Connect with us

More

ബി.ജെ.പിയുടെ യഥാര്‍ത്ഥ അവസ്ഥ 2019ല്‍ അറിയാമെന്ന് ശിവസേന

Published

on

ന്യൂഡല്‍ഹി: ബിജെപിയുടെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്, ഗുജറാത്ത് തെരഞ്ഞടുപ്പകളിലെ പ്രകടനത്തെ വിമര്‍ശിച്ച് ശിവസേന. തനിച്ച് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശിവസേന നേരെത്ത അറിയിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ട്രെയിലര്‍ ആയിരുന്നു. പിന്നീട് നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഇടവേളയാണ്. ഇനി യഥാര്‍ത്ഥ സിനിമ 2019ല്‍ വരും അപ്പോള്‍ അറിയാം ബിജെപിയുടെ അവസ്ഥ. ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേ സമയം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിച്ച ബജറ്റിനെയും ശിവസേന രൂക്ഷമായി വിമര്‍ശിച്ചു.

ബജറ്റ് കടലാസില്‍ മനോഹരമാണ്. പക്ഷേ ഇതു യഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടത്താന്‍ കഴിയുമെന്ന് സര്‍ക്കാറിന് പോലും പറയാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും ശിവസേനയും തമ്മില്‍ ഭിന്നതയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പുതിയ പരമാര്‍ശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ).

Published

on

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

Trending