Connect with us

More

‘ഭയത്തെ അതിജീവിച്ച് അവള്‍ മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയത്’: സജിത മഠത്തില്‍

Published

on

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും നടിയും വിമന്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍.

ഭയത്തെ അതിജീവിച്ച് അവള്‍ മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് സജിത മഠത്തില്‍ പറഞ്ഞു.

ഭയം വിതച്ചും അതിക്രമം നടത്തികൊണ്ടിരിക്കുന്ന ഒരുകൂട്ടം ആളുകള്‍ ആളുകള്‍ നടിയുടെ തിരിച്ചുവരവില്‍ അസ്വസ്ഥരാണെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിത ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയേകിയത്. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് ഉള്‍പ്പെടെ പ്രമുഖര്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് സജിത തന്റെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഈ വിഷയത്തില്‍ സജിത ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു.

സജിത മഠത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഭയം വിതയ്ക്കാനും കൊയ്യാനും നോക്കുന്നത് ആരാണ്? ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തക പരാതി കൊടുത്തതിനു ശേഷം ഉണ്ടായ സാഹചര്യങ്ങളിൽ ചിലരെ ചൊടിപ്പിക്കുന്നതെന്താവും?

ഭയത്തെ അതിജീവിക്കാൻ അവൾക്ക് കഴിഞ്ഞു എന്നതാണു് അവളെയും ഈ സാഹചര്യങ്ങളെയും സവിശേഷമാക്കുന്നത്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എല്ലാ കാലത്തും ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും ഈ ഭയത്തെ ഉപയോഗപ്പെടുത്തിയാണ്.

പണവും അധികാരവും പദവിയും മറ്റു മേൽകോയ്മകളും ഉപയോഗിച്ച് ഭയപ്പെടുത്തി സ്ത്രീകളെ ചൊൽപ്പടിക്കു നിർത്താം എന്ന ധാരണ സമൂഹത്തിൽ പൊതുവെ ഉണ്ട്. ഇതെല്ലം കണ്ട് നിശബ്ദമായി ഇതിന് കൂട്ട് നില്ക്കുന്ന മറ്റൊരു വിഭാഗം മറയത്തും ഉണ്ട്.

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തി കൊണ്ടിരുന്ന ഒരു കൂട്ടം ആളുകൾ ഭയത്തെ അതിജീവിച്ച് ഒരാൾ മുന്നോട്ടു കടന്നു വരുന്നത് കാണുമ്പോൾ അസ്വസ്ഥരാകും.

കാരണം ഇത്തരത്തിൽ ഒരാൾ മുന്നോട്ട് വരുന്നത് തങ്ങൾ ഭയപ്പെടുത്തി നിർത്തിയിരിക്കുന്നവർക്ക് മുന്നോട്ട് വരുന്നതിനും പ്രതികരിച്ചു തുടങ്ങുന്നതിനും പ്രേരകമാകും എന്ന് അവർക്കറിയാം.

അതു കൊണ്ട് ഭയം വെടിഞ്ഞ് മുന്നോട്ടു വന്നവരെ എങ്ങിനെ പിറകോട്ടടിക്കാം എന്ന ശ്രമത്തിൽ ഒളിഞ്ഞും തെളിഞ്ഞും വ്യാപൃതരാണ് ഇവിടെ പലരും.

അതിക്രമത്തിന് ഇരയായവർക്ക് അക്രമിയെ ഭയം, നിയമ സംവിധാനങ്ങളിൽ പരാതിപ്പെടാൻ ഭയം, അതിക്രമത്തെ കുറിച്ച് ഉറക്കെ പറയാൻ ഭയം. ഇങ്ങിനെ ഭയന്നു ജീവിക്കാൻ വിധിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ ഇടയിൽ നിന്നാണ് അവൾ എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചത്.

പെൺകുട്ടികൾ-സ്ത്രീകൾ അക്രമത്തെ കുറിച്ച് പറയാനും പരാതിപ്പെടാനും തയ്യാറാവുന്നുണ്ടെങ്കിൽ ഭയത്തെ അതിജീവിക്കണമെന്നും നീതി നടപ്പിലാകണമെന്നും അവർ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണത്. അതിനാണ് ഞങ്ങൾ അവളോടൊപ്പം നിൽക്കുന്നത്.

അവൾ വിജയിക്കേണ്ടത് അവളെ നോക്കി കടന്നു വരുന്ന പുതിയ തലമുറയുടെ ആവശ്യമാണ്. നിശ്ശബ്ദമായി നിൽക്കും എന്നു കരുതിയിടത്താണ് അവൾ സംസാരിച്ചത്.

കെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവൾ തല ഉയർത്തി നിന്നത്. പിന്നാമ്പുറത്തേക്ക് മടങ്ങുമെന്ന് കരുതിയിടത്താണ് അവൾ നടു തട്ടിലേക്ക് നീങ്ങി നിന്നത്.. കാരണം അവളുടെത് ഭയത്തിനെതിരെയുള്ള ചെറുത്തു നിൽപ്പാണ്.

അവൾക്കൊപ്പമുണ്ട് ഞങ്ങളും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

News

കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

Published

on

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.

ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.

Continue Reading

kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Published

on

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Continue Reading

Trending