Culture
രാജസ്ഥാനില്‍ പശുവിന്റെ പാലിനെക്കാള്‍ വില മൂത്രത്തിന്: പാല്‍ ലിറ്ററിന് 25 രൂപ; മൂത്രം ലിറ്ററിന് 30 രൂപ

ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പാലിനെക്കാള്‍ വില മൂത്രത്തിന്. പാല്‍ ലിറ്ററിന് 22 മുതല്‍ 25 രൂപ വരെയാണ് വില. എന്നാല്‍ മൂത്രം ലിറ്ററിന് 15 മുതല്‍ 30 രൂപ വരെയാണ് വില. രാജസ്ഥാനിലെ ക്ഷീര കര്‍ഷകര്‍ ഗോമൂത്രം വിറ്റ് നല്ല വരുമാനമാണ് ഉണ്ടാക്കുന്നത്. അത്യുല്‍പാദന ശേഷിയുള്ള ഗിര്‍, തര്‍പാര്‍ക്കര്‍ തുടങ്ങിയ ഇനങ്ങളുടെ മൂത്രത്തിനാണ് കൂടുതല്‍ ഡിമാന്‍ഡ്.
ഗോമൂത്രത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ തന്റെ വരുമാനം 30 ശതമാനം കൂടിയതായി ജയ്പൂരിലെ ക്ഷീര കര്‍ഷകനായ കൈലേഷ് ഗുജ്ജാര്‍ പറഞ്ഞു. താന്‍ രാത്രിയില്‍ ഉറങ്ങാതെ ഒരു തുള്ളിപോലും മൂത്രം തറയില്‍ വീഴാതെ ശേഖരിക്കാറുണ്ടെന്ന് ഗുജ്ജാര്‍ പറഞ്ഞു. പശു നമ്മുടെ മാതാവാണ്. അതുകൊണ്ട് മാതാവിന് വേണ്ടി ഉറക്കമൊഴിയുന്നത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൈവ കര്‍ഷകര്‍ കീടനാശിനിയായും നാട്ടുവൈദ്യത്തിന്റെ ഭാഗമായും ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്.
രാജസ്ഥാന്‍ സര്‍ക്കാറിന് കീഴിലുള്ള ഉദയ്പൂരിലെ മഹാറാണാപ്രതാപ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്‌നോളജി ഓരോ മാസവും 300 മുതല്‍ 500 ലിറ്റര്‍ വരെ ഗോമൂത്രമാണ് ജൈവകൃഷിക്കായി വാങ്ങുന്നത്. ഓരോ മാസവും 20000 രൂപക്ക് വരെ ഗോമൂത്രം വാങ്ങാറുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഉമ ശങ്കര്‍ പറഞ്ഞു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്