Video Stories
“രാമലീല ബഹിഷകരിക്കണം” എന്ന് പറയുന്ന അവാര്‍ഡ് സിനിമാക്കരോട് ഒരു ചോദ്യം
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി റിമാന്റില്‍
കഴിയുന്ന ദിലീപിന്റെ ‘രാമലീല തിയ്യറ്ററുകളില്‍ എത്താനിരിക്കെ വിഷയത്തില്‍ നിലപാട് അറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. നിലപാടുകളില്‍ വേണ്ടത് ഒറ്റത്താപ്പ് എന്ന തലകെട്ടോടെ ഫെയ്സ് ബുക്കിലൂടെയാണ് ജോയ് മാത്യു തന്റെ നിലപാട് പങ്കുവെച്ചത്.
കുറ്റാരോപിതനായി ദിലീപിന്റെ സിനിമ പ്രേക്ഷകര്‍ ബഹിഷകരിക്കണം എന്ന ആവശ്യത്തെ ചോദ്യം ചെയ്യുന്ന പോസ്റ്റ് സിനിമയിലെ മുന്‍ കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നതാണ്.
‘രാമലീല പ്രേക്ഷകര്‍ ബഹിഷകരിക്കണം എന്ന് പറയാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമുണ്ട്, എന്നാല്‍ ആ സിനിമ കാണണം എന്നാഗ്രഹിക്കാന്‍ മറ്റൊരുകൂട്ടര്‍ക്കും അവകാശമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. അതേസമയം ‘രാമലീല’ ദിലീപ് ചിത്രം എന്നായത് സംവിധായകന്റെ കുറ്റമല്ലെന്നും, പോസ്റ്റില്‍ ജോയ് മാത്യു സൂചിപ്പിക്കുന്നു.
ദിലീപ് ചിത്രം തിയറ്ററില്‍ വിജയിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് നിരപരാധിയാണെന്ന് കോടതി വിധികല്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം ആരും മൂഡരല്ല. ‘രാമലീല പൊട്ടിയാല്‍ കുറ്റാരോപിതനെ കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കരുതുന്നില്ല. കോടതിക്ക് എല്ലാറ്റിനും അതിന്റേതായ രീതികളും കീഴ്വഴക്കങ്ങളുമുണ്ട്, ജോയ് മാത്യു പറഞ്ഞു.
ഫെയ്സ് ബുക് പോസ്റ്റ് പൂര്‍ണരൂപം….
നിലപാടുകളില്‍ വേണ്ടത് ഒറ്റത്താപ്പ്
———————————-
കുറ്റാരോപിതനായി റിമാന്റില്‍
കഴിയുന്ന ദിലീപ് എന്ന നടന് അഭിനയിച്ച ‘രാമലീല’ എന്ന സിനിമ
പ്രേക്ഷകര്‍ ബഹിഷകരിക്കണം എന്ന് പറയാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമുണ്ട്-
എന്നാല്‍ ആ സിനിമ കാണണം എന്നാഗ്രഹിക്കാന്‍ മറ്റൊരുകൂട്ടര്‍ക്കും അവകാശമുണ്ട്-
അത് ജനാധിപത്യത്തിന്റെ രീതി-
നമ്മുടെ നാട്ടില്‍
ചുരുക്കം ചില സംവിധായകര്‍ക്ക്
മാത്രമെ തങ്ങള്‍ എടുക്കുന്ന സിനിമകളില്‍ അവരുടേതായ കയ്യൊപ്പുള്ളൂ ,അവരുടെ പേരിലേ ആ സിനിമകള്‍ അറിയപ്പെടൂ- എന്നാള്‍ ചില സംവിധായകരുടെ പേരു കേട്ടാല്‍ ഓടിരക്ഷപ്പെടുന്ന അവസ്ഥയുമുണ്ട്-
ആണധികാരം നിലനില്‍ക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ സിനിമകളും
താരകേന്ദ്രീക്രതമായിരിക്കുക സ്വാഭാവികം- നല്ല സിനിമക്കാരുടെ വക്താക്കളായ അടൂര്‍ മുതല്‍ ആ ജനസ്സില്‍പ്പെട്ട പലരുമിക്കര്യത്തില്‍
മോശക്കാരല്ല ,ആദ്യം താരത്തിന്റെ ഡേറ്റ് നോക്കിത്തന്നെയാണു ഇവരില്‍
പലരും സിനിമ പ്ലാന്‍ ചെയ്യുന്നത് –
അതുകൊണ്ടൊക്കെത്തന്നെയാണ്
സിനിമയുടെ സ്രഷ്ടാവിനേക്കാള്‍
നായകന്റെ പേരില്‍ സിനിമയെന്ന ഉല്‍പ്പന്നം അറിയപ്പെടുന്നത്-
കേരളത്തിലെ നടികളില്‍ മഞ്ജുവാര്യര്‍ക്ക്
മാത്രമെ ആ തരത്തിലുള്ള ഒരു സ്റ്റാര്‍ഡം പ്രേക്ഷകര്‍ കല്‍പ്പിച്ചുകൊടുത്തിട്ടുള്ളൂ-
രാമലീലയുടെ സംവിധായകന് ഇതിനു മുബ് ഒരു സിനിമ ചെയ്ത് തന്റെ കയ്യൊപ്പ് ചാര്‍ത്തുവാന്‍ അവസരം കിട്ടിയിട്ടില്ല എന്നതിനാല്‍ ‘രാമലീല’ തിയറ്ററില്‍ എത്തുന്നതുവരെ ഇത് ദിലീപ് ചിത്രം എന്ന പേരില്‍തന്നെയാണറിയപ്പെടുക- അത് സംവിധായകന്റെ കുറ്റമല്ലല്ലൊ- തന്റെ സിനിമയില്‍ പങ്കെടുക്കുന്നവര്‍ ഭാവിയില്‍ ഏത് ക്രൈമിലാണു
ഉള്‍പ്പെടുകയെന്ന് ഒരു സംവിധായകനും
പ്രവചിക്കാനാവില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ആള് നായകനായി വരുന്ന ചിത്രം തിയറ്ററില്‍ വിജയിച്ചാല്‍,
ജയിലില്‍ കിടക്കുന്ന കുറ്റാരോപിതന്
നിരപരാധിയാണെന്ന് കോടതി വിധികല്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം മൂഡരാണോ മലയാളികള്‍?
ഇനി തിരിച്ചാണെങ്കിലൊ ?
‘രാമലീല ‘ പ്രേക്ഷകര്‍ തിരസ്കരിച്ചെന്നിരിക്കട്ടെ, കോടതി
മറിച്ചുചിന്തിക്കുമെന്നും കുറ്റാരോപിതനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കരുതുന്നതിനെ വങ്കത്തം എന്നാണു പറയുക-
കോടതിക്ക് അതിന്റേതായ രീതികളും
കീഴ്വഴക്കങ്ങളുമുണ്ട്-
കാരുണ്യത്തേക്കാള്‍ തെളിവുകള്‍ക്ക്
മുന്‍തൂക്കം കൊടുക്കുന്ന നീതിന്യായ സംവിധാനമാണല്ലോ
കോടതി-
അതിനാല്‍ രാമലീലയുടെ ജയപരാജയങ്ങള്‍ കോടതിയുടെ തീരുമാനങ്ങളെ ഒരര്‍ഥത്തിലും സ്വാധീനിക്കുകയില്ലതന്നെ-
രാമലീല ബഹിഷകരിക്കണം എന്ന് പറയുന്ന അവാര്‍ഡ് സിനിമാക്കരോട് ഒരു ചോദ്യം. ലോക പ്രശസ്ത പോളിഷ് സംവിധായകനായ റോമന്‍ പോളാന്‍സ്കി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ആളാണ് .എന്നിട്ടും അദ്ദേഹം സംവിധാനം ചെയ്ത’ ദി പിയാനിസ്റ്റ് ‘എന്ന ചിത്രം നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരും ഫാസിസ്റ്റ് വിരുദ്ധരുമായ സിനിമാക്കാര് ഇപ്പോഴും ക്ലാസ്സിക് ആയി കൊണ്ടാടുന്ന ചിത്രമാണു-
ഇനി ‘രാമലീല ‘കാണരുത് എന്ന് പറയുന്ന മുഖ്യധാരാ സിനിമാക്കരോട് ഒരു ചോദ്യം.1993 ല്‍ 250 പേര് കൊല്ലപ്പെട്ട മുംബൈ സ്ഫോടനക്കേസില്‍
യാക്കൂബ് മേമന്റെ ആള്‍ക്കാര്‍ക്ക് വേണ്ടി ആയുധം ഒളിപ്പിച്ചുവെച്ച രാജ്യദ്രോഹക്കുറ്റത്തിനു
ജയിലില്‍ ആറുവര്‍ഷം ശിക്ഷ അനുഭവിച്ച സഞ്ജയ് ദത്തിന്റെ സിനിമകള്‍ ആരെങ്കിലും ബഹിഷകരിച്ചൊ? പകരം ‘മുന്നാഭായ്” പോലുള്ള പടങ്ങള്‍ കൊണ്ടാടപ്പെടുകയാണു ചെയ്തത്-
(ലിസ്റ്റ് അപൂര്‍ണ്ണം)
ഇനി സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാലോ ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ലാത്ത നേതാക്കള്‍ നമുക്ക് എത്രയുണ്ട്?
കുറ്റാരോപിതരായി
രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ജനങ്ങളാല്‍ എഴുതിത്തള്ളിയ
പലരും അതേ ജനങ്ങളാല്‍ തെരഞെടുക്കപ്പെട്ട് മന്ത്രിമാരും എം
പി മാരുമായത് നമ്മുടെ നാട്ടില്‍ ഒരു
കേട്ടുകേള്‍വിയല്ലതന്നെ-
അതുകൊണ്ടു ‘രാമലീല ‘ യുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ല എന്ന് മനസ്സിലാക്കുക-
ഇത്രയും പറയുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് :
താങ്കള്‍ ഏത് പക്ഷത്താണ്?
തീര്‍ച്ചയായും ഞാന്‍ അവളോടൊപ്പം തന്നെ. എന്നാല്‍ അതേ സമയം
ഞാന്‍ സിനിമയോടൊപ്പവുമാണ്.
രാമലീല നല്ലതാണെങ്കില്‍ കാണും-ഹോട്ടല്‍ സ്ഥാപിച്ചയാള്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണെന്നതിനാല്‍ ആരും സരവണഭവനില്‍ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ല-
ക്രിമിനലുകള്‍ മന്ത്രിമാരായി
പുതിയ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ നാം ഒരെതിര്‍പ്പുമില്ലാതെ അനുസരിക്കാതിരിക്കുന്നുമില്ല.
അതിനര്‍ഥം ഉല്പന്നം തന്നെയാണു മുഖ്യം- ഉല്‍പ്പന്നം നന്നായാല്‍ ആവശ്യക്കാരന് വാങ്ങും.
അതുകൊണ്ട് ദിലീപാണോ സഞ്ജയ് ദത്താണോ എന്നതല്ല നോക്കേണ്ടത്.
ആത്യന്തികമായി സിനിമ നല്ലതാണോ എന്നതാണ്.അപ്പോള്‍ മാത്രമെ നല്ല സിനിമകളും അതിനു സംവിധായകന്റെ കയ്യൊപ്പും കാണാനാവൂ.ഇത്രയും
പറാഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാതെ ഇത് ഇരട്ടത്താപ്പാണെന്ന് ട്രോളുന്നവരുടെ ശ്രദ്ധക്ക് ഒരു കാര്യം
പറയട്ടെ ;
ഇതാണു ഒറ്റത്താപ്പ്-
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala16 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports14 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

