Film
ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണന് ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നേരത്തെയും പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക. വ്യക്തിപരമായ കാരണം മൂലമാണ് രാജിയെന്നാണ് ഉണ്ണിികൃഷ്ണന്റെ വിശദീകരണം.
kerala
ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്ലിം സംഘടന നേതാക്കള്‍
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന് പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന് പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്.വി കുട്ടിഹസ്സന് ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന് മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്മാന്, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.
Film
‘കേരളാ സ്റ്റോറി 2’ പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
ജസ്റ്റിസുമാരായ സുശ്രുത് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയത്.
കൊച്ചി: വിവാദ സിനിമയായ ‘ദി കേരളാ സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ന്റെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. ജസ്റ്റിസുമാരായ സുശ്രുത് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയത്.
നേരത്തെ, സിനിമ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മതസൗഹാര്‍ദ്ദത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് പ്രദര്‍ശനം തടഞ്ഞിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് പരിഗണിക്കുകയായിരുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ചിത്രമാണിതെന്നും, ഏതെങ്കിലും സമുദായത്തെയോ സംസ്ഥാനത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചു.
അതേസമയം സിനിമയുടെ സര്‍ട്ടിഫിക്കേഷനെതിരെയുള്ള ഹര്‍ജികള്‍ പൊതുതാല്പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതാണെന്നും, അത് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെങ്ങനെയെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
Film
‘കേരള സ്റ്റോറി 2’: സ്റ്റേ ലംഘിച്ച് ബുക്കിങ്; നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി
‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി
‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്കി.
‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരായ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.
അതേസമയം സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരെ നിര്‍മ്മാതാക്കള്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും.
പൊതുതാല്‍പ്പര്യ സ്വഭാവമുള്ള വിഷയം എങ്ങനെയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെന്നും, ഹരജിക്കാരുടെ ഏത് അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.
എന്നാല്‍ സിനിമയുടെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചിത്രം കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ വാദിച്ചു. പേര് നിശ്ചയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
-
kerala2 days agoഅന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം
-
News2 days agoഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ
-
india1 day agoതമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
-
News1 day agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala23 hours agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
kerala20 hours ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
-
kerala18 hours agoകോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
-
GULF18 hours agoലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി

