Connect with us

Video Stories

സിംഹക്കുട്ടി

Published

on

ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍പോലുള്ള കപ്പടാമീശ, മുഖം നിറച്ച് രക്തം, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നു. കണ്ണുകള്‍ പച്ചത്തുണികൊണ്ട് അടച്ചുകെട്ടിയ നിലയിലും. ഓരോ ഇന്ത്യക്കാരനും നിര്‍നിമേഷം നോക്കിക്കണ്ട ആ ഭീകര ദൃശ്യം ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനഭാജനമായ അഭിനന്ദന്‍ വര്‍ധമാന്റേതായിരുന്നു. 2019 ഫെബ്രുവരി 27നാണ് ചരിത്രത്തില്‍ മായാത്ത ആ ദൃശ്യം പാക്കിസ്താന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. തലേന്നാണ് ഇന്ത്യയുടെ 12 മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ ബലാകോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങളിലേക്ക് കടന്നുചെന്ന് ബോംബ് വര്‍ഷം നടത്തിയത്. അതിനും 12 ദിവസംമുമ്പ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ 40 ഭടന്മാരെ ചാവേറിനെ ഉപയോഗിച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു അത്.

മാര്‍ച്ച് 1 രാത്രി 9.20: ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരി വാഗയില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളക്കുപ്പായവും നീലകോട്ടും കറുത്ത പാന്റ്‌സും ധരിച്ച ആ കൊമ്പന്‍ മീശക്കാരന്‍ ലോകത്തെ ബി.ബി.സി അടക്കമുള്ള വാര്‍ത്താചാനലുകളുടെ തല്‍സമയ ദൃശ്യങ്ങളോടെ ഇന്ത്യയിലേക്ക് നടന്നുനീങ്ങുന്നു.

27981-ാം നമ്പര്‍ വ്യോമസേനാപൈലറ്റ് അഭിനന്ദന്‍ വര്‍ധമാനാണ് 27ലെ പാക് ആക്രമണത്തിന് മറുപടി നല്‍കാന്‍ നിയോഗിക്കപ്പെട്ടവരിലൊരാള്‍. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 20 പാക് എഫ്-16 യുദ്ധ വിമാനങ്ങള്‍ വരുന്നതുകണ്ട വ്യോമസേനാ അധികൃതര്‍ പഞ്ചാബിലെയും ശ്രീനഗറിലെയും വ്യോമസേനാ താവളങ്ങളില്‍നിന്ന് യുദ്ധവിമാനങ്ങളെ പറഞ്ഞയക്കുകയായിരുന്നു. അതിലൊന്നിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍. മിഗ് 21 ബൈസന്‍ വിമാനത്തില്‍ പാക് വിമാനങ്ങളെ നേരിട്ട അഭിനന്ദന്‍ അതിലൊന്നിനെ (എഫ് 16) വെടിവെച്ചിട്ടു. മറ്റൊരു വിമാനത്തെ പിന്തുടരുമ്പോഴായിരുന്നു തനിക്കുനേരെ ആക്രമണം. അതില്‍ മിഗ് 21 തകര്‍ന്നുവീണതോടെ പാരച്യൂട്ടില്‍ അടര്‍ന്നിറങ്ങുകയായിരുന്നു അഭിനന്ദന്‍. നിലത്ത് വീണ അഭിനന്ദന്‍ തടിച്ചുകൂടിയ ഗ്രാമീണരോട് ഇത് ഇന്ത്യയാണോ പാക്കിസ്താനാണോ എന്ന് ചോദിക്കുന്നു. ചിലര്‍ ഇന്ത്യ എന്ന് പറയുന്നു. മറ്റു ചിലര്‍ സത്യം പറയുന്നു. ഉടന്‍ തന്റെ കയ്യിലെ രേഖകള്‍ വിഴുങ്ങുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. പേരും മതവും വെളിപ്പെടുത്തിയ അഭിനന്ദിനെ അപ്പോഴേക്കും ചിലര്‍ മര്‍ദിക്കാന്‍ തുടങ്ങി. മുഖത്തും ശരീരത്തും മര്‍ദനമേറ്റ് ചോരയൊലിച്ച അഭിനന്ദനെ രക്ഷിക്കാനെത്തിയത് പാക് സൈനികരായിരുന്നു. അവര്‍ മുഖംമൂടി കൈകള്‍ കൂട്ടിക്കെട്ടി. ആശങ്കപ്പെരുമഴയുടെ നിഴലില്‍, യുദ്ധത്തടവുകാരനെ ജനീവ കരാര്‍ പ്രകാരം ഏഴു ദിവസത്തിനകം വിട്ടുതരണമെങ്കിലും മൂന്നാം ദിനം വിട്ടുതരുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത് ലോകത്തിന്റെ നെടുവീര്‍പ്പായി.

ഒരുവൈമാനികന് ഇത്രയും സ്ഥൈര്യമോ എന്ന് ചോദിക്കാന്‍ വരട്ടെ, കുടുംബ പശ്ചാത്തലംതന്നെ ഇതിന് കാരണം. തമിഴ്‌നാട് തിരുവണ്ണാമലൈയിലെ ജൈനമതക്കാരായ സിംഹക്കുട്ടിക്കും തായ്‌വഴിക്കും എന്നും പ്രിയം സൈനിക സേവനമായിരുന്നു. മുത്തച്ഛന്‍ സിങ്കക്കുട്ടി രണ്ടാം ലോക യുദ്ധത്തില്‍ പോരാടി. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ സിംഹക്കുട്ടി വര്‍ധമാനും വ്യോമ സേനയിലായിരുന്നു. വ്യോമ സേനയിലെ രണ്ടാമത്തെ റാങ്കായ എയര്‍ മാര്‍ഷലായി വിരമിക്കുന്നതുവരെ മിഗ്-21 വിമാനങ്ങള്‍ പറത്തുകയും അതിന്റെ പരിശീലകനുമായിരുന്നു വര്‍ധമാന്‍. അമ്മ ഡോ. ശോഭയാകട്ടെ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് അംഗമായി ആഫ്രിക്കന്‍ യുദ്ധ മേഖലകളില്‍ ആതുര സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ മാടമ്പാക്കത്തെ ജല്‍വായു വിഹാറില്‍നിന്ന് തലേന്ന് രാത്രിതന്നെ വര്‍ധമാനും ഡോ.ശോഭയും ഡല്‍ഹി വഴി വാഗാ അതിര്‍ത്തിയിലേക്ക് ചെന്ന് നാടിന്റെ അഭിമാന ഭാജനമായ അഭിനന്ദനെ വരവേറ്റു. റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍ ഭാര്യ തന്‍വിമര്‍ഹാവയുടെയും മക്കളായ ജെനയുടെയും സ്മൃതിയുടെയും പ്രാര്‍ത്ഥനകളും രാഷ്ട്രത്തോടൊപ്പമുണ്ടായിരുന്നു. പൊള്ളാച്ചിയിലെ സൈനിക സ്‌കൂളിലായിരുന്നു പഠനം. 35 കാരനായ അഭിനന്ദന്‍ പിതാവ് വിരമിക്കുംമുമ്പുതന്നെ 2004ല്‍ വ്യോമ സേനാംഗമായി. ഉയര്‍ന്ന് നാലാമത്തെ റാങ്കായ വിങ് കമാണ്ടറായി. മിഗ്21 വിമാനങ്ങളും അതിന്റെ പരിഷ്‌കരിച്ച മിഗ് 21 ബൈസന്‍ വിമാനങ്ങളും പറത്തുന്നതില്‍ അസാധാരണ മികവ്കാട്ടി. ആ രക്തമാണ് അതിര്‍ത്തി കടന്ന് ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ഇമവെട്ടാത്ത ജാഗ്രതയോടെ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരാന്‍ സഹായിച്ചത്. തിരുവണ്ണാമലൈയിലെയും മാടമ്പാക്കത്തെയും ക്ഷേത്രങ്ങളില്‍ അഭിനന്ദന്റെ ചിത്രവുമായി പൂജകള്‍ നടന്നതും വാഗയില്‍ തടിച്ചുകൂടിയ ജനക്കൂട്ടവും ലോകമൊന്നടങ്കം കണ്ണുംകാതും കൂര്‍പ്പിച്ചിരുന്നതും വാഗയില്‍ പാക് വീഡിയോയിലൂടെ ലോകം കണ്ട ആ ഒന്നൊന്നര വരവിനുതന്നെ. ഉച്ചക്കെത്തുമെന്ന് പറഞ്ഞ അഭിനന്ദന്‍ രാത്രി വൈകിയെത്തിയത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിലുള്ള തര്‍ക്കങ്ങളായിരുന്നു. ശരിക്കും ഒന്നാമന്‍. 1983 ജൂണ്‍ 21നാണ് ജനനം. പാകിസ്താന്‍ മോചിപ്പിച്ചത് മാര്‍ച്ച് 1ന്. പദവി നമ്പറിന്റെ അവസാനവും 1. അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ്-16 യുദ്ധവിമാനം തകര്‍ത്ത ആത്മവീര്യത്തിന്റെ ഉറവിടമായ സിംഹക്കുട്ടി തന്നെയാണ് ഈ ധീരവൈമാനികന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending