Views
ഒന്നുകില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം അല്ലെങ്കില്‍ സി.പി.എമ്മില്‍ പിളര്‍പ്പ്
മുപ്പത്തൊന്നിനെതിരെ 55 വോട്ടുകള്‍ക്ക് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ തള്ളിക്കൊണ്ട് സി പി എം കേന്ദ്ര കമ്മിറ്റി ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാനുള്ള സാധ്യതയെ നിരാകരിച്ചിരിക്കുന്നു. സാമ്രാജ്യത്വവും ഫാസിസവും സയണിസവുമടക്കം മാനവ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അച്ചു തണ്ടിന്റെ നട്ടെല്ലായ മോദി നേതൃത്വം നല്കുന്ന ഫാസിസവും ലിബറല്‍ സാമ്പത്തിക നയമൊഴിച്ച് സാമൂഹിക കാഴ്ചപ്പാടില്‍ മത നിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസും ഒരേ പോലെ എതിര്‍ക്കപ്പെടേണ്ട തിന്മയാണെന്ന കാരാട്ട് പക്ഷത്തിന്റെ നിരീക്ഷണത്തിന് അംഗീകാരം നല്കാന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണ് സാധിക്കുക? അധികാര നേട്ടത്തിന് വര്‍ഗീയതയും വംശീയതയും ആയുധമാക്കുകയും ലഭ്യമായ അധികാരം ഫാസിസ്റ്റ് സാമ്രാജ്യത്ത അധിനിവേശത്തിനുള്ള ഉപകാരണമാക്കി ഉപയോഗിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് വാഴ്ചയെ പ്രതിരോധിക്കാന്‍ വിരുദ്ധ പക്ഷത്ത് സമാഹരിക്കാന്‍ സാധിക്കുന്ന സകലരെയും യോജിപ്പിച്ചു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയല്ലാതെ വേറെന്തു വഴിയാണ് യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാനാവുക? 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനടുത്തെത്തിയ വിജയം നേടിയ എന്‍ ഡി എക്ക് ലഭിച്ചത് 37 ശതമാനം വോട്ട് മാത്രമാണ്.
സംഘീ വിരുദ്ധരായ 63 ശതമാനത്തിനു ഒന്നിച്ചു നില്ക്കാന് കഴിഞ്ഞിരുന്നെങ്കില്‍ എന്‍ ഡി എ നിലം തൊടില്ലായിരുന്നു. ഇപ്പോള്‍ ബി ജെ പി ഭരിച്ചു കൊണ്ടിരിക്കുന്ന യു പി, ഗുജറാത്ത് ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളിലും വോട്ടിംഗ് നില സംഘീ വിരുദ്ധരുടെ ഏകോപനത്തിന് അവരെ തോല്‍പ്പിക്കാനുള്ള ശക്തിയെ ബോധ്യപ്പെടുത്തുന്നത് തന്നെയാണ്.
ബംഗാളില്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ത്രിപുരയില്‍ തകര്‍ച്ചയുടെ വക്കത്തെത്തി നില്‍ക്കുകയും ചെയ്യുന്ന സി പി എം മുന്‍ കാലങ്ങളില്‍ നാക്കിട്ടടിച്ച എല്ലാ രാഷ്ട്രീയ മൂല്യങ്ങളെയും കുഴിച്ചു മൂടി ‘കളങ്കിതരെ’മുഴുവന്‍ കൂടെക്കൂട്ടി കേരളത്തില്‍ ഉണ്ടെന്നു ധരിക്കുന്ന പരിമിതമായ ശക്തി കൊണ്ട് മാത്രം എന്ത് പ്രതിരോധമാണ് ഫാസിസത്തിനെതിരെ തീര്‍ക്കാന്‍ സാധിക്കുക? ബി ജെ പിക്കെതിരെ കോണ്‍ഗ്രസുമായി നീക്കു പോക്കാകാം എന്ന നിലപാടുമായി യെച്ചൂരിയോട് യോജിച്ച്് കൊണ്ട് സി പി ഐയും നിലകൊള്ളുമ്പോള്‍ 2004 കാലത്തൊഴിച്ച് ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് നേതൃത്വം കോണ്‍ഗ്രസ് വിരോധം കൈ മുതലാക്കിയാണ് കടന്നു പോയത് 64ലെ പിളര്‍പ്പിന് ആധാരമായി ഉന്നയിക്കപ്പെട്ട ദേശീയ ജനാധിപത്യമോ ജനകീയ ജനാധിപത്യമോ എന്ന തര്‍ക്കത്തിന്റെ പോലും അന്തര്‍ധാര കോണ്‍ഗ്രസ് വിരോധത്തില്‍ അന്തര്‍ലീനമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യയോട് സൗഹൃദം പുലര്‍ത്തുന്ന സോവിയറ്റ് യൂണിയന് പ്രതിനിധാനം ചെയ്തിരുന്ന ദേശീയ ജനാധിപത്യം പാര്‍ട്ടി നയമായംഗീകരിച്ച സി പി ഐ കോണ്‍ഗ്രസ് പക്ഷത്തും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ചൈന പ്രതിനിധാനം ചെയ്യുന്ന ജനകീയ ജനാധിപത്യം അംഗീകരിച്ച സി പി എം കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തും പിളര്‍പ്പിന് ശേഷം നിലയുറപ്പിച്ചത് ഈ അന്തര്‍ ധാര കൊണ്ട് തന്നെയായിരുന്നു .
തുടര്‍ന്നിങ്ങോട്ട് 71ലെ സംയുക്ത വിധയക് ദള്‍, 77ലെ ജനതാ സഖ്യം, 89ലെ ജനതാദള്‍ പരീക്ഷണം എന്നിവയില്‍ ജനസംഘത്തിന്റെയും അതിന്റെ മാറിയ രൂപമായ ബി ജെ പിയുടെയും പങ്കാളിത്തമുള്ള സഖ്യത്തിന്റെ ഭാഗമായും 2004ലൊഴികെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു അവര്‍ക്ക് അധികാരത്തിലേക്ക് പാതയൊരുക്കുന്ന മൂന്നാം മുന്നണി നാടകങ്ങളിലൂടെയും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി തന്നെയാണ് സി പി എം നിലകൊണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടനനുകൂലമായി കമ്യൂണിസ്റ്റുകള്‍ കൈക്കൊണ്ട നിലപാടിന് പിന്നില്‍ ഹിറ്റ്ലറുടെ ഫാസിസത്തിനെതിരായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നത് ഹിറ്റ്ലര്‍ക്ക് സഹായകമാകുമെന്ന ഭയമായിരുന്നുവെന്ന് വിശദീകരിച്ച ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നേതൃത്വമുള്ളതിനാലാകാം 2004ല്‍ കോണ്‍ഗ്രസ് സഖ്യം സാധ്യമായത്. എന്നാലിന്ന് മൂക്കിനപ്പുറം കാണാന്‍ കണ്ണില്ലാത്ത കിണറിലെ തവളകളെപ്പോലെ കേരളത്തിലെ അധികാരം മാത്രം പരമ പ്രധാനമായി കാണുന്ന കേരള നേതൃത്വത്തിന് അച്യുതാനന്ദനോട് അനുഭാവമുള്ളയാളെന്ന കാരണത്താല്‍ പണ്ടേ അനഭിമതനായ യെച്ചൂരിയോട് കണക്ക് തീര്‍ക്കാന്‍ കൂടിയുള്ള അവസരമായി മാറി ഈ വോട്ടെടുപ്പ് എന്ന വിലയിരുത്തലാകും കൂടുതല്‍ ശരി .അധികാരമേറിയ കാലം മുതല്‍ സംഘികള്‍ക്ക് കവചമൊരുക്കിയും യു ഡി എഫിനെ ശിഥിലീകരിക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളാകെ ചിലവഴിച്ചും ബി ജെ പി യെ മുഖ്യ പ്രതിപക്ഷമായി വളര്‍ത്തി അവരെ ചൂണ്ടിക്കാണിച്ചു ന്യൂനപക്ഷത്തെ വരുതിയിലാക്കി ഭരണത്തുടര്‍ച്ച ഉറപ്പ് വരുത്താന്‍ രാഷ്ട്രീയ നാടകങ്ങള്‍ പയറ്റുന്ന പിണറായി സംഘം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് നീക്ക് പോക്കുണ്ടായാല്‍ അത് തങ്ങളുടെ താല്പര്യങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നു എന്നതും ഇതോട് ചേര്‍ത്തു വായിക്കാവുന്നതാണ്.
ഒരു പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് പ്രമേയം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി എന്നത് ഗുരുതരമായ സാഹചര്യമാണ് പാര്‍ട്ടിയിലുണ്ടാക്കുന്നത് .സമാനമായൊരു സാഹചര്യത്തില്‍ പി സുന്ദരയ്യ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെച്ച ചരിത്രമുണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ .പാര്‍ട്ടി കോണ്‍ഗ്രസോടടുക്കുമ്പോഴേക്കും രൂപപ്പെടാവുന്ന അനുകൂല സാഹചര്യവും സി പി ഐ ഉള്‍പ്പെടെയുള്ള ഇടത് കക്ഷികള്‍ കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായെടുക്കുന്ന നിലപാടുകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് പക്ഷത്തോട് പൊരുതി നേടാനുള്ള കരുത്തേകുമെന്ന വിശ്വാസത്തില്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുള്ള ആഭ്യന്തര യുദ്ധത്തിനാണ് യെച്ചൂരി ഒരുങ്ങുന്നത് എന്നാണ് കേന്ദ്ര കമ്മിറ്റിക്ക് ശേഷം നടത്തിയ പത്ര സമ്മേളനത്തിലെ യെച്ചൂരിയുടെ ശരീര ഭാഷ വ്യക്തമാക്കുന്നത്.പാര്‍ട്ടി കോണ്‍ഗ്രസും തന്നെ തള്ളുന്ന പക്ഷം പാര്‍ട്ടി പിളര്‍ത്തി സി പി ഐ ഉള്‍പ്പെടെ കോണ്‍ഗ്രസ് സഖ്യത്തോട് അനുഭാവമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു കോണ്‍ഫെഡറേഷന്‍ രൂപം കൊടുത്ത് തന്റെ നിലപാട് പ്രയോഗത്തില്‍ വരുത്താം എന്നും അദ്ദേഹം കണക്കു കൂട്ടുന്നുണ്ടാകാം. ഒന്നുകില്‍ ബിജെപി ക്കെതിരെ കോണ്‍ഗ്രസുമായി സഖ്യം. അല്ലെങ്കില്‍ സിപിഎമ്മിലും എല്‍ ഡി എഫിലും പിളര്‍പ്പ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് മുന്നില്‍ വേറൊരു വഴിയില്ല.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News15 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala16 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

