Connect with us

crime

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്ന യുവാവ് പിടിയിൽ

സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്.

Published

on

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്ന യുവാവ് ആലപ്പുഴയിൽ അറസ്റ്റിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളെയാണ് അജിത്ത് ബിജു തട്ടിപ്പിന് വേദിയാക്കിയിരിക്കുന്നത്. ടിക് ടോക്കിൽ സജീവമായിരുന്ന അജിത്തിൻെറ ഇപ്പോഴത്തെ തട്ടകം ഇൻസ്റ്റഗ്രാമാണ്. പർപ്പിൾ മെൻ mr. അജിത്ത് കൃഷ്ണ എന്നായിരുന്നു അജിത്ത് ബിജുവിൻ്റെ ഇൻസ്റ്റാഗ്രാം ഐഡി. ഇൻസ്റ്റയിലൂടെ പെൺകുടിക്കളെ പരിചയപ്പെടും. പ്രണയം നടിക്കും ഓരോ ദുരിതങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കും. തിരികെ ചോദിച്ചാൽ പിന്നെ ഭീഷണി ആണ് ആയുധം. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയെ കബിളിപ്പിച്ച കേസിലാണ് ഇപ്പോൾ ആലപ്പുഴ പൊലീസ് അജിത് ബിജുവിനെ പിടികൂടിയത്.

ഒന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. രണ്ട് വർഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നല്കാൻ തയ്യാറായത്. സമാനമായ കേസിൽ അജിത്ത് ബിജുവിനെ രണ്ടു വർഷം മുൻപ് കരിപ്പൂർ പൊലീസും അറസ്റ്റു ചെയ്തിരുന്നു.

ജാമ്യത്തിലറിങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുക ആയിരുന്നു. കൂടുതല്‍ യുവതികളെ ഇപ്രകാരം സോഷ്യല്‍ മീഡിയ വഴി വശീകരിച്ച് ചതിച്ചതായി സംശയിക്കുന്നു. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകൾ പരിശോധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending