kerala
നിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍
ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള് അമ്പേ പരാജയപ്പെടുന്നത്.
kerala
കേരള ജനത സ്വപ്നംകണ്ട തിരിച്ചുവരവ്: സാദിഖലി തങ്ങള്‍
മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.
മലപ്പുറം: യു.ഡി.എഫിന്റെ തിരിച്ചുവരവ് കേരളീയ ജനതയുടെ ആവശ്യമായിരുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൃത്യമായ പ്ലാനുകള്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ശക്തരായ സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോ-ഓഡിനേഷന്‍, ഒറ്റക്കെട്ടായ മുന്നണി സംവിധാനം എന്നിവയുടെ വിജയമാണിത്. മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.
വയനാട് പുനരധിവാസമുള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജനം നല്‍കിയ വിജയത്തിന് പകരമായി ഏറ്റവും മികച്ചത് അവര്‍ക്ക് തിരിച്ചു നല്‍കണം. ആഘോഷങ്ങള്‍ക്കല്ല ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പരസ്യ വാചകങ്ങളിലല്ല, ജനഹൃദയത്തുടിപ്പുകളിലായിരിക്കും യു.ഡി.എഫ് എന്നും തങ്ങള്‍ പറഞ്ഞു. വിജയം നല്‍കിയ വോട്ടര്‍മാര്‍ക്കും കഠിനാധ്വാനവുമായി കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്കും ജനാധിപത്യ പ്രക്രിയ മനോഹരമാക്കിയവര്‍ക്കും നന്ദി പറയുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
kerala
മുസ്‌ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ നിര്‍ണ്ണായക സ്വാധീനം ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ്. മത്സരിച്ച 27 സീറ്റുകളില്‍ 22 എണ്ണത്തിലും വിജയിച്ച പാര്‍ട്ടി, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി നായകന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് 85,327 വോട്ടുകളുടെ സര്‍വ്വകാല റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. പേരാമ്പ്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തഹിലിയ സഭയിലെത്തുന്ന ആദ്യ ലീഗ് വനിതാ പ്രതിനിധിയായിമാറുകയാണ്.
മലപ്പുറം ജില്ലയില്‍ മത്സരിച്ച 12-ല്‍ 12 സീറ്റുകളും ലീഗ് തൂത്തുവാരുകയാണുണ്ടായത്. താനൂര്‍ മണ്ഡലം 10 വര്‍ഷത്തിന് ശേഷം പി.കെ. നവാസിലൂടെ തിരിച്ചുപിടിക്കാനും യുഡിഎഫിനായി. അതേസമയം തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാനെ കുറുക്കോളി മൊയ്തീനും, കളമശ്ശേരിയില്‍ മന്ത്രി പി. രാജീവിനെ വി.ഇ. അബ്ദുള്‍ ഗഫൂറും പരാജയപ്പെടുത്തി.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, കളമശ്ശേരി മണ്ഡലങ്ങള്‍ ലീഗിന് തിരിച്ചുപിടിക്കാനായി. കാസര്‍കോടും മഞ്ചേശ്വരവും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചത്. മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫ് 29252 വോട്ടുകള്‍ക്കും കാസര്‍കോട് കല്ലട്ര മാഹിന്‍ 22698 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം,തിരുവമ്പാടി സീറ്റുകള്‍ തിരിച്ചുപിടിച്ച ലീഗ് പേരാമ്പ്ര പിടിച്ചെടുക്കുകയും കൊടുവള്ളി നിലനിര്‍ത്തുകയും ചെയ്തു.
ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ച വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സബാഹ് കുണ്ടുപുഴക്കലിന് കെ.എം.ഷാജിയോട് പൊരുതാനായില്ല. 30325 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാജി നേടിയത്. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം സര്‍വ്വാധിപത്യംനേടി. 323431 വോട്ടുകളാണ് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിലനിര്‍ത്തിയ ലീഗ് എറണാകളത്തെ കളമശ്ശേരിയും തിരിച്ച് പിടിച്ചു.
തിരുമ്പാടിയില്‍ സി.കെ.കാസിം 6741 വോട്ടുകള്‍ക്കും പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ 5087 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്
വിജയിച്ച 22 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും പതിനായിരത്തിന് മുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ 32,341 വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പുതുമയും താഴെത്തട്ടിലുള്ള കൃത്യമായ പ്രവര്‍ത്തനവുമാണ് ലീഗിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചത്. 2011-ല്‍ നേടിയ 20 സീറ്റുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
kerala
കേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം
പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം.
തിരുവനന്തപുരം: പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ തവണ 41 സീറ്റില്‍ ഒതുങ്ങയപ്പോള്‍ അത് ഇത്തവണ 102 എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള കുതിപ്പ് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു.
പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് കിതച്ച് കുതിച്ച് കയറിയതും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി.
മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരിയ ചിത്രമാണ് കാണാനായത്. പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റൊഴികെ മറ്റെല്ലാം യുഡിഎഫിനാണ്. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യുഡിഎഫ് കരുത്തുറ്റ തിരിച്ചുവരവ് നടത്തി.
മുസ്ലിം ലീഗിനൊപ്പം കേരള കോണ്‍ഗ്രസും (ജോസഫ് വിഭാഗം) മികച്ച പ്രകടനമാണ് നടത്തിയത്. ലീഗിന് 27ല്‍ 22ും നേടാനായത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്.
-
kerala3 days agoമുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago”ഒരു കുടുംബം ഒരു രാഷ്ട്രം ” അബുദാബി പൊലീസിന്റെ മെയ് ദിനാഘോഷം
-
india3 days ago‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി
-
News2 days ago‘വരാനിരിക്കുന്നത് വിലക്കയറ്റപ്പെരുമഴ’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
-
kerala2 days agoവോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
-
News2 days agoപെട്രോള്‍, ഡീസല്‍, പാചക വാതകം വില; കത്തിക്കയറും
-
main stories2 days agoനാളെ അറിയാം കേരളത്തിന്റെ ഭാവി

