GULF
അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ്; കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും
കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റി വെച്ചിരുന്നു
സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം കഴിഞ്ഞ മൂന്ന് തവണയായി മാറ്റിവെച്ച റഹീമിന്റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
സംഭവത്തില്‍ പബ്ലിക് പോസിക്യൂഷന് ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. റഹീം കേസിന്റെ നടപടികള്‍ പിന്തുടരുന്നത് ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങള്‍ മൂലം കോടതി നീട്ടിയതായിരുന്നു.
മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയില്‍ ശിക്ഷ കാലാവധി നിലവില്‍ റഹീം പൂര്‍ത്തിയാക്കിയതിനാല്‍ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്.
GULF
യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറം
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിച്ചത്.
മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.
ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്ഫാന് അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.
ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്കരണം, ഫാഷന്‍, ഇലക്ട്രോണിക്സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.
GULF
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
ദുബൈ: ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണു. ഇന്ത്യയുടെ ജെറ്റ് വിമാനമാണ് യുഎഇ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ തകര്‍ന്നുവീണത്. തകര്‍ന്നുവീണയുടനെ വിമാനം കത്തിച്ചാമ്പലാകുകയായിരുന്നു.
ഈ മാസം 15ന് ആരംഭിച്ച ദുബൈ എയര്ഷോ ഇന്ന് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ ‘ഇന്ത്യന്‍ ഹാല് തേജസ്’ ആണ് തകര്‍ന്നുവീണത്.
GULF
‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം’: ഒമാൻ
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്
മസ്കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.
ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.
മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.
അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala24 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

