Connect with us

More

ഇനിയസ്റ്റ; എന്തിന് ക്ലബ് മാറണം-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്‌പോര്‍ട്‌സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്…. മറ്റൊരു സുപ്രധാന സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട് ദി ലാസ്റ്റ് എംപറര്‍(അവസാനത്തെ ചക്രവര്‍ത്തി) എന്നായിരുന്നു. എ.എസ് പത്രത്തിന്റെ എഡിറ്റര്‍ ആല്‍ഫ്രെഡോ റൊലാനോ ഇങ്ങനെ എഴുതി- ലോക ഫുട്‌ബോളില്‍ ഇനിയസ്റ്റയുടെ പന്തടക്കം കാണുന്നതിനേക്കാള്‍ മറ്റൊരു സൗന്ദര്യമില്ല. സ്പാനിഷ് രാജാവില്‍ നിന്നാണ് അദ്ദേഹം കിംഗ്‌സ് കപ്പ് ഏറ്റുവാങ്ങിയത്. രാജാവില്‍ നിന്നും കപ്പ് വാങ്ങി വിടവാങ്ങുക. വലിയ നേട്ടം തന്നെ. പക്ഷേ ഞങ്ങളെല്ലാം ചോദിക്കുന്നത് ഇനിയസ്റ്റ എന്തിന് വിടവാങ്ങണമെന്നാണ്…?
ആല്‍ഫ്രെഡോയുടെ ചോദ്യം തന്നെ തേര്‍ഡ് ഐയും ചോദിക്കുന്നു- മുപ്പത്തി മൂന്നാം വയസ്സില്‍ എന്തിന് ബാര്‍സ വിടുന്നു….സംസാര പ്രിയനല്ലാത്ത, ക്യാമറകള്‍ക്ക് മുന്നില്‍ വീരവാദങ്ങള്‍ മുഴക്കാത്ത, സ്വതവേ മിതഭാഷിയായ ഇനിയസ്റ്റ ഇതിനൊന്നും മറുപടി പറയില്ല. ബാര്‍സയുടെ എട്ടാം നമ്പര്‍ കുപ്പായമെന്നത് അദ്ദേഹത്തിന്റെ ജീവനാണ്. മുഖ്യ കളിക്കാരെല്ലാം പത്താം നമ്പര്‍ ആഗ്രഹിക്കുമ്പോള്‍, അത് ചോദിച്ച് വാങ്ങുമ്പോള്‍ തനിക്ക് എട്ട് മതിയെന്ന് പറഞ്ഞ കുറിയ താരം. പലപ്പോഴും മൈതാനത്ത് പത്തിനേക്കാള്‍ തിളക്കത്തില്‍ എട്ട് ഉയര്‍ന്നു നിന്നപ്പോഴും അമിതാഹ്ലാദ പ്രകടനമില്ലാതെ സ്വയം ഒതുങ്ങുന്ന താരം. ഇത്തരത്തിലൊരു കളിക്കാരന്‍ സത്യം പറഞ്ഞാല്‍ ലോക ഫുട്‌ബോളില്‍ ഇല്ല എന്ന് തന്നെ പറയാം.

അഞ്ചാം വയസ്സില്‍ തുടങ്ങിയ ഫുട്‌ബോള്‍ ജീവിതം. ദേശീയ ജൂനിയര്‍ ടീമുകളില്‍-അണ്ടര്‍ 16, അണ്ടര്‍-19, അണ്ടര്‍-21 സംഘങ്ങളില്‍ സ്ഥിരം പ്രതിനിധിയായി മാറി 2002 ല്‍ ബാര്‍സയുടെ മുഖ്യ സംഘത്തിലെത്തിയപ്പോള്‍ മുതല്‍ മധ്യനിരയിലെ കളിയാസുത്രകന്‍ എന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന നിശബ്ദ റോളിന് സമാനതകളില്ല. ബഹളമയമല്ല ഇനിയസ്റ്റയുടെ ഫുട്‌ബോള്‍ ജീവിതം. വിവാദങ്ങളുടെ ലോകത്തുമില്ല ഇനിയസ്റ്റ. 2010 ലെ ലോകകപ്പില്‍ സ്‌പെയിന്‍ ജേതാക്കളായപ്പോള്‍ ഫൈനലിലെ ഗോള്‍ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആ ഗോള്‍ നേടിയപ്പോഴും ആഘോഷം അതിര്‍ത്തി കടന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒരു ചിരി മാത്രം. 2008 ലും 2012 ലും സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായിരുന്നു. രണ്ട് നേട്ടങ്ങളിലും വലിയ പങ്ക് മറ്റാര്‍ക്കുമായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടും മതിമറക്കാത്ത് പ്രകൃതക്കാരന്‍. 2009 മുതല്‍ അദ്ദേഹം യുവേഫ ഓള്‍ സ്റ്റാര്‍ സംഘത്തിലുണ്ട്. മെസിയും നെയ്മറും സുവരാസുമെല്ലാം ഉള്‍പ്പെടുന്ന ബാര്‍സാ സൂപ്പര്‍ മുന്നണിക്ക് കൃത്യമായി പന്ത് എത്തിച്ച് കൊടുക്കുന്ന വിലയുള്ള ജോലിയിലായിരുന്നു ഇനിയസ്റ്റയുടെ ആത്മാര്‍ത്ഥത. മെസിയിലെ രാജാവിന് യഥാര്‍ത്ഥ മന്ത്രിയായിരുന്നു അദ്ദേഹം,. രണ്ട് പേരും തമ്മിലുള്ള സ്‌നേഹ ബഹുമാനത്തിന് ഒരു വേള പോലും വിള്ളല്‍ വീഴാതിരിക്കാന്‍ കാരണം ഇനിയസ്റ്റക്ക് സ്വന്തം ജോലി അറിയുന്നത് കൊണ്ടും അതില്‍ അഹങ്കരിക്കാത്തത് കൊണ്ടുമായിരുന്നു. മെസിക്ക് പന്ത് നല്‍കാതെ എതിര്‍ വലയിലേക്ക് പന്ത് പായിക്കാന്‍ എത്രയോ അവസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴെല്ലാം തളികയിലെന്നോണം പന്ത് കൂട്ടുകാരന് നല്‍കി സ്വന്തം ജോലിയില്‍ വ്യാപൃതനാവുന്ന മധ്യനിരക്കാരന്‍… ഇത്തരത്തിലൊരാളെ കാണില്ല.

ദേശീയ ഫുട്‌ബോളില്‍ മെസി എന്ത് കൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യം പലവുരു ഉന്നയിക്കപ്പെട്ടപ്പോള്‍ കൃത്യമായി ഒരു മറുപടി ഉണ്ടായിരുന്നു-അര്‍ജന്റീന സംഘത്തില്‍ ഒരു ഇനിയസ്റ്റ ഇല്ലല്ലോ…. ഇന്നലെ കിംഗ്‌സ് കപ്പ് സ്പാനിഷ് രാജാവില്‍ നിന്നും സ്വീകരിക്കേണ്ടത് മെസിയായിരുന്നു. അതിന് തുനിയാതെ മെസി ഇനിയസ്റ്റയെ വിളിച്ചു-കപ്പ് സ്വീകരിക്കാന്‍ പറഞ്ഞു. സ്‌നേഹ ബഹുമാനത്തിന്റെ വിശാലമായ ലോകത്ത് ഇതില്‍പ്പരം സഹൃദയത്വം മറ്റെന്താണ്…. വാമോസ് ഇനിയസ്റ്റ…!

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending