Connect with us

More

നോട്ട് മാറാനെത്തുന്നവരുടെ കൈയില്‍ മഷികൊണ്ട് അടയാളമിടും

Published

on

ന്യൂഡല്‍ഹി: ബാങ്ക് ഇടപാട് നടത്തുന്നവരെ തിരിച്ചറിയാന്‍ ഇനി മഷിയടയാളവും രേഖപ്പെടുത്തും. തുടര്‍ച്ചയായി അസാധു നോട്ടുകള്‍ ഒരാള്‍ തന്നെ മാറ്റുന്നത് തടയാനാണ് പുതിയ നടപടി. നോട്ടു മാറുന്നവരുടെ വിരലില്‍ മഷികൊണ്ട് അടയാളമിടും.കേന്ദ്ര ധനമന്ത്രാലയമാണ്‌ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇലക്ഷന് സമാനമായ രീതിയാണിത്. വ്യത്യസ്ത ഐഡി പ്രൂഫുകള്‍ കൊണ്ടും അല്ലാതെയും ഒരാള്‍ക്ക് എത്ര തവണയും ബാങ്കില്‍ നിന്ന് പണം മാറ്റാന്‍ അവസരമുണ്ടായിരുന്നു. ഇതിന്റെ പരിധി ആദ്യം നാലായിരവും പിന്നീട് 4500 രൂപയുമായി ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട വരിയാണ്. പുതിയ പ്രഖ്യാപനം വന്ന് ഒരാഴ്ചയോട് അടുത്തിട്ടും വരി കൂടുകയല്ലാതെ കുറയുന്നില്ല. ഒരാള്‍ തന്നെ കൂടുതല്‍ തവണ വരിയില്‍ നില്‍ക്കുന്നത് പുതുതായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് മഷി പുരട്ടാനുള്ള നീക്കം. എന്നാല്‍ ഇക്കാര്യം എങ്ങനെ നടപ്പില്‍ വരുത്തണമെന്ന കാര്യങ്ങളൊന്നും വ്യക്തത വന്നിട്ടില്ല. ഇനി ഇതിനായി പുതിയ സൗകര്യങ്ങള്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും കണ്ടത്തേണ്ടി വരും. അത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുന്നുവെന്ന് വരും നാളുകളില്‍ കണ്ടറിയേണ്ടി വരും.

ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും

നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

Published

on

ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.

Continue Reading

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

Trending