തിരുവനന്തപുരം: നടന്‍ വിജയരാഘവന്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത പരക്കുന്നു. വാട്‌സ്അപ്പിലൂടെയാണ് നടന്റെ മരണവാര്‍ത്ത പരക്കുന്നത്. താന്‍ മരിച്ചെന്ന വാര്‍ത്ത കണ്ടുവെന്ന് മകനാണ് തന്നോട് പറഞ്ഞതെന്ന് വിജയരാഘവന്‍ പറഞ്ഞു.

അച്ഛന്റെ മരണവാര്‍ത്ത വാട്‌സ്അപ്പില്‍ കണ്ടല്ലോയെന്ന് മകനാണ് തന്നോട് ചോദിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്തക്ക് ഉത്തരം പറയേണ്ടി വന്ന സന്തോഷത്തിലാണ് താന്‍. ഒരുമാസം മുമ്പ് ഷൂട്ടിങ്ങിനിടെ ആരോ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമലീല എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായുള്ള ഫോട്ടോമൂലമാണ് വാര്‍ത്ത പരന്നത്.southlive%2f2017-05%2fb05484e5-30cf-45e3-9a80-221f99145035%2fambulanceഇന്നലെ രാത്രിയോടെയാണ് സംഭവം. ഒരു ആംബുലന്‍സിന്റെ ഫോട്ടോ വെച്ച് മരണവാര്‍ത്ത പരന്നത്. എന്നാല്‍ സംഭവം ഷൂട്ടിങ്ങിനുവേണ്ടിയുള്ളതാണെന്ന് വിശദീകരിച്ച് വിജരാഘവന്‍ എത്തി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി.

നേരത്തെ ഇതുപോലെ മറ്റു നടന്‍മാരുടേയും വ്യാജമരണവാര്‍ത്തകള്‍ പരന്നിരുന്നു. ഇന്നസെന്റ്, സലീംകുമാര്‍, മാമുക്കോയ, നടി കനക എന്നിവരുടെ മരണവാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.