Connect with us

Sports

ഖത്തറിലുണ്ടാവില്ല ഇവര്‍

Published

on

 

മോസ്‌ക്കോ: ലോകകപ്പില്‍ പന്ത് തട്ടാന്‍ ആഗ്രഹിക്കാത്ത താരങ്ങളില്ല. നാല് ലോകകപ്പ് കളിച്ച് മൂന്ന് തവണ കപ്പ് സ്വന്തമാക്കിയ ഫുട്‌ബോള്‍ രാജാവ് പെലെ ഇപ്പോഴും പറയാറുണ്ട് ലോകകപ്പാണ് തന്നെ ആഗോള താരമാക്കിയതെന്ന്. പോര്‍ച്ചുഗലുകാരന്‍ യുസേബിയോ, ഡച്ചുകാരന്‍ യോഹാന്‍ ക്രൈഫ്, ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍, കൊളംബിയയുടെ കുസൃതിക്കാരന്‍ ഗോള്‍ക്കീപ്പര്‍ റെനോ ഹ്വിഗിറ്റ, കാമറൂണിന്റെ വെറ്ററന്‍ താരം റോജഡര്‍ മില്ല, തുടങ്ങിയവരെല്ലാം ലോകത്തിന് പ്രിയപ്പെട്ടവരായത് ലോകകപ്പിലൂടെയാണ്. 1986 ലെ ലോകകപ്പില്‍ ലോകത്തോളം ഉയര്‍ന്നു അര്‍ജന്റീനക്കാരന്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ. സൈനുദ്ദീന്‍ സിദാന്‍ എന്ന ഫ്രഞ്ച് പ്രതിഭയെ ഇപ്പോഴും കാല്‍പ്പന്ത് ലോകം നെഞ്ചിലേറ്റുന്നത് 1998 ലെ ലോകകപ്പ് ഫൈനലിലെ മികവിലാണ്. ലയണല്‍ മെസി ഇപ്പോഴും പറയാറുണ്ട് ലോകകപ്പ് കൂടി തനിക്ക് വേണമെന്ന്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്വപ്‌നം ലോകകപ്പാണ്. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരായ മല്‍സരത്ില്‍ പരുക്കേറ്റ് പിടഞ്ഞ് പുറത്തായപ്പോള്‍ നെയ്മര്‍ കരഞ്ഞത് സ്വന്തം നാട്ടിലെ ലോകകപ്പ് മല്‍സരങ്ങള്‍ നഷ്ടമാവുന്ന വേദനയിലായിരുന്നു. ജിയാന്‍ ലുക്കാ ബഫണ്‍ പറയുന്നു 2006 ലെ ആ ജര്‍മന്‍ രാത്രി മറക്കാനാവില്ലെന്ന്. എപ്പോഴും എല്ലാവര്‍ക്കും ലോകകപ്പ് കളിക്കാനാവില്ലല്ലോ… നാല് ലോകകപ്പിന് ശേഷം 1970 ല്‍ പെലെ എന്ന ഇതിഹാസം മെക്‌സിക്കോയിലെ അസ്‌റ്റെക്ക് സ്‌റ്റേഡിയം വിട്ടത് നിറഞ്ഞ നേത്രങ്ങളോടെയാണ്. മറഡോണ 86 ലെ നേട്ടത്തിന് ശേഷം 94ല്‍ വില്ലനായി കരഞ്ഞ് മടങ്ങി. സിദാന്റെ മടക്കം ഒരു ഫുട്‌ബോള്‍ പ്രേമിയും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു. 2006 ലെ ഫൈനലില്‍ കപ്പിന് തൊട്ടരികില്‍ ഇറ്റലിക്കാരന്‍ മാര്‍ക്കോ മറ്റരേസിയെ ഇടിച്ചു വീഴ്ത്തി ചുവപ്പുമായി പുറത്ത്. ബഫണിന്റെ വേദന അവസാന ലോകകപ്പില്‍ പന്ത് തട്ടാനായില്ലല്ലോ എന്നതാണ്. റൊണാള്‍ഡോ എന്ന ബ്രസീല്‍ ഇതിഹാസം 98 ലെ ആ ഫൈനല്‍ രാത്രിയില്‍ തോറ്റ് മടങ്ങിയ വേദന പലവട്ടം പങ്ക് വെച്ചിട്ടുണ്ട്.
ഇത്തവണ റഷ്യയിലും വേദനയുടെ മുഹൂര്‍ത്തങ്ങള്‍ ഉറപ്പാണ്. മെസിക്കും കൃസ്റ്റിയാനോക്കും ഇനി ഒരു ലോകകപ്പ് ഉണ്ടോ എന്ന് വ്യക്തമല്ല. മെസി മുപ്പതിലും കൃസ്റ്റിയാനോ 33 ലും നില്‍ക്കുന്നു. 45 വയസുള്ള ഈജിപ്ഷ്യന്‍ ഗോള്‍ക്കീപ്പര്‍ റഷ്യയില്‍ കളിക്കാന്‍ വരുമ്പോള്‍ ഇവര്‍ക്ക് മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. പക്ഷേ ലോക ഫുട്‌ബോളില്‍ നിറഞ്ഞ് നിന്ന് നാലു പേര്‍ എന്തായാലും 2022 ലെ ഖത്തര്‍ ലോകകപ്പിനുണ്ടാവില്ല. തന്റെ അഞ്ചാം ലോകകപ്പ് കളിച്ച് ചരിത്രത്തില്‍ ഇടം നേടുന്ന മെക്‌സിക്കോയുടെ റാഫേല്‍ മാര്‍ക്കസ്, 2010 ല്‍ സ്‌പെയിനിന് കപ്പ് സമ്മാനിച്ച ഗോള്‍ നേടിയ ആന്ദ്രെ ഇനിയസ്റ്റ, അര്‍ജന്റീനയുടെ പിന്‍നിരയിലെ ശക്തന്‍ ഹാവിയര്‍ മസ്‌ക്കരാനോ, ഓസ്‌ട്രേലിയയുടെ ഗോളടി യന്ത്രം ടിം കാഹില്‍ എന്നിവര്‍ ഖത്തറിലേക്ക് എന്തായാലുമില്ല. റഷ്യയോട് ഇവര്‍ ഗുഡ് ബൈ പറയുന്നത് വേദനിക്കുന്ന ഹൃദയവുമായിട്ടായിരിക്കും.
ലോകകപ്പില്‍ അഞ്ച് തവണ പന്ത് തട്ടാന്‍ സാക്ഷാല്‍ പെലെക്ക് പോലുമായിട്ടില്ല. മെക്‌സിക്കോയുടെ അന്റോണിയോ കാര്‍ബജാലും ജര്‍മനിയുടെ ലോത്തര്‍ മത്തേവൂസും കഴിഞ്ഞാല്‍ അഞ്ചിന്റെ ആ റെക്കോര്‍ഡ് മാര്‍ക്കസിനാണ്. 2002 ലെ കൊറിയ-ജപ്പാന്‍ ലോകകപ്പില്‍ നായകന്റെ ആം ബാന്‍ഡുമായി കളിക്കാനിറങ്ങിയതാണ് മാര്‍ക്കസ്. 2006 ല്‍ ജര്‍മനിയില്‍, 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍, 2014 ല്‍ ബ്രസീലില്‍-ഇനി റഷ്യയിലും മാര്‍ക്കസ് കളിക്കുമ്പോള്‍ പ്രായം 39. 16 ലോകകപ്പ് മല്‍സരങ്ങളാണ് ഇതിനകം കളിച്ചത്. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ മെക്‌സിക്കോയുടെ സമനില ഗോള്‍ നേടിയത് മാര്‍ക്കസായിരുന്നു.
34 വയസാണ് ഇനിയസ്റ്റയുടെ പ്രായം. ബാര്‍സിലോണയോട് ഈ സീസണില്‍ വിടപറയുന്നു അദ്ദേഹം. 2006 ലെ ജര്‍മന്‍ ലോകകപ്പിലാണ് അദ്ദേഹം തുടങ്ങിയത്. മൂന്ന് ലോകകപ്പുകള്‍ പിന്നിട്ടപ്പോല്‍ 2010 ലെ ചരിത്രനേട്ടം ഈ മധ്യനിരക്കാരനൊപ്പമാണ്. പത്ത് ലോകകപ്പ് മല്‍സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. ഓസീസിന് ലോകകപ്പില്‍ വലിയ റെക്കോര്‍ഡില്ല. പക്ഷേ ഓസീസ് അവസാനമായി കളിച്ച മൂന്ന് ലോകകപ്പിലും ടിം കാഹില്‍ എന്ന ശക്തനുണ്ടായിരുന്നു. റഷ്യയിലും അദ്ദേഹമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഡച്ചുകാരെ ഞെട്ടിച്ച ആ ഗോള്‍ ഫുട്‌ബോള്‍ ലോകം മറക്കില്ല. എട്ട് ലോകകപ്പ് മല്‍സരങ്ങളാണ് 38 കാരനായ കാഹില്‍ കളിച്ചത്.
അര്‍ജന്റീനക്കാരന്‍ മസ്‌ക്കരാനോക്ക് അപൂര്‍വ്വമായ ഒരു റെക്കോര്‍ഡുണ്ട്. മൂന്ന് ലോകകപ്പില്‍ പന്ത് തട്ടിയ അദ്ദേഹം അര്‍ജന്റീനയുടെ എല്ലാ മല്‍സരങ്ങളിലും പൂര്‍ണസമയം കളിച്ച താരമാണ്. 16 മല്‍സരങ്ങളാണ് ലോകകപ്പില്‍ 33 കാരന്‍ കളിച്ചത്. ഒരു പരിശീലകനും അദ്ദേഹത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിട്ടില്ല. ഈ നാല് പേരും റഷ്യയില്‍ അവസാന ലോകകപ്പ്് കളിക്കുമ്പോള്‍ എല്ലാവരും മോഹിക്കുന്നത് കപ്പടിച്ച് വിടുപറയാനാണ്. ആര്‍ക്കായിരിക്കും ആ ഭാഗ്യം…?

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending