസര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ ദുരിതബാധിതര്‍, കിടപ്പാടത്തിനായി ഇപ്പോഴും കാത്തുനില്‍ക്കുകയാണ്. വിഷുവിന് മുമ്പ് എല്ലാവര്ക്കും വീടുകളിലേക്ക് മാറാമെന്നാതിയിരുന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. അതോടൊപ്പം അതിജീവിതര്‍ക്ക് നല്കി വന്നി രുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയത് ഇരുട്ടടിയാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍.
ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്നറിയിച്ച് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പിലെ വീട്ടില്‍ കിടക്കാനായിട്ടില്ല. ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. അതില്‍ തന്നെ താമസം തുടങ്ങുന്നതിന് മുന്നേ തന്നെ വീടുകള്‍ക്ക് വിള്ളല്‍ വീണതും വലിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
വീടുകളുടെ അനുബന്ധ സൗകര്യങ്ങളായ മാലിന്യ സംസ്കരണം, കുടിവെള്ള വിതരണ ലൈനുകള്‍, ഭൂഗര്‍ഭവൈദ്യുത ലൈനുകള്‍ തുടങ്ങിയവയുടെ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടൗണ്‍ഷിപ്പിലെ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും വോട്ട് ചെയ്യാനായി പശ്ചിമ ബംഗാളിലേക്കടക്കം പോയ തിനാല്‍ നിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. ഏപ്രില്‍ മാസം കഴിഞ്ഞാലും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ കഴിഞ്ഞേക്കില്ല.
താക്കോല്‍ കൈമാറ്റം നടത്തിയ 178 വീടുകളില്‍ 138 വീടുകളുടെയും നിര്‍മ്മാണം പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ടൗണ്‍ഷിപ്പിന്റെ തിടുക്കപ്പെട്ടുള്ള ഉദ്ഘാടനമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും വ്യക്തമാകു ന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 372 വീടുകളും മഴക്ക് മുമ്പ് തീര്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും, റവന്യൂ മന്ത്രി കെ രാജനും ഉള്‍പ്പെടെ പറ ഞ്ഞിരുന്നത്.
അതിജീവിതര്‍ക്ക് നല്കി വന്നിരുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയതോടെ ഉരുള്‍ബാധിതരായ നൂറു കണക്കിന് ആളുകള്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ നൂറുകണക്കിന് ദുരിതബാധിതര്‍ പലതവണ സമരവുമായി തെരുവിലിറങ്ങിയിരുന്നു. ഇനി വീടിന് വേണ്ടിയും തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് ദുരിതബാധിതര്‍.
kerala
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം
. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്.
കോഴിക്കോട്: പടക്കംപൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. വിഷു ആഘോഷിക്കുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്ന അദ്വൈതിന്റെ കയ്യില്‍ നിന്നും ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ അദ്വൈതിനെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
-
kerala2 days agoവിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം
-
main stories1 day agoമണ്ഡല പുനര്‍നിര്‍ണയ ബില്ല് നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും -പി. ചിദംബരം
-
News12 hours agoഇറാൻ–യു.എസ് സംഘർഷം രൂക്ഷം; ഹോർമുസ് വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ന് ചർച്ചനടത്തും
-
kerala10 hours agoപുനരധിവാസം പെരുവഴിയില്‍ തന്നെ; ‘സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണം , ആവശ്യവുമായി മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍
-
main stories9 hours agoവനിതാസംവരണത്തിന്റെ മറവില്‍ ഒളിയജണ്ട; ‘കേന്ദ്ര നീക്കം ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവും’- സമദാനി
-
main stories9 hours agoവയനാട് ടൗണ്‍ഷിപ് വീടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍, മഴവെള്ളം ചോര്‍ന്നിറങ്ങുന്നുവെന്ന് പരാതി
-
kerala4 hours agoകണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
-
Article4 hours agoനവോത്ഥാന നായകന്

