പ്രശസ്ത ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും പിരിയാന്‍പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ആരാധകര്‍ കേട്ടത്. എന്നാല്‍ വിവാഹമോചനത്തില്‍ നിന്ന് ആഞ്ജലീന പിന്‍മാറാന്‍ ശ്രമിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കുട്ടികളുടെ ഭാവി കണക്കിലെടുത്താണ് താരം വിവാഹമോചന ഹര്‍ജി പിന്‍വലിക്കുന്നത്.

ദത്തെടുത്ത മക്കളുള്‍പ്പെടെ ആറ് മക്കളാണ് ഇവര്‍ക്കുള്ളത്. മക്കള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന താരം അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകകൂടി ചെയ്തതോടെയാണ് വിവാഹമോചനത്തില്‍ നിന്നും പിന്‍മാറുന്നത്. സെപ്തംബര്‍ 19-നായിരുന്നു ബ്രാഡ്പിറ്റില്‍ നിന്നും മോചനം തേടി ആഞ്ജലീന വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.