Connect with us

Views

ഖത്തറും അറബ് രാജ്യങ്ങളും പ്രകടിപ്പിക്കുന്നത് മലയാളി തൊഴിലാളികളോടുള്ള ആദരവ്: അശോകന്‍ ചെരുവില്‍

Published

on

അശ്‌റഫ് തൂണേരി
ദോഹ

പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് സാന്ത്വനവും സഹായവുമായി ഖത്തറുള്‍പ്പെടെ അറബ് രാജ്യങ്ങള്‍ രംഗത്തുവന്നത് മലയാളി തൊഴിലാളി സമൂഹത്തോടുള്ള ആദരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ജര്‍മ്മനിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ ദോഹയിലിറങ്ങിയ അദ്ദേഹം ബെസ്റ്റ് വെസ്‌റ്റേണ്‍ ഹോട്ടലില്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യുമായി സംസാരിക്കുകയായിരുന്നു.
ഖത്തറിന്റെ വികാസത്തിന് മലയാളി പ്രവാസികള്‍ നല്‍കുന്ന സമര്‍പ്പണത്തിനുള്ള നന്ദിയാണ് ഭരണാധികാരികള്‍ കാണിച്ചത്. കേരളീയരായവരെ അന്തസ്സോടെ പരിഗണിക്കുന്നുവെന്നതിന് തെളിവാണ് ദുരന്ത വേളയില്‍ അവര്‍ പ്രകടിപ്പിച്ച മഹാമനസ്‌കത. അറബ് രാജ്യങ്ങളുടെ സ്‌നേഹം അനുഭവിക്കുന്നവരാണ് നാം. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ സംഭാവനകളര്‍പ്പിക്കാന്‍ പ്രവാസികളെ പ്രാപ്തരാക്കുന്നത് അവരാണ്. കേരളത്തോട് എന്നും സ്‌നേഹമുള്ള ജനതയാണ് അറബ് സമൂഹമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്താകമാനം മലയാളിക്ക് അന്തസ്സുണ്ടായിരിക്കുകയാണ്. ലോക രാജ്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ പലരും നാം മലയാളിയാണെന്ന് തിരിച്ചറിയുമ്പോഴുള്ള പ്രതികരണം സന്തോഷം നല്‍കുകയാണ്.
യാത്രയിലുടനീളം നമ്മോട് സംസാരിക്കുന്നവര്‍ ഒത്തൊരുമയോടെ ദുരന്തം കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുകയാണ്. ജാതിയും മതവുമില്ലാതെ കക്ഷി രാഷ്ട്രീയമില്ലാതെ നാം ഐക്യപ്പെട്ടിട്ടുണ്ട്. മത സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം ഹിന്ദുത്വ ക്യാമ്പുകളെ അസ്വസ്ഥരാക്കുന്നുവെന്നത്് യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയം മാത്രം ആലോചിക്കുവര്‍ക്ക് ദുരിതത്തിലും അതേ ചിന്തിക്കാനാവൂ. ആര്‍ എസ് എസ് വിഭാഗങ്ങള്‍ പൂര്‍ണ്ണമായും ഇക്കാര്യത്തില്‍ ഒറ്റപ്പൈട്ടുവെന്ന് നമുക്ക് ബോധ്യമാവുമെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
പ്രകൃതി ദുരന്തങ്ങള്‍ പാഠമാവണമെന്നാണ് നമ്മെ ഈ പ്രളയം പഠിപ്പിക്കുന്നത്.
യൂറോപ്പിലൊക്കെയുള്ളതുപോലെ പ്രകൃതിയെ നോവിക്കാതെയുള്ള വികസനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. വികസനം വേണ്ടെന്ന നിലപാട് ശരിയല്ല. അതേസമയം പ്രകൃതി പ്രതിഭാസത്തിന് ഭൂമിയെ ഒരുക്കി നിര്‍ത്തുന്ന തരത്തിലുള്ളതാവണം നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ റോഡ് നിര്‍മ്മാണ രീതിയുള്‍പ്പെടെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് പറയാനാവില്ല. തമിഴ്‌നാട്ടിലൊക്കെയുള്ള റോഡുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ബോധ്യപ്പെടും. ഒരു മഴക്കാലമാവുമ്പോഴേക്കും പൊട്ടിപ്പൊളിയുന്ന തരത്തിലുള്ളതില്‍ നിന്ന് മാറി പ്രകൃതിയുടെ സ്വഭാവം പരിഗണിക്കുന്ന രൂപത്തിലുള്ള ഈടുറ്റ നിര്‍മ്മാണ രീതിയാണ് ആലോചിക്കേണ്ടത്. അത്തരം എഞ്ചിനീയറിംഗാണ് അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending