Video Stories
കള്ളപ്പണവേട്ടയുടെ ഇര സാധാരണക്കാരോ
അറുനൂറ്, ആയിരം കറന്‍സി നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇരകള്‍ കള്ളപ്പണക്കാരോ രാജ്യത്തെ സാധാരണക്കാരോ ? ഇങ്ങനെ തോന്നിപ്പിക്കുന്ന വിധമാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലും സാമാന്യ ജനം കയ്യിലുള്ള നക്കാപിച്ച കാശ് വെച്ചുമാറാനായി നെട്ടോട്ടമോടുന്നത്. തൊഴില്‍ ചെയ്തു കിട്ടിയ ദിവസക്കൂലിയില്‍ നിന്ന് ഭക്ഷണത്തിനും ആസ്പത്രിക്കും മറ്റും ചെലവഴിക്കാന്‍ വെച്ച പണമാണ് പൊടുന്നനെ കടലാസിന് തുല്യമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം കേട്ടതു മുതല്‍ കയ്യിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി അലയുകയാണിപ്പോള്‍ ജനം. ഇവരാരും കള്ളപ്പണക്കാരോ അഴിമതിക്കാരോ അല്ല. അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രിയും ബി.ജെ.പിയുമാണ് ഇപ്പോള്‍ അവരുടെ സ്വന്തം പണം പോലും തൃണ തുല്യമാക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഇന്നലെ എ.ടി.എം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും പലതിലും പണമില്ലായിരുന്നു. ഉള്ളതിലാകട്ടെ പെട്ടെന്ന് തീരുകയും ചെയ്തു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായിരിക്കുകയാണ് ശരാശരി ജനത. വ്യാപാര വ്യവസായ മേഖലയിലെ മുരടിപ്പു മൂലമുണ്ടാകുന്ന നഷ്ടം വേറെയും. ഓഹരി വിപണി ഇടിയുകയും രൂപയുടെ വില തകരുകയും ചെയ്തു. മരണങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളും വേറെ.
അടച്ചിട്ട ഒരുനാള്‍ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ ബാങ്കുകളിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ലെന്നാണ് വ്യാഴാഴ്ചത്തെ അനുഭവം. പോളിങ് ബൂത്തിനെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു മിക്ക ബാങ്കുകള്‍ക്കുമുന്നില്‍ ഇന്നലെയും. ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നെങ്കിലും ആവശ്യത്തിന് പണമില്ലാതെ വൈകീട്ടു വരെ ക്യൂ നിന്ന ശേഷം പലര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടിവന്നു. സ്ത്രീകളും പ്രായമായവരും നോട്ടുകളുമായി വെയിലത്ത് ക്യൂ നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം ആളെ കുറക്കാനായി ചില ബാങ്കുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് പറഞ്ഞ് ഇറക്കി വിടപ്പെട്ടവരുമുണ്ട്. നീറോ ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുകയാണ് ജപ്പാനിലുള്ള പ്രധാനമന്ത്രിയെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സ്വയം ആശ്വസിക്കുകയാണ് മന്ത്രി വെങ്കയ്യ നായിഡു. അഞ്ഞൂറ് പോയി രണ്ടായിരം വന്നാല്‍ മാറാന്‍ എന്താ മാജിക്കാണോ കള്ളപ്പണം. അര്‍ഥ വ്യവസ്ഥിതിയെ വിഴുങ്ങുന്ന വ്യാളിയായ കള്ളപ്പണത്തിനും അഴിമതിക്കും വ്യാജ നോട്ടുകള്‍ക്കും പൊതു ജനം എതിരല്ല. എന്നാല്‍ ഇന്ത്യക്കാരുടെ എണ്‍പതു ലക്ഷം കോടി രൂപയുടെ കള്ളപ്പണത്തില്‍ 50 ലക്ഷം കോടിയും രാജ്യത്തിനു പുറത്തെ സ്വിസ് ബാങ്ക് പോലുള്ള വ്യാജ അക്കൗണ്ടുകളിലാണെന്ന് 2011ല്‍ ഇപ്പോഴത്തെ ഭരണകക്ഷി തന്നെയാണ് വിളിച്ചു പറഞ്ഞത്. ആ മഞ്ഞുമലയുടെ അരികില്‍ തൊടാന്‍ പോലും കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ആദായ നികുതി വകുപ്പിന് നാലു മാസം കൊണ്ട് കിട്ടിയ വെറും 65,250 കോടി.
രാജ്യത്ത് പ്രചാരത്തിലുള്ള എണ്‍പതു ശതമാനം കറന്‍സിയും നോട്ടുകളായാണ് ഉപയോഗിക്കുന്നത്. ലക്ഷങ്ങളുടെ എ.ടി.എം തട്ടിപ്പിന് അകമ്പടിയായാണ് ഈ പൊല്ലാപ്പു കൂടി ജനത്തിന്റെ തലയില്‍ വീണിരിക്കുന്നത്. തൊഴിലും കച്ചവടവും ഉപേക്ഷിച്ച് കയ്യിലുള്ള നോട്ടുകള്‍ മാറാന്‍ ചെന്നവര്‍ക്ക് ഇരുട്ടടിയാണ് ഇപ്പോഴനുഭവപ്പെടുന്നത്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്വകാര്യ ആസ്പത്രികള്‍, അനാഥ ശാലകള്‍, ട്രെയിന്‍ യാത്രക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവരൊക്കെ അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ചെന്ന മലയാളി താരങ്ങള്‍ക്കു വരെ പട്ടിണിയായിരുന്നു ഫലം. പണി ചെയ്തിട്ടും കൂലി കിട്ടാത്തവരും ഒട്ടേറെ. ബാങ്ക് ജീവനക്കാര്‍ അക്ഷീണം യത്‌നിച്ചിട്ടും അവരുടെ നിയന്ത്രണത്തിന് അപ്പുറമാണ് കാര്യങ്ങള്‍. തയ്യാറെടുപ്പ് പോരെന്നതിന്റെ സൂചനയാണ് സഹകരണ മേഖല. അഞ്ഞൂറിന് പകരം ആയിരം കിട്ടിയ പലരും അതു മാറാനാവാതെയും വലയുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും തലശേരിയിലും ബാങ്കുകള്‍ക്കു മുന്നില്‍ അടിപിടിയും കുഴഞ്ഞു വീഴലും മരണങ്ങളും വരെ ഉണ്ടായി. അധികാരത്തിന്റെ അന്ത:പുരങ്ങളിലിരിക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ പൊറുതികേട് കാണാന്‍ കഴിയില്ലെന്നതിന്റെ ഉത്തമോദാഹരണമാണിതെല്ലാം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതുപോലെ ഒരു കള്ളപ്പണക്കാരനെയും ഈ ക്യൂവില്‍ കണ്ടില്ല.
പൊടുന്നനെ പണം പിന്‍വലിച്ചാല്‍ മാത്രമേ കള്ളപ്പണക്കാര്‍ക്ക് അതുപയോഗിക്കാന്‍ കഴിയാതെ വരൂ എന്ന ന്യായം സമ്മതിച്ചാലും ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചില്ല എന്നത് സര്‍ക്കാര്‍ നടപടിയിലെ അനവധാനതയാണ് വെളിച്ചത്താക്കുന്നത്. ഏറെ രഹസ്യമായാണ് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യവകുപ്പും മൂല്യ നിരാസ നടപടി തീരുമാനിച്ചതത്രെ. എന്നാല്‍ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം എങ്ങനെ ദിവസങ്ങള്‍ക്കുമുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിലയന്‍സ് കമ്പനിയുടെ മുന്‍ മേധാവിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഏതാനും ദിവസം മുമ്പ് മാത്രമാണ് റിലയന്‍സിന് പതിനായിരം കോടി രൂപ പിഴയിട്ടത്. ഇവരുടെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കാനായിരുന്നോ ഇതെന്ന് സംശയിക്കുന്നവരുണ്ട്. മോദിയുടെ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണവാര്‍ത്തകള്‍ വരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ കിട്ടിയ മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ എത്ര കോടികള്‍ കൈമാറി എന്നതിന് ഉത്തരമില്ല. വിമാന ടിക്കറ്റ് വന്‍തോതില്‍ വിറ്റഴിഞ്ഞത് ഒരു സൂചനയാണ്.
കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കണമെങ്കില്‍ ആദ്യം വേണ്ടത് അവയുടെ സ്രോതസ്സ് കണ്ടെത്തുകയെന്നതാണ്. ഇതിന് ഇന്നും നടപടിയില്ല. ചെലവഴിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിട്ടുള്ള തുകയുടെ എത്രയിരട്ടിയാണ് തെരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കപ്പെടുന്നത്. ബി.ജെ.പിക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുമോ. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ചെലവഴിക്കില്ലെന്ന് പറയാന്‍ പ്രധാനമന്ത്രിയും അമിത്ഷായും തയ്യാറാണ്ടോ. ഇതിനൊക്കെ തൃപ്തികരമായ മറുപടി പറഞ്ഞിട്ട് മതി പൊതു ജനത്തെക്കൊണ്ട് ‘മോദികഷായം’ കുടിപ്പിക്കല്‍.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു