Culture
ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണം; രാഷ്ട്രപതിക്ക് കത്ത്

ഐസോള്‍: മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സംസ്ഥാനത്തെ പുതിയ പാര്‍ട്ടിയായ പ്രിസം പാര്‍ട്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. കുമ്മനത്തിന്റെ പിന്‍കാല ചരിത്രം ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമനം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്പതിനായിരത്തിലധികം പേര് ഒപ്പുവെച്ച കത്ത് മിസോറാമില്‍ നിന്നും അയച്ചതെന്നും പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
കുമ്മനം രാജശേഖരന്റെ നിയമനത്തിന്റെ സ്വാഭാവവും അദ്ദേഹത്തിന്റെ മുന്‍കാല രാഷ്ട്രീയ ചരിത്രവും നോക്കിയാല്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയുടെ മഹത്വത്തിന് എതിരാണെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കത്തില്‍ പ്രിസം പ്രധാനമായും ആരോപിക്കുന്നത്.
മിസോറാം തെരഞ്ഞെടുപ്പ് ഈവര്‍ഷം നടക്കാനിരിക്കെ, കുമ്മനം രാജശേഖരനെ സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിച്ചതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന സംശയമുണ്ട്. ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരാഴ്ച മുമ്പുവരെ അദ്ദേഹം കേരളത്തിലെ ബി.ജെ.പി അധ്യക്ഷനും സജീവ പ്രവര്‍ത്തകനുമായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ വോട്ടെടുപ്പ് നടക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കുന്നു, പ്രിസം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു വ്യക്തമാക്കി.
കഴിഞ്ഞ മെയ് 29നാണ് മിസോറാമിന്റെ 18-ാമത് ഗവര്‍ണറായി കുമ്മനം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ കുമ്മനത്തിന്റെ നിയമത്തിനെതിരെ ചില സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ബി.ജെ.പിക്കായ് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കവെയാണ് അപ്രതീക്ഷിതമായി കുമ്മനത്തെ തേടി ഗവര്‍ണര്‍ പദവിയെത്തുന്നത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
film3 days ago
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം