Video Stories
എയര്‍ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്കരിച്ചു

ദുബൈ: പരിഷ്കരിച്ചതും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതുമായ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്നു മുതല്‍ പൂര്‍ണതയോടെ ലഭ്യമാകും. ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ആഭ്യന്തര, അന്താരാഷ്ട്ര സേവനങ്ങള്‍ എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കല്‍, ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധന, ഫ്ളൈയിംഗ് റിട്ടേണ്‍സ് അക്കൗണ്ട് വിവരങ്ങള്‍, ആപ്ലിക്കേഷന്‍ വഴി ചെക്ക് ഇന്‍ സൗകര്യം തുടങ്ങിയവ പുതിയ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ ഉപയോഗത്തിന് ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ സൂക്ഷിക്കാം. ഇത് മൊബൈലില്‍ സൂക്ഷിക്കുന്നത്രയും സുരക്ഷിതമായിരിക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പു നല്കുന്നു. കൂടാതെ കോണ്ടാക്ട് ആക്സസ്, മറ്റു യാത്രാ വിവരങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷന്‍ ലഭ്യമാക്കും.നിലവിലുള്ള എയര്‍ ഇന്ത്യ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്ത ശേഷം പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് എയര്‍ ഇന്ത്യ നല്കുന്ന നിര്‍ദേശം.
എന്നാല്‍ ആപ്ലിക്കേഷന്‍ സ്വമേധയാ അപ്ഡേറ്റ് ആകുന്നുണ്ട്. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്ലേയിലും (.04), ഐ.ഒ.എസ് (0.9) ആപ്പിള്‍ സ്റ്റോറിലും ഇന്നു മുതല്‍ (ഇന്ത്യന്‍ സമയം 9 മണി മുതല്‍) ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്യാന്‍ തടസ്സം നേരിടുന്നവര്‍ക്ക് ഫോണ്‍ മോഡല്‍ സഹിതം A-Imo-b-i-l-e-suppor-t@d-ev-e-lop-er.a-ero വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കും. മറ്റു ഫോണുകള്‍ക്കും ടാബ്്ലറ്റുകള്ക്കുമുള്ള ആപ്ലിക്കേഷനും ലഭ്യമാണ്. പഴയ ആപ്ലിക്കേഷനില്‍ നടത്തിയ എല്ലാ ബുക്കിംഗ് വിവരങ്ങളും പുതിയ ആപ്ലിക്കേഷനിലും ലഭിക്കുമെന്നതിനാല്‍ പുതുമോടിയിലേക്കുള്ള മാറ്റം ഉപയോക്താക്കളെ ബാധിക്കില്ല. എങ്കിലും പഴയ ഇടപാടുകള്‍ വീണ്ടെടുക്കാനുള്ള വിശദവിവരങ്ങളും വൈകാതെ ഉപയോക്താവിന് ലഭിക്കും.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
News1 day ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി