Culture
ചരിത്രമാണിന്ന്, കാണാന്‍ മറക്കരുത്….

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ഓരോ ദിവസവും ചരിത്രമാണ്…. ഇന്ന് ജൂലൈ 15-2018….. നാളെ ഇങ്ങനെയൊരു ദിവസം ചരിത്രമാണ്. ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഈ റിപ്പോര്‍ട്ട്് തയ്യാറാക്കുമ്പോള്‍ ഈ ദിവസം തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടും. കാരണം ഇന്ന്, ഈ ദിവസം ലോകകപ്പിന്റെ ഫൈനലാണ്. മോസ്‌ക്കോയിലെ ലുഷിനിക്കി സ്‌റ്റേഡിയത്തിലെ മീഡിയാ റൂമില്‍ നിന്നും എന്റെ ഈ കോളം തയ്യാറാക്കുമ്പോള്‍ പുറത്ത് നല്ല ബഹളമാണ്…. ഫൈനല്‍ കാണാന്‍ ആരാധകര്‍ ഇതാ എത്തികൊണ്ടരിക്കുന്നു…. 1930 ല്‍ തുടങ്ങിയ മഹാമേളയുടെ ഈ ഇരുപത്തിയൊന്നാം അധ്യായത്തിന്റെ കലാശത്തിന് ഇന്നിറങ്ങുന്നവരില്‍ ഒരാള്‍ കന്നിക്കാരാണ്-കേവലം 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധികള്‍. അവര്‍ക്കെതിരെ പരമ്പരാഗതമായി ഫുട്‌ബോള്‍ കരുത്തരായ ഫ്രാന്‍സും. ഇന്ന്് ക്രോട്ടുകാര്‍ ജയിച്ചാല്‍ ഈ ദിവസം എന്നുമെന്നും ഓര്‍മ്മിക്കപ്പെടും. ഫ്രാന്‍സ് ജയിച്ചാലും ഈ ദിവസം തഴയപ്പെടില്ല-അവരുടെ രണ്ടാം നേട്ടമാവും. ആര് ജയിച്ചാലും ഈ ലോകകപ്പ് ഓര്‍മ്മിക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല.
ചരിത്രം എങ്ങനെയായിരിക്കും 2018 ലെ റഷ്യന്‍ ലോകകപ്പിനെ സ്മരിക്കുക…? വമ്പന്മാരുടെ ദുരന്ത വേദിയായോ…, സൂപ്പര്‍ താരങ്ങളുടെ ദുരന്ത ഭൂമികയായോ, ഫിഫയുടെ പുതിയ പരീക്ഷണങ്ങളുടെ വേദിയായോ, റഷ്യയുടെ സംഘാടക മികവിലോ അതോ പുതിയ ടീമുകളുടെയും താരങ്ങളുടെയും കടന്ന് വരവിലോ…?
എന്റെ പക്ഷം പറയാം-പുത്തന്‍ ടീമുകളുടെയും താരങ്ങളുടെയും വരവ് എന്നതല്ല-രാജകീയ വരവിന്റെ പേരിലാവും 2018 നെ കാലം സാക്ഷ്യപ്പെടുത്തുക. 32 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ കന്നിക്കാര്‍ പാനമ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ലോകകപ്പ് വേദികളില്‍ അനുഭവസമ്പന്നര്‍. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ബ്രസീലും പിന്നെ ജര്‍മനിയും അര്‍ജന്റീനയും ഉറുഗ്വേയും ഇംഗ്ലണ്ടും സ്‌പെയിനും ഫ്രാന്‍സുമെല്ലാം. പക്ഷേ നോക്കൗട്ട് ഘട്ടത്തിലേക്ക് ചാമ്പ്യന്‍ഷിപ്പ് പ്രവേശിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി പുറത്ത്. രണ്ടാം ഘട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും പോര്‍ച്ചുഗലും മടങ്ങുന്നു. മൂന്നാം ഘട്ടത്തില്‍ ബ്രസീലും ഉറുഗ്വേയും മടങ്ങുന്നു.
റഷ്യ, ക്രൊയേഷ്യ, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയവരുടെ പ്രകടനം ഗംഭീരമായിരുന്നു. റഷ്യക്കാര്‍ ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും അവര്‍ അഞ്ച് മല്‍സരങ്ങളില്‍ പ്രകടിപ്പിച്ച പോരാട്ട വീര്യത്തെ സമ്മതിക്കണം. ഉറുഗ്വേയോട് തോറ്റ മല്‍സരത്തില്‍ മാത്രമായിരുന്നു ടീം നിരാശപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ക്രോട്ടുകാര്‍ക്കെതിരെ റഷ്യയുടെ അലക്‌സി ചെര്‍ച്ചഷേവ് നേടിയ ആ ഗോളുണ്ടല്ലോ-അതല്ലേ ലോകകപ്പിലെ നമ്പര്‍ വണ്‍ ഗോള്‍….ക്രൊയേഷ്യക്കാരായിരുന്നു സത്യത്തില്‍ 2018 ലെ ടീം. രാജകീയമായ യാത്ര. മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന യുദ്ധങ്ങളില്‍ അവര്‍ അജയ്യരായി നിലകൊണ്ടു. ലുക്കാ മോദ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മരിയോ മാന്‍സുക്കിച്ചും സുഭാസിച്ചുമെല്ലാം ഫുട്‌ബോള്‍ ലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായി മാറി. ബെല്‍ജിയത്തിന്റെ യാത്രയോ……മൂന്നാം സ്ഥാനമായിരുന്നില്ല അവര്‍ അര്‍ഹിച്ചത്. ഈഡന്‍ ഹസാര്‍ഡിലെ നായകന്‍-അദ്ദേഹത്തിന്റെ സമര്‍പ്പണം. സമ്മതിക്കണം. നായകനെന്നാല്‍ അതാണ് നായകന്‍. സ്വയം മാതൃകയാവുന്നു ആ മധ്യനിരക്കാരന്‍. ജപ്പാന്‍ ഏഷ്യയുടെ മാത്രം അഭിമാനമല്ല-ഫുട്‌ബോളിലെ യുവതയുടെ പ്രതീകമാണ്. കൊളംബിയക്കാരെ ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ചതും സെനഗലുകാരെ പിടിച്ചുനിര്‍ത്തിയതും ബെല്‍ജിയത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ ലീഡ് നേടിയതും എത്ര സുന്ദരമായിരുന്നു. ജപ്പാന്റെ ഗോളുകളെല്ലാം ആധികാരികമായിരുന്നു. ഒടുവില്‍ ഫെയര്‍ പ്ലേ പോയന്റുകളും അവര്‍ സ്വന്തമാക്കി.
കാല്‍പ്പന്ത് ലോകം ഇനിയും മെസി, നെയ്മര്‍, കൃസ്റ്റിയാനോ എന്ന് പറയുന്നതിന് പകരം ഈഡന്‍ ഹസാര്‍ഡിനെയും കൈലിയന്‍ എംബാപ്പേയെയും ലുക്കാ മോദ്രിച്ചിനെയുമെല്ലാം അംഗീകരിക്കണം. മെസിയും നെയ്മറും സി.ആര്‍-7 ഉം ലോകോത്തരക്കാര്‍. പക്ഷേ അവരെയും കടത്തിവെട്ടുന്ന പ്രകടനം നടത്തുന്ന പുതിയ താരങ്ങള്‍ വരുമ്പോള്‍ അവരെയല്ലേ ലോകം സ്വാഗതം ചെയ്യേണ്ടത്…. അതായിരിക്കണം ഫുട്‌ബോള്‍ സ്‌നേഹം….. കാല്‍പ്പന്തിനെ നെഞ്ചില്‍ ചേര്‍ക്കുമ്പോള്‍ അവിടെ ഉയരുന്ന ശ്വാസം സുന്ദരമായ ഫുട്‌ബോളായിരിക്കണം. ഈ ലോകകപ്പില്‍ അത് നമുക്ക് സമ്മാനിച്ചത് ക്രൊയേഷ്യയും ബെല്‍ജിയവും റഷ്യയും ജപ്പാനുമെല്ലാമാണ്… പോസിറ്റീവ് സോക്കറിന്റെ സുന്ദരമായ അധ്യായങ്ങളാണ് ഇവര് എഴുതിയത്. ആക്രമണത്തിന്റെ സഗൗരവ പാഠങ്ങള്‍. പ്രതിരോധത്തിന്റെ, നെഗറ്റീവിസത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാതെ കളിയെന്നാല്‍ അത് ജയിക്കാനും മരിക്കാനുമുള്ളതാണെന്ന് തെളിയിച്ച വീരന്മാര്‍. 19 കാരനായ കൈലിയന്‍ എംബാപ്പേയുടെ വേഗത പ്രായത്തിന്റേതല്ല-ആക്രമണ വീര്യത്തിന്റേതാണ്. ഇന്ന് ആര് കപ്പടിച്ചാലും പുത്തന്‍ ടീമുകളുടെ, പുതിയ താരങ്ങളുടെ പേരിലാവട്ടെ 2018 ന്റെ അടിവര.
വ്യക്തിപരമായി എനിക്ക് ക്രൊയേഷ്യന്‍ വിജയത്തോടാണ് താല്‍പ്പര്യം. വിശാലമായ ഫുട്‌ബോള്‍ താല്‍പ്പര്യമാണത്. അവരുടെ പോരാട്ട വീര്യം ഒരു മാസമായി നേരില്‍ കാണുന്നു. ജീവന്‍ നല്‍കിയുള്ള ഫുട്‌ബോള്‍. കാല്പ്പന്ത് എന്ന സുന്ദര സൂത്രവാക്യത്തിലെ പ്രധാന കണ്ണിയാണല്ലോ സമര്‍പ്പണമെന്നത്. ക്രോട്ടുകാര്‍ സ്വന്തം ജീവന്‍ പോലും മൈതാനത്് സമര്‍പ്പിക്കുകയാണ്. അവരുടെ ഓരോ നീക്കങ്ങളിലും കാണാം കപ്പിനോടുളള, വിജയത്തിന് വേണ്ടിയുള്ള ആ തൃഷ്ണ… അവര്‍ ജയിച്ചാല്‍ അത് ഈ ലോകകപ്പിനുള്ള ഏറ്റവും നല്ല ഫിനിഷിംഗായിരിക്കും. ഫ്രാന്‍സ് ശുദ്ധമായ, പാകത്തിനുള്ള സോക്കറിന്റെ വക്താക്കളാണ്. നല്ല താരങ്ങളും അവരുടെ നിരയിലുണ്ട്. പക്ഷേ കാലത്തിന്റെ ഒരു കാവ്യനീതിയുണ്ടല്ലോ-അവിടെ ക്രൊയേഷ്യയാണെന്ന് മനസ് പറയുന്നു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര് കൊല്ലപ്പെട്ടു
-
india2 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
Cricket2 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
india2 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
kerala2 days ago
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം