india
തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം
കുംഭകോണം: തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ഐയുഎംഎൽ–ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് ശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ, പാപ്പനാശം മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എ.എം. ഷാജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ജനപങ്കാളിത്തത്തോടെ നടന്നു.
കുംഭകോണത്തിനടുത്തുള്ള അയ്യൻപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലിം ലീഗ് ഉന്നതകാര്യ സമിതി ചെയർമാൻ സാദിഖ് അലി ശിഹാബ് തങ്ങളും, ഐയുഎംഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യാതിഥികളായി പങ്കെടുത്തു. ഐയുഎംഎൽ ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ, തമിഴ്നാട് മുസ്ലിം ലീഗ് എംപിയും വഖഫ് ബോർഡ് ചെയർമാനുമായ നവാസ് കനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.
ഐയുഎംഎൽ–ഡിഎംകെ കൂട്ടുകെട്ടിന്റെ ശക്തി പ്രകടമാക്കുന്ന തരത്തിൽ തുറന്ന വാഹനത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ ശ്രദ്ധേയമായ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയായി.
രാത്രി 8 മണിക്ക് വളത്തൂരിലെ ബാൽക്കിസ് കൺവെൻഷൻ സെന്ററിൽ മുസ്ലിം ജമാഅത്ത് മഹാസമ്മേളനവും സംഘടിപ്പിച്ചു.
ജനക്ഷേമവും പുരോഗതിയും മുൻനിർത്തിയുള്ള ഭരണമാണ് തമിഴ്നാട്ടിൽ തുടരേണ്ടതെന്നും, അതിന് സ്റ്റാലിൻ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും സാധിക്കലി തങ്ങൾ പറഞ്ഞു. പാപ്പനാശം മണ്ഡലത്തിൽ എ.എം. ഷാജഹാന്റെ വിജയം ഉറപ്പാണ്. മുന്നണി വിജയത്തിനായി പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കേരള സ്വദേശികളുടെ മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനായി തമിഴ്നാട് സർക്കാർ നൽകിയ ത്വരിതഗതിയിലുള്ള സഹായത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും, ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് വീണ്ടും അധികാരത്തിൽ ഏതുമെന്നും
പ്രസംഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി: ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് തമിഴ്നാട്ടിൽ കൂടുതൽ ശക്തമായി മുന്നേറുകയാണ്.
ഇതോടൊപ്പം, വാണിയമ്പാടി മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എസ്.എസ്.ബി. ഫറൂഖിനും പിന്തുണ അറിയിച്ച് നേതാക്കൾ വോട്ട് അഭ്യർത്ഥിച്ചു.
തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രണ്ട് മണ്ഡലങ്ങളിലായി മത്സരിക്കുന്ന സാഹചര്യത്തിൽ, ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് ശക്തമായ പോരാട്ടവുമായി മുന്നേറുമ്പോൾ, പാപ്പനാശവും വാണിയമ്പാടിയും പ്രധാന രാഷ്ട്രീയ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
india
പ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്‌സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം
india
ബിഎംഡബ്ല്യൂ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം
ഹൈദരാബാദ്: ആഡംബരക്കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ബി ശ്രീനിവാസ് റാവു ആണ് മരിച്ചത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട റെഡി-മിക്‌സ് കോണ്‍ക്രീറ്റ് ടാങ്കര്‍ ലോറി ശ്രീനിവാസ് റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അമരാവതിയില്‍ നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ശേഷം ശ്രീനിവാസ് റാവു ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ശ്രീനിവാസ റാവുവിന്റെ മൃതദേഹം പുറത്തെടുത്തത്.
റെഡി-മിക്‌സ് കോണ്‍ക്രീറ്റ് വഹിച്ചുകൊണ്ടിരുന്ന ടാങ്കര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാര്‍ ടോള്‍ ഗേറ്റ് കടക്കുന്നതിനിടെയാണ് അപകടം. പൊലീസും ടോള്‍ പ്ലാസ ജീവനക്കാരും നാട്ടുകാരുമാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്തി തകര്‍ന്ന വാഹനം പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്ന ബിഎംഡബ്ല്യുവിന് മുകളില്‍ ട്രക്ക് വശത്തേക്ക് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അമിതഭാരമോ അശ്രദ്ധയോ അപകടത്തിന് കാരണമായോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
india
അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ നിയമനിർമ്മാണം വേണം: ഹാരിസ് ബീരാൻ എം പി
ഒഴിഞ്ഞു മാറി കേന്ദ്രമന്ത്രി
ന്യൂഡൽഹി: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഇൻ-സർവീസ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അധ്യാപക യോഗ്യതാ പരീക്ഷ (TET) നിർബന്ധമാക്കിയുള്ള 2015-ലെ സുപ്രീംകോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നോ അല്ലെങ്കിൽ കോടതിയിൽ ആവശ്യപ്പെടണമെന്നോ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഹാരിസ് ബീരാൻ ഈ വിഷയം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലെ മൂന്നാം ഉപചോദ്യമായാണ് അദ്ദേഹം ഈ സുപ്രധാന വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അധ്യാപകർ സ്കൂളുകളുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹാരിസ് ബീരാൻ തന്റെ ചോദ്യം ആരംഭിച്ചത്. സർവീസിലുള്ള അധ്യാപകർ, ആവശ്യമായ യോഗ്യതകളും പരിചയസമ്പത്തും ഉണ്ടായിട്ടും, TET പരീക്ഷ പാസാകണമെന്ന നിർബന്ധം മൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനായി ആവശ്യമായ നിയമനിർമ്മാണം നടത്തുമോ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള റിവ്യൂ പെറ്റീഷനിൽ ഇടപെട്ട്, ടെറ്റ് നിർബന്ധമാക്കുന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ മറുപടി അധ്യാപകർക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല. ‘ടെറ്റ് ‘ പരീക്ഷ പാസാകുന്നത് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ഇത് വഴി സർക്കാർ അധ്യാപകരുടെ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന് ഹാരിസ് ബീരാൻ ആരോപിച്ചു.
-
kerala2 days agoപുനരധിവാസം പെരുവഴിയില്‍ തന്നെ; ‘സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണം , ആവശ്യവുമായി മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍
-
main stories2 days agoവനിതാസംവരണത്തിന്റെ മറവില്‍ ഒളിയജണ്ട; ‘കേന്ദ്ര നീക്കം ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവും’- സമദാനി
-
main stories2 days agoവയനാട് ടൗണ്‍ഷിപ് വീടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍, മഴവെള്ളം ചോര്‍ന്നിറങ്ങുന്നുവെന്ന് പരാതി
-
kerala2 days agoകണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
-
Article2 days agoനവോത്ഥാന നായകന്
-
Cricket2 days agoരഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി
-
kerala2 days agoവാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
-
kerala2 days agoഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും

