Connect with us

Video Stories

ഭാവി പദ്ധതികള്‍: കരാറുകളില്‍ 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക്

Published

on

 

ദോഹ: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന 60ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്‍ട്രാക്റ്റുകളില്‍ 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക് നല്‍കുമെന്ന് ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 57 സര്‍ക്കാര്‍ വകുപ്പുകളാണ് ഈ വര്‍ഷം 60 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്‍ട്രാക്റ്റുകള്‍ പ്രഖ്യാപിക്കുന്നത്.
മൊത്തം കോണ്‍ട്രാക്റ്റിന്റെ 90 ശതമാനത്തിലധികം ഏറ്റെടുക്കാനുള്ള കഴിവ് ഖത്തറിലെ പ്രാദേശിക കമ്പനികള്‍ക്ക് ഉണ്ടെന്നും എല്ലാ കമ്പനികളും മന്ത്രാലയത്തിന്റെ മുഷ്തറയാത്ത്് വെബ്്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയത്് അംഗീകാരം കൈപ്പറ്റി 57 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോണ്‍ട്രാക്റ്റ് വിവരങ്ങള്‍ കരസ്ഥമാക്കണമെന്നും ധനകാര്യ മന്ത്രാലയത്തിലെ സര്‍ക്കാര്‍ സംഭരണ നിയന്ത്രണ ഡയരക്ടര്‍ അബ്ദുല്‍ അസീസ് സഈദ് റാഷിദ് അല്‍തലബിനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ ലഭിക്കുന്നതിന് നിലവില്‍ 2500 ഓളം പ്രാദേശിക വിതരണ കമ്പനികള്‍ ധനകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടിയിട്ടുണ്ട്. രാജ്യത്ത് സാധ്യമായ വ്യാപാര അവസരം മുതലെടുക്കാന്‍ ബാക്കിയുള്ള കമ്പനികളും മുന്നോട്ട് വരേണ്ടതുണ്ടെന്നും ഇതിനായാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ 60 ബില്യണ്‍ ഖത്തര്‍ റിയാല്‍ കോണ്‍ട്രാക്റ്റുകളില്‍ 70 ശതമാനവും നേടിയത് പ്രാദേശിക കമ്പനികളായിരുന്നെന്ന് തലബ് പഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന മുഷ്തരിയാത്ത് മുതല്‍ ഇതുവരെ 41.3 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കരാറുകളാണ് പ്രാദേശിക കമ്പനികള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന കോണ്‍ട്രാക്റ്റുകളില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികള്‍ക്ക് ലഭിക്കുന്നതിന് ധനകാര്യമന്ത്രാലയം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊത്തം പദ്ധതികളുടെ 30 ശതമാനമാണ് അന്താരാഷ്ട്ര കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ നേടുന്നത്. ഇതില്‍ ഭൂരിപക്ഷവും നിര്‍മാണ മേഖലയിലാണ്. എന്നാല്‍ നിര്‍മാണ മേഖലയില്‍ കൂടി ഖത്തരി കമ്പനികളെ കൊണ്ടുവരാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്ത കരാര്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും തലബ് വെളിപ്പെടുത്തി. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി തയ്യാറാക്കിയ വെബ്‌സൈറ്റാണ് മുഷ്തരിയാത്. ലോക തലത്തില്‍ തന്നെ വേറിട്ട് നില്‍ക്കുന്ന ഒരു വെബ്‌സൈറ്റാണ് ഇത്. രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചുവെന്ന ഉറപ്പ് വരുത്താന്‍ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. ഒരു കരാറും ലഭിക്കാത്തവര്‍ തങ്ങളെ സമീപിച്ചാല്‍ അനൂകൂല സമീപനം ലഭിക്കുമെന്നും തലബ് വെളിപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending