kerala
നടിയെ ആക്രമിച്ച കേസ്; വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം
ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് പുതിയ നിയമനം.
കൊച്ചി: കേരളം ഏറെ ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഈ മാറ്റങ്ങള്‍ രേഖപ്പെടുത്തിയത്.
ഹണി എം. വര്‍ഗീസിന് പകരമായി കെ.കെ. ബാലകൃഷ്ണനെ ആലപ്പുഴയില്‍ നിന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി നിയമിച്ചു. കെ.കെ. ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും പി.എസ്. ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി (തൊടുപുഴയില്‍ നിന്ന്) യായും നിയമിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റമുക്തനാക്കിയും ഗൂഢാലോചന കുറ്റം തള്ളിയും 2025 ഡിസംബറില്‍ ഹണി എം. വര്‍ഗീസ് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ജഡ്ജിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
kerala
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം; ‘കേരള സ്റ്റോറി 2’നെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും മറുപടി നല്‍കണം.
വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
kerala
കോഴിക്കോട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
ഇരുപതാംമൈൽസിൽ വച്ചാണ് അപകടം നടന്നത്. റോഡിൽ നിന്നും തെന്നിയ ബൈക്ക് ടോറസിനടിയിൽ പെടുകയായിരുന്നു. യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
kerala
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പിഎച്ച്ഡി
കോട്ടയം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. ‘ഗോത്രവർഗ വിഭാഗത്തിന്റെ സാമ്പത്തികമായ ഉൾച്ചേരൽ: ഇടുക്കി വയനാട് ജില്ലകളിലെ താരതമ്യ പഠനം’ എന്നതായിരുന്നു പഠനവിഷയം. തിരുവല്ല മാർത്തോമ കോളജായിരുന്നു റിസർച്ച് സെന്റർ. 2021ലാണ് ഗവേഷണം ആരംഭിച്ചത്.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories2 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
