Culture
പുതിയ 2000ന്റെ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 നോട്ട് അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടിനേക്കാള്‍ ചെറുതാണ്. പത്തുരൂപ നോട്ടിന്റെ വീതി മാത്രമാണ് 2000 രൂപയുടെ നോട്ടിനുള്ളത്. കാഴ്ചയില്‍ ഡോളറിനെയും റിയാലിനെയും അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഇന്ത്യന്‍ മുദ്രകളെല്ലാം നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റത്തിന്റെ അടയാളമായ മംഗള്‍യാന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മജന്ത നിറത്തിലുള്ള നോട്ടിന് 166 മില്ലിമീറ്റര്‍ നീളവും 66 മില്ലിമീറ്റര്‍ വീതിയുമാണുള്ളത്. പഴയ ആയിരം രൂപക്ക് 177 മില്ലിമീറ്റര്‍ നീളവും 73 മില്ലിമീറ്റര്‍ വീതിയുമാണുള്ളത്.
2000ന്റെ കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ 15 സൂത്രങ്ങള്‍:
1. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള നോട്ടുകളില്‍ ഗാന്ധിജിയുടെ സ്ഥാനം വലതുവശത്തായിരുന്നു.
2. ഗാന്ധിജിയുടെ പഴയ സ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രം വാട്ടര്‍മാര്‍ക്കായി നല്കിയിരിക്കുന്നു. കൂടാതെ 2000 എന്ന് ഇലക്ട്രോടൈപ്പും ചെയ്തിട്ടുണ്ട്.
3. ഏഴ് ആംഗുലര്‍ ബ്ലീഡ് ലൈനാണ് മറ്റൊരു പ്രത്യേകത, പ്രതലത്തില്‍ നിന്നാണ് ഉയര്‍ന്നു നില്‍ക്കുന്നതാണ് ബ്ലീഡ് ലൈന്‍.
4. പ്രകാശത്തിനു നേരെ പിടിച്ചാല്‍ 2000 എന്നു തെളിയും.
5. ദേവനാഗിരി ലിപിയില്‍ 2000 എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
6. കണ്ണിന്റെ നിരപ്പില്‍ ചെരിച്ചു പിടിച്ചാല്‍ ബ്രൗണ്‍ നിറത്തിന്റെ പശ്ചാത്തലത്തില്‍ 2000ന്റെ പ്രതിബിംബം.
7. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ അശോക ചക്രം ഇടതു ഭാഗത്തായിരുന്നെങ്കില്‍ പുതിയ രണ്ടായിരത്തില്‍ ഇത് വലതു വശത്താണ്.
8. മധ്യഭാഗത്ത്, ഗാന്ധിജിയുടെ ചിത്രത്തിനരികില്‍ രണ്ടായിരം എന്നും ആര്‍ബിഐ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
9. ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ആര്‍ബിഐ, 2000 എന്നുംരേഖപ്പെടുത്തിയ സെക്യൂരിറ്റി ത്രെഡ്. നോട്ട് തിരിച്ച് പിടിച്ച് നോക്കിയാല്‍ ഇത് പച്ച നിറത്തില്‍ നിന്ന് നീല നിറമാകും.
10. ആര്‍ബിഐ ചിഹ്്നത്തോടെ വലതു വശം ചേര്‍ന്ന് ഗവര്‍ണറുടെ ഒപ്പും വാഗ്ദാനവും പ്രതിജ്ഞയും.
11. മുകളില്‍ ഇടത്തും താഴെ വലത്തുമായി നമ്പര്‍ പാനല്‍. വലത്തു നിന്ന് ഇടത്തോട്ട് വലിപ്പം കുറയുന്ന നമ്പര്‍ പാനല്‍. രൂപയുടെ ചിഹ്്നത്തോടെ വലത്തു വശത്ത് താഴെയായി പച്ച നിറത്തില്‍ നിന്ന് നീലയിലേക്ക് നിറം മാറുന്ന രീതി.
Don’t Miss: കള്ളപ്പണ വേട്ട: പിടിച്ചെടുത്തതില്‍ രണ്ടായിരത്തിന്റെ നോട്ടുകളും
മറുവശം
12. ശാസ്ത്രലോകത്ത് രാജ്യം കൈവരിച്ച കുതിപ്പിന്റെ ചിഹ്്നമായി മംഗള്യാന് ദൗത്യ ചിത്രീകരണം.
13. നോട്ടിന്റെ മറുവശത്തായി പ്രിന്റ് ചെയ്ത വര്‍ഷം. ഇടത്ത് താഴെയായി സ്വച്ഛ് ഭാരതിന്റെ ലോഗോയും.
14. വിവിധ ഭാഷകളില്‍ രൂപയുടെ മൂല്യം വെളിവാക്കുന്ന ഭാഷാ പാനല്‍. നോട്ടിന്റെ താഴെയായി ആന, മയില്‍, താമര എന്നിവയുടെ ചിത്രങ്ങളും നല്കിയിരിക്കുന്നു.
15. ഏറ്റവും വലിയ പ്രത്യേകത 2000ന്റെ നോട്ട് അന്ധര്‍ക്ക് കൂടി അനായാസം തിരിച്ചറിയുമെന്നതാണ്. മഹാത്മാഗാന്ധിയുടെ ചിത്രം, അശോകസ്തംഭം, ബ്ലീഡ് ലൈന്‍, തിരിച്ചറിയല്‍ രേഖ, എന്നിവയില്‍ പ്രതലം ഉയര്‍ന്നു നില്ക്കുന്ന തരത്തില്‍ ഇന്റാഗ്ലിയോ അച്ചടി.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News21 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala23 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala22 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

