Sports
മാജിക് ലോ

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം. ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ടീം. എല്ലാ മേഖലയിലും അനുഭവസമ്പന്നര്‍ മാത്രമുള്ള ടീം. വലിയ മല്‍സരങ്ങളെന്ന് കേള്‍ക്കുമ്പോള്‍ അനാസായം സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘം. നാല് തവണ ലോകകപ്പില്‍ മുത്തമിട്ടവര്‍. പതിനെട്ട് തവണ ലോകകപ്പ് കളിച്ചപ്പോള്‍ 13 തവണയും സെമി ഫൈനല്‍ കളിച്ചവര്‍-വിശേഷണങ്ങള്‍ ധാരാളമുണ്ട് ചാമ്പ്യന്മാരായ ജര്‍മനിക്ക്. വിശേഷണങ്ങള്‍ക്കപ്പുറം സമീപകാല ലോക ഫുട്‌ബോളിനെ വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തം-റഷ്യയില്‍ കിരീട പോരാട്ടത്തില്‍ ബ്രസീലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തരാണ് ജര്‍മന്‍ സംഘം.
ആരാണ് ടീമിലെ നമ്പര്‍ വണ്‍…? എല്ലാ ടീമുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്, സൂപ്പര്‍ താരങ്ങളുണ്ട്. പക്ഷേ ജര്‍മനി എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഒരാളാണ് ഓടി വരുന്നതത്-കോച്ച് ജോക്കിം ലോ. മജീഷ്യന്‍ എന്നാണ് അദ്ദേഹത്തെ ഫുട്‌ബോള്‍ ലോകം വിളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഒരേ ഒരു മല്‍സരം മാത്രമെടുത്താലറിയാം ആരാണ് ജോക്കിം എന്ന്. ആ മല്‍സരമിപ്പോഴും മുന്നില്‍ നില്‍ക്കുന്നു. ബ്രസീല്‍ ഫാന്‍സ് ആഗ്രഹിക്കാത്ത മല്‍സരം. ബെലോ ഹോറിസോണ്ടെ എന്ന നഗരം. ലോകകപ്പിന്റെ സെമിഫൈനലില്‍ ബ്രസീലും ജര്‍മനിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം നടക്കുന്ന വേദി. മഞ്ഞപ്പടയുടെ ആരവങ്ങള്‍ മാത്രമായിരുന്നു അവിടെ. പരുക്ക് കാരണം നെയ്മര്‍ കളിക്കുന്നില്ല. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ തിയാഗോ സില്‍വയുമില്ല. പക്ഷേ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി ആത്മവിശ്വാസത്തോടെ ഞങ്ങളോട് പറഞ്ഞു-ആരില്ലെങ്കിലും തന്ത്രങ്ങളുണ്ടെന്ന്. എന്തായിരിക്കും തന്ത്രമെന്ന് ചോദിച്ചപ്പോള്‍ അത് പരസ്യമായി പറയില്ലെന്നും പറഞ്ഞു. പക്ഷേ ആ തന്ത്രത്തിന് ശക്തമായ മറുതന്ത്രം മെനഞ്ഞു ജോക്കിം ലോ. സ്‌ക്കോളാരിയുടെ തന്ത്രം വ്യക്തമായിരുന്നു-ആദ്യം ഇരുപത് മിനുട്ട് ആക്രമിക്കുക. രണ്ട് ഗോള്‍ നേടുക. ആ ഗോളുകളില്‍ പ്രതിരോധം തീര്‍ക്കുക. അദ്ദേഹം അങ്ങനെ ഒരു പ്ലാന്‍ നടത്താന്‍ കാരണം ജര്‍മനിക്കാര്‍ പ്രതിരോധാത്മകമായി കളിക്കുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു. ഈ തന്ത്രത്തിന് മറുമരുന്നായി ജോക്കിം ലോ സ്വന്തം കുട്ടികളോട് പറഞ്ഞു-പ്രത്യാക്രമണമാണ് ആയുധം. ബ്രസീലിന്റെ ആക്രമണത്തിന് മുന്നില്‍ പതറി നില്‍ക്കാതെ അതേ വേഗതയില്‍ ആക്രമിക്കുക. സ്വന്തം പ്രതിരോധത്തെ വിശ്വാസമുള്ളത് കൊണ്ടായിരുന്നു ലോ ഇത്തരത്തില്‍ പ്ലാന്‍ ചെയ്തത്. മൈതാനത്ത് കണ്ടത് സ്‌ക്കോളാരിയുടെ തന്ത്രങ്ങള്‍ ജര്‍മന്‍ പ്രതിരോധത്തില്‍ തളരുന്നതും ലോയുടെ തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുന്നതും. പതിനൊന്നാം മിനുട്ടില്‍ തോമസ് മുള്ളളറുടെ ഗോള്‍. 23 ല്‍ മിറോസ്ലാവ് ക്ലോസെയുടെ ഗോള്‍. രണ്ട് മിനുട്ടിന് ശേഷം അതാ വീണ്ടും ക്ലോസെ. 26-ാം മിനുട്ടില്‍ ക്ലോസെയുടെ ഹാട്രിക്ക്. ബ്രസീല്‍ കണ്ണീരണിഞ്ഞപ്പോഴും ഗിയര്‍ പിറകോട്ട് മാറ്റിയില്ല കോച്ച്. 29-ാം മിട്ടില്‍ സാമി ഖദീരയുടെ അഞ്ചാം ഗോള്‍. രണ്ടാം പകുതിയില്‍ ഷൂറെയുടെ വക രണ്ട് ഗോളുകള്‍ കൂടിയായപ്പോള്‍ ബ്രസീല്‍ തകര്‍ന്നു. ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയെ തളക്കാന്‍ ലോ എടുത്ത തന്ത്രം ഇതായിരുന്നില്ല. മെസിയെ തളര്‍ത്തുക. അദ്ദേഹത്തെ സ്വതന്ത്രമാക്കിയാല്‍ അപകടമാണ്. പന്ത് കൂടുതല്‍ സമയം കൈവശം വെക്കുക-അപ്പോള്‍ മെസി അസ്വസ്ഥനാവും. അദ്ദേഹത്തെ മാനസികമായി തളര്‍ത്താം. മല്‍സരം കൂടുതല്‍ സമയം കൊണ്ട് പോവാനാവുമ്പോള്‍ അതിന് അനുസൃതമായി അര്‍ജന്റീനക്കാര്‍ വിയര്‍ക്കുമെന്ന തന്ത്രത്തില്‍ മരക്കാനയിലെ മല്‍സരം ദീര്‍ഘിച്ചത് 120 മിനുട്ടാണ്. ഇതിനിടെ 113-ാം മിനുട്ടില്‍ മരിയോ ഗോഡ്‌സെ നേടിയ ഗോള്‍ അര്‍ജന്റീനയുടെ പ്രതീക്ഷകല്‍ തകര്‍ത്തപ്പോള്‍ വിജയിച്ചത് ലോയായിരുന്നു. അതേ ലോയാണ് റഷ്യയിലേക്ക് വരുന്നത്. റഷ്യക്ക് മാത്രമല്ല 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും ജര്‍മന്‍ സംഘത്തെ ഒരുക്കാനുള്ള അവകാശം അദ്ദേഹത്തിന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്നു. 2006 ല്‍ തുടങ്ങിയ ദൗത്യം ഇപ്പോള്‍ 12 വര്‍ഷം പിന്നിട്ടിരിക്കുന്നു. ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന പരിശീലകന്റെ സഹായിയായി തുടങ്ങിയ ലോ ടീമിന് ലോകകപ്പ് സമ്മാനിച്ചു. രണ്ട് വര്‍ഷം മുമ്പ് കോണ്‍ഫെഡറേഷന്‍സ് കപ്പ് സമ്മാനിച്ചു. റഷ്യയില്‍ കപ്പ് നിലനിര്‍ത്തുക എന്ന വലിയ ജോലിയില്‍ സമ്മര്‍ദ്ദത്തിന്റെ ചെറുലാഞ്ചന പോലും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല ജര്‍മനിക്ക്. താര നിര നോക്കിയാല്‍ എല്ലാവരും യൂറോപ്യന്‍ ഫുട്‌ബോളിലെ അജയ്യന്മാര്‍. ബയേണ്‍ മ്യുണിച്ച് എന്ന ചാമ്പ്്യന്‍ ക്ലബ് മുതല്‍ ഇതാ കഴിഞ്ഞ ദിവസം യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വരെയുള്ളവരുണ്ട് ടീമില്‍. ഗോള്‍ വല കാക്കുന്നത് മാനുവല്‍ ന്യൂയര്‍. ബയേണിന്റെ ചാമ്പ്യന്‍ ഗോള്‍ക്കീപ്പര്‍. പിന്‍നിരയില്‍ ജെറോം ബോയതാംഗ്, മാറ്റ്‌സ് ഹമ്മല്‍സ്, നിക്കോളാസ് സുലെ,ജോഷ്വ കിമ്മിച്ച് തുടങ്ങിയ ബയേണുകാര്‍. മധ്യനിരയിലും മുന്‍നിരയിലുമായി പി.എസ്.ജിയുടെ ജൂലിയന്‍ ഡ്രാക്‌സലര്‍, മരിയോ ഗോമസ്, യുവന്തസിന്റെ സാമി കദീര, റയലിന്റെ ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസൂട്ട് ഓസില്‍ തുടങ്ങിയവര്‍. ഇവരെ തോല്‍പ്പിക്കുക ഗ്രൂപ്പില്‍ മെക്‌സിക്കോക്കും സ്വീഡനും ദക്ഷിണ കൊറിയക്കും എളുപ്പമല്ല. ഇവരെല്ലാം കളിക്കുന്നത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടാനാണ്.
Cricket
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി

20 ദിവസത്തോളം നീണ്ടുനിന്ന അസാധാരണമായ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഫീല്‍ഡിലേക്ക് മടങ്ങിയെത്തുമ്പേള്‍ ലഖ്നൗവില്‍ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടാനോ ജയിക്കാനോ ഒന്നുമില്ലാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്നു. ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നേക്കാം, എന്നാല്‍ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള അവരുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്, അത് പിന്നീട് ഫൈനലിലേക്ക് അവര്‍ക്ക് അനുകൂലമായ വഴി നല്‍കും.
നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി, എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒരു പോയിന്റ് മാത്രം പിന്നിലാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തിന്റെ തലേന്ന് എല്‍എസ്ജിയോട് തോറ്റത് ആര്‍സിബിക്ക് ആ ഒന്നാം സ്ഥാനം നേടാനുള്ള അവസരം നല്‍കുന്നു. ബംഗളൂരുവിലെ തുടര്‍ച്ചയായ മഴ ഭീഷണിയെ തുടര്‍ന്നാണ് ഈ മത്സരത്തിന് പകരം വേദിയായി ലഖ്നൗ തിരഞ്ഞെടുത്തത്.
RCB സാധ്യതയുള്ള XII: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (c), ജിതേഷ് ശര്‍മ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ
SRH സാധ്യതയുള്ള XII: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (WK), ഹെന്റിച്ച് ക്ലാസന്‍, കമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ(ഡബ്ല്യു), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ബ്ലെസിംഗ് മുസാറബാനി, യാഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ദാരഗേന്‍, മനോജ്ഹി സ്വാലിപ്, മനോജ്ലിപ് സലാം. ഉപ്പ്, മോഹിത് രതി, സ്വസ്തിക ചിക്കര, അഭിനന്ദന്‍ സിംഗ്, ജോഷ് ഹാസില്‍വുഡ്, നുവാന്‍ തുഷാര
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്(സി), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ സിംഗ് മലിംഗ, മുഹമ്മദ് ഷമി, അഥര്‍വ ടൈഡെ, സച്ചിന്‍ ബേബിഹര്‍, സച്ചിന്‍ ബേബിഹര്‍. ഉനദ്കട്ട്, ട്രാവിസ് ഹെഡ്, വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, സ്മരണ്‍ രവിചന്ദ്രന്‍
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
Cricket
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.
പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.
അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.
ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.
കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ