തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം നേതാകള്‍ക്കെതിരെ കേസ്. മുഖ്യപ്രതികളായ പത്തനംതിട്ട കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതികള്‍ നഗ്നചിത്രം പകര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നഗ്നചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

സിപിഎം മുന്‍ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത്.

കാറില്‍വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിനല്‍കിയപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല എന്നും പരാതി ഉണ്ട്. പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.