ജിം പരിശീലകനെ തട്ടികൊണ്ടു പോയി മർദിച്ച സംഭവത്തിൽ നടൻ അറസ്റ്റിൽ. കന്നട നടൻ ദുനിയ വിജയിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

പരിഹസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു കേസില്‍ ജാമ്യം നേടി അടുത്തിടെയാണ് ദുനിയ വിജയി പുറത്തിറങ്ങിയത്.

2016 നവംബറില്‍ മസിനഗുഡിയില്‍ നടന്ന സിനിമ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ട് നടന്മാര്‍ മുങ്ങി മരിച്ച സംഭവത്തില്‍ നിര്‍മാതാവിനെ ഒളിപ്പിച്ച കേസിലാണ് വിജയ് ജാമ്യം നേടി പുറത്തുവന്നത്. ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷാ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു നടന്മാര്‍ വെള്ളത്തിലേക്ക് ചാടിയത്. അന്ന് ഇവരുടെ മരണത്തിനിടയാക്കിയ ചിത്രത്തിലെ നായകനായിരുന്നു ദുനിയ വിജയ്. ഷൂട്ടിങ്ങിനിടെ ദുനിയ മാത്രമായിരുന്നു ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്.