Connect with us

Video Stories

ഇന്ന് സതേണ്‍ ഡര്‍ബി; ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ

Published

on

അഷ്‌റഫ് തൈവളപ്പ്

ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏഴാം അങ്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെയുള്ള ആദ്യ സതേണ്‍ ഡെര്‍ബിക്ക് ഇന്ന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് കിക്കോഫ്. ഇന്ന് മികച്ച മാര്‍ജ്ജിനില്‍ മത്സരം ജയിച്ചാല്‍ ദീപാവലി മധുരമെന്ന പോലെ കേരളത്തിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കയറാം. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ് പട്ടികയില്‍ ഏറെ പിന്നിലായി പോയ കേരളത്തിന് ലീഗിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ അപ്രമാദിത്യം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ന്. ആദ്യ സീസണില്‍ ഏറ്റവും പിറകില്‍ നിന്ന ശേഷമായിരുന്നു ടീം ഫൈനല്‍ വരെയെത്തിയത്. അന്ന് ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും ഏഴു പോയിന്റ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം.

സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ടീമല്ല ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍, തോല്‍വിയില്‍ നിന്ന് കരകയറിയ ടീം ഓരോ മത്സരത്തിലും മെച്ചപ്പെട്ടു. അവസാന നാലു മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല, ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമായി എട്ടു പോയിന്റോടെ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ടീമെന്ന നിലയില്‍ ഏറെ മികവുറ്റ കളിയായിരുന്നു ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. പ്രതിരോധത്തിന് എന്നത്തെയും പോലെ ശോഭിച്ചു നിന്നു, മധ്യനിരയില്‍ നിന്ന് മികച്ച നീങ്ങളുണ്ടായി. ആദ്യ പകുതിയില്‍ മുന്നേറ്റതാരങ്ങള്‍ക്കുണ്ടായ പിഴവുകള്‍ മാത്രമാണ് ഏക അപവാദം. ഇന്നും ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ആരോണ്‍ ഹ്യൂസും ഹെങ്ബാര്‍ത്തും അടങ്ങുന്ന പ്രതിരോധ സഖ്യം ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ജോടിയെന്ന വിശേഷണം നേടികഴിഞ്ഞു. മധ്യനിരയില്‍ അസ്‌റാക് മെഹ്മാതിന്റെയും മെഹ്താബ് ഹുസൈന്റെയും പ്രകടനം ശ്രദ്ധേയമാകുന്നു. ഉജ്ജ്വലഫോമിലാണ് ബെല്‍ഫോര്‍ട്ട്. ഗോവക്കെതിരെ പരിക്കേറ്റ് പുറത്ത് പോയ ചോപ്ര ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ ഇന്നിറങ്ങാന്‍ സാധ്യതയില്ല, റാഫിക്കൊപ്പം ജെര്‍മയ്‌നായിരിക്കും മുന്നേറ്റത്തില്‍. യുവതാരം തോങ്കോസിം ഹോകിപിന് ഇന്ന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം.

അഞ്ചു മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ ചെന്നൈയിന് എട്ടു പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ മുന്നിലാണ്. മെന്‍ഡിയും റീസെയും നയിക്കുന്ന പ്രതിരോധം തന്നെയാണ് ചെന്നൈയിന്റെയും കരുത്ത്. പക്ഷേ ആറു ഗോളുകള്‍ ഇതുവരെ വഴങ്ങിയിട്ടുണ്ട്്. ഏഴു ഗോളുകള്‍ എതിര്‍വലയിലാക്കുകയും ചെയ്തു. ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായിട്ടില്ല. ഇതുവരെ അഞ്ചു മത്സരങ്ങളില്‍ മൂന്നിലും ചെന്നൈയിന്‍ ജയിച്ചു. കേരളത്തിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം. ചെന്നൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു ആതിഥേയരുടെ വിജയം.

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

Trending