സിനിമയിലെ വനിതാ സംഘടനയായ ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍’ നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹതിമാണെന്ന് മഞ്ജുവാര്യരോട് അടുത്ത വൃത്തങ്ങള്‍. ഈ വാര്‍ത്ത ശരിയല്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ ഇപ്പോഴും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമാണെന്നും മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു.

പതിനെട്ടോളം പേരാണ് ഡ.ബ്ല്യു.സി.സി എന്ന വനിതാ സംഘടനക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് സംഘടന രൂപീകരിക്കുന്നത്. മഞ്ജുവാര്യര്‍ ഈ സംഘടനയില്‍ സജീവവുമാണ്. എന്നാല്‍ നടി പാര്‍വ്വതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കുശേഷം മഞ്ജുവാര്യര്‍ സംഘടനയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ദിലീപിനെയും മമ്മുട്ടിയേയും താരതമ്യം ചെയ്ത് കൊണ്ടുള്ള ലേഖനം സംഘനയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മഞ്ജുവിന്റെ പിന്‍മാറ്റത്തിനുള്ള സാധ്യത രൂക്ഷമായതെന്നും പ്രചാരണമുണ്ടായി.എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് പുറത്തുവരുന്നത്.