അബുദാബി ബിഗ് ടിക്കറ്റ് ലോട്ടറി മലയാളിക്ക്. ജോര്‍ജ് ജേക്കബിനാണ് ഒന്നാം സമ്മാനാര്‍ഹമായ 12 ദശലക്ഷം ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ടിക്കറ്റടിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്. ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ‘69402’ എന്ന നമ്പര്‍ ടിക്കറ്റാണ് ജോര്‍ജ് ജേക്കബിനെ ഒറ്റ ദിവസം കൊണ്ട് ദശകോടീശ്വരനാക്കിയത്.

ഒന്നാം സമ്മാനം 12 ദശലക്ഷം ദിര്‍ഹം ജോര്‍ജ് ജേക്കബ് 69402 ഇന്ത്യന്‍

രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹം അവനീഷ് കുമാര്‍ കെ എ 70370 ഇന്ത്യന്‍

മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സിദ്ദിഖ് അബ്ദുള്‍ ഖാദര്‍ 261717 ഇന്ത്യന്‍

നാലാം സമ്മാനം 80,000 ദിര്‍ഹം സുനില്‍കുമാര്‍ ശശിധരന്‍ നായര്‍ 93305 ഇന്ത്യന്‍

അഞ്ചാം സമ്മാനം 60,000 ദിര്‍ഹം ഷോയിബ് അക്തര്‍ 103389 ഇന്ത്യന്‍

ആറാം സമ്മാനം 40,000 ദിര്‍ഹം സജീഷ് രാജ് നടയിലേക്കണ്ടി 183904 ഇന്ത്യന്‍