Connect with us

Celebrity

ലഹരിക്കാരായ നടീനടന്മാരെ നന്നായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ് വകുപ്പ്

സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്.

Published

on

സിനിമാ ഇന്‍ഡസ്ട്രിയില്‍ രാസലാഹരി ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസും എക്‌സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ല. പ്രമുഖ നടീനടന്മാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്‌സൈസിന്റെ വിവിധ സംഘങ്ങള്‍ ശേഖരിച്ചത്. ലഹരി കടത്തില്‍ പിടിയിലാകുന്നവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലൂടെയുമാണ് നടീനടന്‍മാരുടെയും സിനിമാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്. കൂടാതെ സിനിമാ മേഖലയില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാല്‍ പരിശോധന നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നു മനസിലായി.

കടത്തുകാരെ ചോദ്യം ചെയ്തപ്പോല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും അഭിനേതാക്കളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍ സിനിമാ സംഘടനകളില്‍ സഹകരണം ലഭിക്കാത്തതിനാല്‍ തുടരന്വോഷണം നടത്താനായല്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

സൈറ്റുകളില്‍ പരിശോധന നടത്തുന്നതിന് പൊലീസിനും എക്‌സൈസിനും പരിമിതികളുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ ഷൂട്ടിങ് തടസ്സപ്പെടാം. കോടികള്‍ മുടക്കുന്ന വ്യവസായമായതിനാല്‍ ഷൂട്ടിങ് തടസ്സപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Celebrity

സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് ലോറന്‍സ് ബിഷ്‌ണോയി

Published

on

നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ബിഷ്‌ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി.

1998ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു.

ബിഷ്‌ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ തന്റെ സഹായി സമ്പത്ത് നെഹ്‌റ, സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തി. ഹരിയാന പൊലീസ് സമ്പത്ത് നെഹ്‌റയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

ജീവനു ഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.

Continue Reading

Celebrity

പീഡന പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Published

on

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണിമുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തിയ കേസില്‍ നടന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021 ല്‍ കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസില്‍ വിശദമായി സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading

Celebrity

നടന്‍ ശരത് ബാബു അന്തരിച്ചു

Published

on

നടന്‍ ശരത് ബാബു അന്തരിച്ചു. തമിഴ് തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ 200റോളം സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. 1973ലാണ് രാമരാജ്യം സിനിമയിലൂടെ രംഗത്തെത്തി.

Continue Reading

Trending