Connect with us

Video Stories

ലക്ഷ്യമിട്ടത് മതേതര ബദല്‍; വീഴ്ത്തിയത് കൃത്യമായ ലക്ഷ്യത്തോടെ

Published

on

 

ന്യൂഡല്‍ഹി: 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നില്ല. മറിച്ച് അത് ഒരു വിശാല സഖ്യത്തിന്റെ ഉദയത്തിനു കൂടിയായിരുന്നു.
ബി.ജെ.പിക്കെതിരെ രാജ്യത്ത് പുതിയൊരു വിശാല മതേതര സഖ്യമെന്ന നിലയില്‍ നിലവില്‍ വന്ന മഹാസഖ്യത്തെ പ്രതീക്ഷയോടെയാണ് മതേതര മനസുകള്‍ വരവേറ്റത്.
എന്നാല്‍ ആ സഖ്യത്തിന് വെറും രണ്ട് വയസിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ബിഹാറിലെ തെരഞ്ഞെടുപ്പ് രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. സമാന രീതിയില്‍ തന്നെയാണ് മഹാ സഖ്യത്തിന്റെ തകര്‍ച്ചയേയും രാജ്യം നോക്കിക്കാണുന്നത്. മഹാസഖ്യത്തിന്റെ വിജയത്തോടെ രാജ്യത്ത് വരാനിരിക്കുന്നത് വന്‍ രാഷ്ട്രീയ മാറ്റങ്ങളായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഇത് മോദിക്കെതിരായ ബദലിന് തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായ ലാലു പ്രസാദ് യാദവിനെ മറു തന്ത്രങ്ങളിലൂടെ വീഴ്ത്തി നിതീഷ് കുമാര്‍ ബി. ജെ.പി പക്ഷത്തോടുള്ള തന്റെ കൂറ് ഒരിക്കല്‍ കൂടി പ്രകടമാക്കി.
നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ത്ഥിയായിരുന്ന രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കുക വഴി കൃത്യമായ സന്ദേശം തന്നെയാണ് നിതീഷ് നല്‍കിയത്. സ്വന്തം പ്രതിഛായ സംരക്ഷിക്കാന്‍ നിതീഷ് കുമാര്‍ പഠിച്ച പണിയിലും ഒരു പടികൂടി പയറ്റുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നു.
ഒരിക്കല്‍ മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയും മറ്റൊരിക്കല്‍ ബദ്ധവൈരിയായ ലാലുവിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പൊളിച്ചടുക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ രാജ്യം മതേതര ബദലിന്റെ ആവശ്യകതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന വേളയില്‍ സഖ്യം പൊളിച്ച് ഗര്‍വാപ്പസിക്ക് ഒരുങ്ങുകയാണ്. കൃത്യമായ തിരക്കഥക്കു ശേഷമാണ് നിതീഷിന്റെ രാജിയെന്നതിന്റെ വ്യക്തമായ തെളിവാണ് രാജിക്കു ശേഷം മിന്നലാക്രമണമെന്ന രീതിയില്‍ ഒരുമിച്ച് പോരാടാനുള്ള സമയമായെന്ന ആഹ്വാനത്തോടെ പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും ചില പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാണിച്ച നിതീഷ് കുമാറെന്ന അവസരവാദത്തിന്റെ കുമാരന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവേണ്ടിയിരുന്ന ഒരു സഖ്യത്തെ ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകള്‍ ആസന്നമായ സമയത്ത് പൊളിക്കുമ്പോള്‍ അതിന് പിന്നിലെ ചേതോവികാരം ബി.ജെ.പിയുടെ മാടിവിളിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല.
ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോടും പുതിയ സഖ്യ സാധ്യതകള്‍ ആരാഞ്ഞ് കോണ്‍ഗ്രസിനെ കൂടി കൂടെ നിര്‍ത്തി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാണ് ലാലുവിന് മുന്നില്‍ ഇനിയുള്ള വഴി. ജിതന്‍ റാം മഞ്ജിയും ആര്‍ജെഡിയും ചേര്‍ന്നാല്‍ നിതീഷിന്റെ അതീവ പിന്നാക്ക വിഭാഗങ്ങളെന്ന വോട്ട് ബാങ്കിനെ പൊളിക്കാനുമാകും.
മായാവതി ആര്‍ജെഡിയോടൊപ്പം ചേര്‍ന്നാല്‍ ദളിത് വോട്ടുകളില്‍ വലിയൊരു വിഭാഗം വോട്ടുകള്‍ നേടാം എന്നാണ് ലാലു കരുതുന്നത്. 14% ദളിത് വോട്ടുകളുണ്ട് ബീഹാറില്‍. ഗോത്ര നേതാവായ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടി നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയിരുന്നു. ഏകദേശം 9% വോട്ടുകള്‍ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടിക്കുണ്ടെന്നാണ് വിലയിരുത്തല്‍. 12% മുസ്്‌ലിം വോട്ടുകളുള്ള ബീഹാറില്‍ ഇതില്‍ ഭൂരിപക്ഷം വോട്ടുകളും സഖ്യത്തിന് നേടാമെന്നാണ് ലാലു കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending