News
വേനലിലെ വില്ലൻ
വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ പാമ്പ് സജീവമാകുന്നത് സാധാരണമാണ്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടസാധ്യത കുറക്കാം.
ഓരോ ദിവസം കൂടും തോറും കേരളത്തിൽ കഠിനമായ ചൂട് കൂടി വരികയാണ്. ചൂട് ഇനിയും കൂടാൻ സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൽ ചൂട് ക്രമേണ ഉയരുന്ന സാഹചര്യത്തിൽ അതിന്റെ സ്വാധീനം മനുഷ്യരിൽ മാത്രമല്ല, പല ജീവികളിലും അത് വ്യക്തമായി കാണപ്പെടുന്നുണ്ട്. പാമ്പ് പോലെയുള്ള ജീവിളകൾ ചൂട് കാരണം തണുപ്പ് തേടി പുറത്തേക്ക് വരുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഇന്നും ഇന്നലെയുമായി പാമ്പ് കടിയേറ്റ് 2 ആളുകളാണ് മരണപ്പെട്ടത്.
ഇന്ന് തിരുവനന്തപുരം കിളിമാനൂരിൽ പാമ്പ് കടിയേറ്റ് സുധർമ്മ (75) എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഇന്നലെ തൃശ്ശൂരിൽ കോടാലിയിൽ ആൽജോ എന്ന എട്ടുവയസ്സുകാരനാണ് മരണപ്പെട്ടത്. കുട്ടിയുടെ സഹോദരന് കടിയേറ്റന്നാണ് സംശയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ കിടക്കയുടെ തലയണക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ പാമ്പ് സജീവമാകുന്നത് സാധാരണമാണ്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടസാധ്യത കുറക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങളൊക്ക കൂട്ടി വെക്കുന്നത് ഒഴിവാക്കുക. അപകടകാരികളായ പാമ്പുകളെ കണ്ടാൽ ഉടനെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുക. തുടങ്ങിയ കാര്യങ്ങങ്ങളൊക്ക ശ്രദ്ധിക്കണം.
kerala
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും
തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്.
തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്. തൃശൂര്‍ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.
പാരമ്പര്യ അവകാശികളായ ചെമ്പില്‍ വീട്ടിലെ കുട്ടന് ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകള്‍ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരം ഉയര്‍ത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയര്‍ത്തും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം.
26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ്.
News
ദുബായില്‍ ഹൃദയസ്തംഭനം മൂലം മലയാളി മരിച്ചു
ചാവക്കാട് തിരുവത്ര പരേതനായ ഇ പി കുഞ്ഞവറു ഹാജിയുടെ മകന് ഇ പി. അബ്ദുള്ളകുട്ടിയുടെ മകന് അനസ് (32) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
ദുബായ്: ദുബായില്‍ ഹൃദയസ്തംഭനം മൂലം മലയാളി മരിച്ചു. ചാവക്കാട് തിരുവത്ര പരേതനായ ഇ പി കുഞ്ഞവറു ഹാജിയുടെ മകന് ഇ പി. അബ്ദുള്ളകുട്ടിയുടെ മകന് അനസ് (32) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പ്രമുഖ വ്യവസായിയും ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാനുമായ ഇ പി മൂസ ഹാജിയുടെ സഹോദര പുത്രനാണ്. സഹോദരങ്ങള്‍: അനീഷ,അലാന, അഷര്‍
ഖബറടക്കം അബൂദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ നടക്കും
india
തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം
കുംഭകോണം: തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ഐയുഎംഎൽ–ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് ശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ, പാപ്പനാശം മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എ.എം. ഷാജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ജനപങ്കാളിത്തത്തോടെ നടന്നു.
കുംഭകോണത്തിനടുത്തുള്ള അയ്യൻപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലിം ലീഗ് ഉന്നതകാര്യ സമിതി ചെയർമാൻ സാദിഖ് അലി ശിഹാബ് തങ്ങളും, ഐയുഎംഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യാതിഥികളായി പങ്കെടുത്തു. ഐയുഎംഎൽ ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ, തമിഴ്നാട് മുസ്ലിം ലീഗ് എംപിയും വഖഫ് ബോർഡ് ചെയർമാനുമായ നവാസ് കനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.
ഐയുഎംഎൽ–ഡിഎംകെ കൂട്ടുകെട്ടിന്റെ ശക്തി പ്രകടമാക്കുന്ന തരത്തിൽ തുറന്ന വാഹനത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ ശ്രദ്ധേയമായ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയായി.
രാത്രി 8 മണിക്ക് വളത്തൂരിലെ ബാൽക്കിസ് കൺവെൻഷൻ സെന്ററിൽ മുസ്ലിം ജമാഅത്ത് മഹാസമ്മേളനവും സംഘടിപ്പിച്ചു.
ജനക്ഷേമവും പുരോഗതിയും മുൻനിർത്തിയുള്ള ഭരണമാണ് തമിഴ്നാട്ടിൽ തുടരേണ്ടതെന്നും, അതിന് സ്റ്റാലിൻ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും സാധിക്കലി തങ്ങൾ പറഞ്ഞു. പാപ്പനാശം മണ്ഡലത്തിൽ എ.എം. ഷാജഹാന്റെ വിജയം ഉറപ്പാണ്. മുന്നണി വിജയത്തിനായി പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കേരള സ്വദേശികളുടെ മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനായി തമിഴ്നാട് സർക്കാർ നൽകിയ ത്വരിതഗതിയിലുള്ള സഹായത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും, ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് വീണ്ടും അധികാരത്തിൽ ഏതുമെന്നും
പ്രസംഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി: ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് തമിഴ്നാട്ടിൽ കൂടുതൽ ശക്തമായി മുന്നേറുകയാണ്.
ഇതോടൊപ്പം, വാണിയമ്പാടി മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എസ്.എസ്.ബി. ഫറൂഖിനും പിന്തുണ അറിയിച്ച് നേതാക്കൾ വോട്ട് അഭ്യർത്ഥിച്ചു.
തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രണ്ട് മണ്ഡലങ്ങളിലായി മത്സരിക്കുന്ന സാഹചര്യത്തിൽ, ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് ശക്തമായ പോരാട്ടവുമായി മുന്നേറുമ്പോൾ, പാപ്പനാശവും വാണിയമ്പാടിയും പ്രധാന രാഷ്ട്രീയ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
-
Article3 days agoനവോത്ഥാന നായകന്
-
kerala3 days agoകണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
-
Cricket3 days agoരഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി
-
kerala3 days agoവാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
-
kerala3 days agoഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും
-
News2 days agoപത്താം ക്ലാസ് കഴിഞ്ഞവർക്കായി ചന്ദ്രിക – ഡോപ ‘SCISAT’ സ്കോളർഷിപ്പ് പരീക്ഷ നാളെ
-
india2 days agoപ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം
-
india22 hours agoതമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം

