Connect with us

Culture

സംസ്ഥാന ബജറ്റ്: കെ.എസ്.ആര്‍.സി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല

Published

on

 

പിണറായി വിജയന്‍ സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നല്‍കും. കക്ക സഹകരണ സംഘത്തിന് മൂന്ന് കോടി അധികമായി അനുവദിക്കും. തുറമുഖ വികസനത്തിന് 584 കോടി. തീരദേശമേഖലയില്‍ സൗജന്യ വൈഫൈ. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്.

തീരദേശത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കും തുക നീക്കിവെച്ചതായി മന്ത്രി പറഞ്ഞു. തീരദേശ ആശുപത്രികളുടെ വികസനം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി, തീരദേശ സ്‌കൂള്‍ നവീകരണ പാക്കേജ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തും. തീരദേശ മേഖലയുടെ ഹരിതവത്കരണത്തിനായി 150 കോടിയും നീക്കിവെക്കുമെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടിയില്‍ എടുത്ത നിലപാട് ധനമന്ത്രി ന്യായീകരിച്ചു. സമ്പദ് ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം. കേരളത്തില്‍ ലിംഗസമത്വം ഉറപ്പാക്കും. അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് കിട്ടുന്നില്ല.

ഭക്ഷ്യസുരക്ഷാ നിയമത്തിന് കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കം നടത്തിയില്ല. പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 201819 വര്‍ഷത്തില്‍ നടപ്പാക്കും. ന്യായവിലക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിന് കുടുംബശ്രീ ഇടപെടല്‍ ഉറപ്പാക്കും. കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി അനുവദിച്ചു. ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി വകയിരുത്തി. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. മലബാര്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ കൊച്ചിയില്‍ നൂതന കാന്‍സര്‍ ആശുപത്രി. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബും ഓപ്പറേഷന്‍ സൗകര്യമുള്ള കാര്‍ഡിയോളജി വിഭാഗം. എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി വിഭാഗം തുടങ്ങും.

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യത്തിന് 50 ലക്ഷം മുതല്‍ 1 കോടി വരെ സഹായം. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന് 33 കോടി. കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 290 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായം 40 കോടിയായി ഉയര്‍ത്തി. 150 ഹെറിറ്റേജ് സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 17 കോടി!യും ബഡ്‌സ് സ്‌കൂളുകള്‍ക്ക് 23 കോടി രൂപയും വകയിരുത്തി. 200 പഞ്ചായത്തുകളില്‍ കൂടി പുതിയ ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും

1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍ ഒപ്പമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇല്ല. അംഗപരിമിതരുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി.

സാമൂഹ്യ പെന്‍ഷനില്‍ നിന്നും പുറത്താകുന്നവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കും. അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്കായി 3 കോടി രൂപ. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ 42 കോടി. ഭിന്നശേഷിക്കാരുടെ ചികിത്സക്കും പരിചരണത്തിനും ഉള്ള പദ്ധതിക്ക് 30 കോടി. കുടുംബശ്രീക്ക്? 200 കോടി. ജില്ലകളില്‍ വര്‍ക്കിങ്? വുമന്‍സ്? ഹോസ്?റ്റലിന്? 25 കോടി. ട്രാന്‍സ്?ജെന്‍ഡര്‍ ക്ഷേമത്തിന്? 10 കോടി. പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനുള്ള അടങ്കല്‍ തുക 2859 കോടി. ന്യൂനപക്ഷ ക്ഷേമത്തിന്? 91 കോടി.

എന്‍ഡോസള്‍ഫാന്‍ പാക്കേജ് പൂര്‍ണമായി വിനിയോഗിക്കും. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000ല്‍ നിന്ന് 2000 ആക്കി.

ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്കെന്ന് ധനമന്ത്രി. എഞ്ചിനീയറിങ് തോറ്റ 20,000 വിദ്യാര്‍ഥികള്‍ക്ക് റെമഡിയല്‍ കോഴ്‌സ്. 2018–19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക് 1267 കോടി. ബാംബൂ കോര്‍പറേഷന് 10 കോടി രൂപ. കൈത്തറി മേഖലയ്ക്ക് 150 കോടി. സ്വകാര്യ കശുവണ്ടി കമ്പനികള്‍ക്ക് 20 കോടി. 1000 കയര്‍ പിരി മില്ലുകള്‍ സ്ഥാപിക്കും; 600 രൂപ വേതനം ഉറപ്പാക്കും. ഖാദിക്ക് 19 കോടി.

ജൈവ കൃഷി 10 കോടി രൂപ. നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തരിശ് കിടക്കുന്ന പാടത്ത് കൃഷിയിറക്കാന്‍ പാടശേഖര സമിതികള്‍ക്ക് 12 കോടി. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും.

കേരളാ അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. നാളികേര വികസനത്തിന് 50 കോടി. കയര്‍മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് ഇളവ് അനുവദിക്കും. വരുന്ന വര്‍ഷം സംസ്ഥാനത്ത് മൂന്ന് കോടി വൃക്ഷത്തൈകള്‍ നടും. ജൈവം, പുഷ്പം, മെഡിസിനല്‍ പ്ലാന്റ്, വാഴക്കൃഷികള്‍ക്കായി 134 കോടി. ജൈവം, പുഷ്പം, ജൈവം, പുഷ്പം, മെഡിസിനല്‍ പ്ലാന്റ്, വാഴക്കൃഷികള്‍ക്കായി 134 കോടി. 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ചു. 1000 കോടിയുടെ നീര്‍ത്തട അധിഷ്ഠിത പദ്ധതികള്‍ക്ക് നിര്‍ദേശം.

മൃഗസംരക്ഷണത്തിന് 330 കോടി, ക്ഷീര വികസനം107 കോടി, വിള ആരോഗ്യം 54 കോടി, ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാന്‍ 21 കോടി. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി.

ട്രിപ്പിള്‍ ഐ.ടി.എം.കെയുടെ എണ്ണം ആയിരമാക്കാനും യു.ജി.സി അംഗീകാരമുള്ള ഡീംഡ് യൂണിവേഴ്‌സിറ്റി ആക്കുന്നതിനും 65 കോടി.

പാലായിലെ ഐ.ഐ.ടി.കെ.കെക്ക് 25 കോടി. സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കുള്ള ഇന്‍ക്യുബേഷന്‍ പാര്‍ക്കിനായി 80 കോടി രൂപ. ടൂറിസം മാര്‍ക്കറ്റിന് 82 കോടി. പൈതൃക ടൂറിസത്തിന് 40 കോടി. കാന്‍സര്‍ മരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങും. മുസിരിസ് മോഡല്‍ പൈതൃക പദ്ധതി 40 കോടി. ടെക് നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും 69 കോടി. കെ.എസ്.ടി.പി മരുന്നുകള്‍ ആഫ്രിക്കയിലേക്ക് കയറ്റി അയക്കും. ചവറ കെ.എം.എം.എലിന് പുതിയ ഫാക്ടറി നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കും.

ചെറുകിട വ്യവസായ മേഖലക്ക് 160 കോടി. അതിക്രമങ്ങള്‍ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ ‘നിര്‍ഭയ’ വീടുകള്‍ സ്ഥാപിക്കും. തലശേരി പൈതൃക പദ്ധതിക്ക് 40 കോടി. സ്ത്രീ സുരക്ഷ മുന്നില്‍കണ്ട് എറണാകുളത്ത് ഷീ ലോഡ്ജുകള്‍ നിര്‍മിക്കും. റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1450 കോടി. വൈറ്റില മോഡലില്‍ കോഴിക്കോട്ട് മൊബിലിറ്റി ഹബ് നടപ്പാക്കും.

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയെ പ്രാപ്തമാക്കും. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക മാര്‍ച്ചിന് മുന്‍പ് കൊടുത്തു തീര്‍ക്കും. കെ.എസ്.ആര്‍.ടി.സിയുടെ വായ്പ ആറ് മാസത്തിനകം സര്‍ക്കാര്‍ തിരിച്ചടക്കും. കെ.എസ്.ആര്‍.ടി.സി 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും.

വന്‍കിട ജലസേചന പദ്ധതികള്‍ 315 കോടി.

കേരള സര്‍വകലാശാല27 കോടി, കാലിക്കറ്റ് സര്‍വകലാശാല 25 കോടി, എം.ജി സര്‍വകലാശാല 25 കോടി, സംസ്‌കൃത സര്‍വകലാശാല 16 കോടി.

കണ്ണൂര്‍ സര്‍വകലാശാല 25 കോടി, നുവാല്‍ അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് 7 കോടി, മലയാളം സര്‍വകലാശാല 8 കോടി, കാര്‍ഷിക സര്‍വകലാശാല 82.5 കോടി, വെറ്റിനറി സര്‍വകലാശാല 77 കോടി.

ഫിഷറീഷ് സര്‍വകലാശാല 41 കോടി, മെഡിക്കല്‍ സര്‍വകലാശാല 24.5 കോടി, അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല 31 കോടി, കൊച്ചി സാങ്കേതിക സര്‍വകലാശാല 24 കോടി, കേരള കലാമണ്ഡലം 12.5 കോടി.

ആര്‍.സി.സിക്ക് 79 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 38 കോടി. സാംസ്‌കാരിക മേഖലക്ക് 144 കോടി. എ .കെ.ജി സ്മാരകത്തിന് 10 കോടി. ഒ.എന്‍.വി സ്മാരകം 5 കോടി. ശബരിമല മാസ്റ്റര്‍പ്ലാന്‍ 28 കോടി.

റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളാ ബാങ്ക് സ്ഥാപിക്കും. പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ഡേറ്റാബേസും ഗ്രീവെന്‍സ് സെല്ലും സ്ഥാപിക്കും. പുന്നപ്രവയലാര്‍ സ്മാരകത്തിന് 10 കോടി. പ്രവാസി പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കാന്‍ നടപടി. ജയിലിലായ പ്രവാസികള്‍ക്ക് നിയമസഹായം 14 കോടി.

ഇതര സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് കെട്ടിട നിര്‍മാണ സെസ്സില്‍ നിന്ന് 50 കോടി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ അതിഥി തൊഴിലാളികളായിരിക്കുമെന്ന് ധനമന്ത്രി.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു. വിദേശ മദ്യത്തിന് സെസ് ഒഴിവാക്കി തത്തുല്യ നികുതി ഒഴിവാക്കും. 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതി കൂട്ടി.

ആധാരത്തിന്റെ പകര്‍പ്പ് വാങ്ങുന്നതിനുള്ള ഫീസ് കൂട്ടി.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending