Culture
ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 537; ഇന്ത്യക്ക് മികച്ച തുടക്കം
രാജ്കോട്ട്: ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് നേടിയ 537 റണ്‍സിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട് ആതിഥേയര്‍. ഗൗതം ഗംഭീര്‍ (28), മുരളി വിജയ് (25) എന്നിവരാണ് ക്രീസില്‍. പത്ത് വിക്കറ്റും കയ്യിലിരിക്കെ 474 റണ്‍സ് പിറകിലാണ് ഇന്ത്യ.
ജോ റൂട്ട് (124), മുഈന്‍ അലി (117), ബെന്‍ സ്റ്റോക്സ് (128) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് 537 റണ്‍സ് അടിച്ചുകൂട്ടിയത്. രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ആര്. അശ്വിന് എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് നേടി.
ആറ് ബൗളര്‍മാരുമായി കളിക്കുന്ന ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, മുഈന്‍ അലി, സഫര്‍ അന്‍സാരി, ആദില്‍ റാഷിദ് എന്നിവര്‍ പന്തെറിഞ്ഞെങ്കിലും ഗംഭീറിന്റെയും വിജയിന്റെയും പ്രതിരോധം തകര്‍ക്കാനായില്ല. ഗംഭീര്‍ 68 പന്ത് നേരിട്ട് നാല് ബൗണ്ടറി നേടിയപ്പോള്‍ വിജയ് 75 പന്തില്‍ നിന്ന് നാലു തവണ അതിര്‍ത്തി കടത്തി.
Related: അലിക്കും സ്റ്റോക്സിനും സെഞ്ച്വറി; ഇംഗ്ലണ്ട് 537 നു പുറത്ത്
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും ഭേദപ്പെട്ട പോളിങ്, വോട്ട് ചെയ്ത് പ്രമുഖര്‍
പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. ഇപ്പോള്‍ കിട്ടിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു.
കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്, മന്ത്രി റോഷി അഗസ്റ്റിന്, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്
സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്. രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, തൊഴില്‍ കോഡുകളുടെ കരടുചട്ട വിജ്ഞാപനം അടക്കമുള്ള വിവാദങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ഇടതു പക്ഷത്തെ പ്രതിരോധത്തിലാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.
നികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിട പെര്‍മിറ്റ് ഫീ തുടങ്ങിയ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. ഇന്ന് വൈകീട്ട് ആറു മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക.
തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍ 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.
kerala
തുടരുന്ന അവഗണനയ്ക്കിടയിലും ‘ഷമി ഷോ’; മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനം
നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഹമ്മദ് ഷമി. രഞ്ജിയില്‍ നേടിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയിലും ഷമി മികച്ച ഫോമിലാണ്.
കഴിഞ്ഞ ദിവസം ഹരിയാനക്കെതിരായ മത്സരത്തില്‍ അദ്ദേഹം 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. മത്സരം ബംഗാള്‍ പരാജയപ്പെട്ടുവെങ്കിലും ഷമിയുടെ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.
അതില്‍ 11 വിക്കറ്റും അവസാന മൂന്ന് മത്സരങ്ങളിലൂടെയാണ് വന്നത്. ഹരിയാനക്കും സര്‍വീസസിനുമെതിരെ നാല് വിക്കറ്റും പുതുച്ചേരിക്കെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷമി രഞ്ജിയിലും അസമിനും ഗുജറാത്തിനുമെതിരെ മികവ് കാട്ടിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മുന്‍ താരം സൗരവ് ഗാംഗുലി അടക്കം പലരും ഷമിക്ക് തുറന്ന പിന്തുണ നല്‍കിയിരുന്നു. ടി20 ടീമില്‍ ഇല്ലാത്തതും ചര്‍ച്ചയായി.
നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. തന്റെ ഫിറ്റ്നസ് വിവരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് അയയ്ക്കുന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും എന്‍.സി.എയില്‍ സ്ഥിരമായി പരിശീലനം നടത്തുന്നുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കിയിരുന്നു.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

