Connect with us

GULF

വിമാനത്തില്‍ പാസ്‌പ്പോര്‍ട്ട് നഷ്‌ടപ്പെട്ട കോഴിക്കോട് സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നു

രാവിലെ 11.45 ന് റിയാദില്‍ വിമാനമിറങ്ങി എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇദ്ദേഹം ശ്രദ്ധിച്ചത്

Published

on

റിയാദ്:വെള്ളിയാഴ്ച രാവിലെ 9.10 ന് കോഴിക്കോട് നിന്നും റിയാദിലേക്കുള്ള ഫ്‌ളൈനാസ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാരന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി പരാതി.

XY 328 നമ്പര്‍ ഫ്‌ളൈനാസ് വിമാനത്തില്‍ സീറ്റ് നമ്പര്‍ A27 ല്‍ ഇരുന്ന് യാത്ര ചെയ്ത കോഴിക്കോട് കാരന്തൂര്‍ സ്വദേശി മുഹമ്മദ് ചാലില്‍ എന്ന വ്യക്തിയുടെ പാസ്പോര്‍ട്ടാണ് നഷ്ടപ്പെട്ടത്.

രാവിലെ 11.45 ന് റിയാദില്‍ വിമാനമിറങ്ങി എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇദ്ദേഹം ശ്രദ്ധിച്ചത്. വിമാനത്തില്‍ വെച്ച്‌ താൻ പാസ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളിലുള്ള തന്റെ ബാഗില്‍ വെച്ചിരുന്നതായാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇങ്ങിനെ വെച്ച സമയത്ത് ബാഗ് മാറിപ്പോവുകയും മറ്റാരുടെയോ ബാഗില്‍ പാസ്പോര്‍ട്ട് വെച്ചോ എന്നാണ് ഇദ്ദേഹം സംശയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മതേതര ഇന്ത്യയെ സംരക്ഷിക്കാൻ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണം: എ അബ്ദുറഹ്മാൻ

Published

on

ദുബായ്: ഭാരതത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന 2024ലെ തെരഞ്ഞെടുപ്പിൽ രാജ്യസ്നേഹികൾ ഫാസിസ്റ്റ് – ഏകാധിപത്യ ഭരണകൂടത്തെ താഴെ ഇറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു.

വർത്തമാന ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനായി ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുഴുവൻ പ്രവാസികളും മുന്നോട്ട് വരണമെന്നും മുഴുവൻ വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭ്യമാകാൻ ആവശ്യമായ പ്രവർത്തനങ്ങളും ഒരുക്കങ്ങളും നടത്താൻ കെ.എം.സി.സി.നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ ഭാരതത്തിൻ്റെ മണ്ണിൽ നിന്നും തുടച്ച് നീക്കാനായി ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെറികെട്ട ഭരണത്തെ നീക്കാനായി കിട്ടുന്ന ഈ അവസരം രാജ്യതാല്പര്യത്തിനായി ഉപയോയോഗിക്കണമെന്നും കാസർകോട് പാർലിമെൻ്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ രാജ്മോഹൻ ഉണ്ണിത്താനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ പ്രവാസികൾ ശക്തമായ ഇടപെടൽ നടത്തണം എന്നും അബ്ദുൽ റഹ്മാൻ കൂട്ടിച്ചേർത്തു ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് ഇൻ ദുബായ് പരിവാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ മേൽപറമ്പ് സ്വാഗതം പറഞ്ഞു പ്രമുഖ മാധ്യമപ്രവർത്തകൻ അനൂപ് കിചേരി പെരുന്നാൾ സന്ദേശ പ്രഭാഷണം നടത്തി കെ. എം സി സി ഉപദേശക സമിതി അംഗം അൻവർ അമീൻ കേന്ദ്ര കമ്മിറ്റി ജനറൽ സെകട്ടറി അൻവർ നഹ സംസ്ഥാന ആക്ടിംഗ്ജനറൽ സെക്രട്ടറി അഡ്വ സാജിദ് അബൂബക്കർ ഓർഗനൈസിംഗ് സെക്രട്ടറി ഹംസതൊട്ടി സംസ്ഥാന ഭാരവാഹികളായ അഡ്വ ഇബ്രാഹിം ഖലീൽ കെ.പി.എ സലാം അഷറഫ് കൊടുങ്ങല്ലൂർ മുസ്തഫ വേങ്ങര അബദുൽ ഖാദർ അരിപ്രാമ്പ ആർ ഷുക്കൂർ കാസർഗോട്ടെപ്രമുഖ സോഷ്യൽ പ്രവർത്തകൻ എബി കുട്ടിയാനം അബ്ദുല്ല ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.

വ്യവസായ പ്രമുഖരായ സമീർ തളങ്കര സലാം വെൽഫിറ്റ് മുജീബ് മെട്രോ അഷറഫ് ബോസ് കെ. എം സി.സി നേതാക്കളായ അഫ്സൽ മെട്ടമ്മൽ അഷറഫ്മീപ്പുരി കെ.പി.മുഹമ്മദ് പി.വി നാസർ നൗഫൽ വേങ്ങര നിസാം കൊല്ലം മൊയ്തു മക്കിയാട് സിവി അഷറഫ് മലപ്പുറം ജമാൽ മനയത്ത് മുജീബ് ആലപ്പുഴ മാധ്യമപ്രവർത്തകരായ ജലീൽ പട്ടാമ്പി എൻ.എം ജാഫർ ,സലാം തട്ടാനിച്ചേരി സി എച്ച്‌ നൂറുദ്ദീൻ,ഇസ്മയിൽ നാലാം വാതുക്കൽ,സുബൈർ അബ്ദുല്ല പി പി റഫീഖ്‌ പടന്ന.ഹനീഫ്‌ ബാവനഗർ , ഹസൈനാർ ബീജന്തടുക്ക,സുനീർ എൻ പി, ഫൈസൽ മുഹ്സിൻ,സി എ ബഷീർ പളീക്കര.പി ഡി നൂറുദ്ദീൻ .അഷറഫ്‌ ബായാർ,സുബൈർ കുബണൂർ ,റഫീഖ്‌ എ സി,സിദ്ധീഖ്‌ ചൗക്കി,ബഷീർ പാറപ്പള്ളി,ആസിഫ്‌ ഹൊസങ്കടി. കെ.എം സി.സിജില്ലാ കമ്മിറ്റി ഭാരവാഹികൾ മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു പ്രമുഖ ഗായകൻ മുനവ്വർ മുന്ന തലശ്ശേരി ഇശൽ പരിപാടി അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ബാസ് കളനാട് ഖിറാഅത്തും ജില്ലാട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു

Continue Reading

GULF

ഇനി വേണ്ടത് ആറ് കോടി; റഹീമിന് നാടണയാന്‍ കൈ കോര്‍ത്ത് മലയാളികള്‍

സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനാണ് ലോാകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നത്.

Published

on

അബ്ദുറഹീമിന്റെ മോചനത്തിന് ഇനി വേണ്ടത് ആറ് കോടി. ഇതിനായി നാട്ടിലും വിദേശത്തുമുള്ള കരുണയുള്ളവര്‍ കൈകോര്‍ക്കുകയാണ്. സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനാണ് ലോാകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് കോടി കൂടി സമാഹരിച്ച് 34 കോടി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കിയാല്‍ റഹീമിന് നാടണയാം. ഇതിനോടകം പലരില്‍ നിന്നായി 28 കോടി രൂപ സ്വരൂപിച്ചു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ബാക്കി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പ്രിയപ്പെട്ടവര്‍.

മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും പിന്നീട് മരിക്കുകയും ചെയ്തു.

Continue Reading

FOREIGN

കരുണയും സഹാനുഭൂതിയുമാണ് ഈദിന്റെ സന്ദേശം: അബ്ദുസ്സലാം മോങ്ങം

ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: നിഷ്‌കളങ്കമായ മനസ്സുമായി വ്രതം അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍ എന്നും കരുണയും സഹാനുഭൂതിയുമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനമെന്നും അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയരക്ടറും പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തോട് ആകമാനം അനുകമ്പയും സ്നേഹവും സാഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്വറിന്റെ ആഘോഷത്തിന് ആരംഭം കുറിക്കുന്നത്.

ആഘോഷങ്ങളെ വിനോദങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ഉദ്ദേശവും ചരിത്രവും സാംസ്‌കാരിക വേരുകളുമാണ്, അദ്ദേഹം തുടര്‍ന്നു. പെരുന്നാള്‍ വിശ്വാസിയുടെ ആഘോഷമാണ്, പക്ഷേ കേവല വിനോദമോ ആഘോഷമോ ആല്ല അതിന്റെ ലക്ഷ്യം, പ്രത്യുത, സര്‍വ്വ വൈജാത്യങ്ങളും വിസ്മരിച്ചുകൊണ്ട് മാനുഷിക ഐക്യം ഊട്ടി ഉറപ്പിക്കലും ഊഷ്മളമായ കുടുംബബന്ധം വളര്‍ത്തലും എല്ലാ ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കലുമാണ് ഈദ് ആഘോഷം.

ആഘോഷത്തിനോ ആഹ്ലാദത്തിനോ ഉല്ലാസത്തിനോ അനുയോജ്യമല്ലാത്തവിധം ഭൂമി നിസ്സഹായരുടെ നിലവിളികളാലും അക്രമങ്ങളാലും അനീതികളാലും പ്രകമ്പനം കൊള്ളുകയാണ്. കഴിക്കാന്‍ ഭക്ഷണമോ ധരിക്കാന്‍ പുത്തന്‍ പുടവകളോ തല ചായ്ക്കാന്‍ ഒരിടമോ ഉല്ലസിക്കാന്‍ കേന്ദ്രങ്ങളോ നമസ്‌കാരിക്കാന്‍ പള്ളികളോ ഈദാശംസകള്‍ കൈമാറാന്‍ സുഹൃത്തുക്കളോ നര്‍ഭയരായിരിക്കാന്‍ ഒരിഞ്ച് ഭൂമിയോ ഇല്ലാത്ത ഒരു സമൂഹം നമ്മുടെ മുമ്പിലുള്ളപ്പോള്‍ നമുക്കെങ്ങിനെ അതിരുകളില്ലാതെ ആഘോഷിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
പൗരത്വ നിഷേധത്തിന്റെയും വംശഹത്യയുടെയും നീതി നിഷേധത്തിന്റെയും ഭീഷണികള്‍ മുഴങ്ങിക്കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ പീഡിതരോടൊപ്പം നിലകൊള്ളാനും ഐക്യപ്പെടാനും നമുക്ക് സാധിക്കണം. ഇതോടൊപ്പം വിനാശകരമായ സര്‍വ്വ ആയുധങ്ങളെയും നിര്‍വ്വീര്യമാക്കാനുതകുന്ന പ്രാര്‍ത്ഥന ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ഉയരണമെന്ന് ഏകാധിപതിയായ ഫിര്‍ഔനിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

മാതൃകകള്‍ നിര്‍വ്വചിക്കപ്പെടുക എന്നത് നിര്‍ണ്ണായകമായ ഒന്നത്രെ. ആരെയാണ് മോഡലാക്കേണ്ടതെന്ന് ആധുനിക സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടെത്തൊളം അവന്റെ റോള്‍ മോഡല്‍ മുഹമ്മദ് നബിയായിരിക്കണം. ദുബൈ പോലെയുള്ള മെട്രൊപോളിറ്റിന്‍ സിറ്റികളില്‍ വളരുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്ന യുവസമൂഹത്തിന് വൈകാരികതകള്‍ പങ്കുവെക്കുന്ന മനോഭാവം നഷ്ടപ്പെട്ടുപോകുന്നു എന്നത് ഭയാനകതയോടെ ഓര്‍ക്കേണ്ടതാണ്. വളരുന്ന തലമുറ വൈകാരിതകള്‍ ഒന്നുമില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായി മാറുന്നു എന്നത് ഗൗരവത്തോടെ കാണണം. ഈ എ.ഐ യുഗത്തില്‍ രക്തബന്ധങ്ങള്‍ക്കും മനൂഷ്യ മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കയില്ലെങ്കില്‍ ജീവിതം തന്നെ നഷ്ടമാകുമെന്ന എന്ന ചിന്ത നമ്മെ അലോസപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.

മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രശസ്താരായ നിരവധി വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

Continue Reading

Trending