Connect with us

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

india

യുപിയില്‍ കോഴിവണ്ടി മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ കോഴികളെ മോഷ്ടിച്ച് ജനങ്ങള്‍

അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം

Published

on

ഉത്തര്‍പ്രദേശില്‍ കോഴികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എന്നാല്‍ ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടിയ ജനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം. .

അപകടസ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്പി അജയ് കുമാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളും; നിലപാട് വ്യക്തമാക്കി മോദി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ‘വികടന്‍’

വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന്‍ ഗ്രൂപ്പ് വ്യക്തമാക്കി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരായി സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തനം തടസപ്പെടുത്തിയ തമിഴ് മാധ്യമമായ ‘വികടന്‍’ വഷയത്തില്‍ നിലപാട് വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമെന്ന് ‘വികടന്‍’ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കും എന്ന തത്വമനുസരിച്ചാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് ഇനിയും തുടരും. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന്‍ ഗ്രൂപ്പ് വ്യക്തമാക്കി.

വികടന്റെ ഡിജിറ്റല്‍ മാസികയായ വികടന്‍ പ്ലസ് ഫെബ്രുവരി പത്തിനാണ് നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. അനധികൃത ഇന്ത്യക്കാരെ കയ്യാമംവെച്ച് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന വിഷയവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കാണിച്ച് കൊണ്ടായിരുന്നു കാര്‍ട്ടൂണ്‍.

എന്നാല്‍ വികടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍, പാര്‍ലമെന്ററി കാര്യ സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. വികടനില്‍ പ്രത്യക്ഷപ്പെട്ട അഞ്ച് കാര്‍ട്ടൂണുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കി. തമിഴ്നാട്ടിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് വികടന്‍ ഗ്രൂപ്പ്. മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് മുമ്പും നിരവധി കാര്‍ട്ടൂണുകള്‍ വികടന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

india

തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം; ആന്ധ്രാപ്രദേശില്‍ മകനെ കെന്ന് കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ

57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്

Published

on

ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മകനെ അമ്മ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കളുടെ സഹായത്തോടെ 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്.

ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ നേരെ പീഡന ശ്രമം നടത്തിയിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് ലക്ഷമി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാശം എസ്പി പി.ആര്‍ ദാമോദര്‍ പറഞ്ഞു.

ഖമ്മം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കള്‍ നേരെയാണ് അവിവാഹിതനായ ശ്യാമപ്രസാദ് പീഡനശ്രമം നടത്തിയത്. മകന്റെ മോശം സ്വഭാവം കാരണമാണ് കൊലപ്പെടുത്തിയത് എന്ന് ലക്ഷ്മി ദേവി പൊലീസിന് മൊഴി നല്‍കി.

ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മഴുവും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു.

Continue Reading

Trending