Video Stories
ലക്ഷ്യമിട്ടത് മതേതര ബദല്‍; വീഴ്ത്തിയത് കൃത്യമായ ലക്ഷ്യത്തോടെ
ന്യൂഡല്‍ഹി: 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നില്ല. മറിച്ച് അത് ഒരു വിശാല സഖ്യത്തിന്റെ ഉദയത്തിനു കൂടിയായിരുന്നു.
ബി.ജെ.പിക്കെതിരെ രാജ്യത്ത് പുതിയൊരു വിശാല മതേതര സഖ്യമെന്ന നിലയില്‍ നിലവില്‍ വന്ന മഹാസഖ്യത്തെ പ്രതീക്ഷയോടെയാണ് മതേതര മനസുകള്‍ വരവേറ്റത്.
എന്നാല്‍ ആ സഖ്യത്തിന് വെറും രണ്ട് വയസിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ബിഹാറിലെ തെരഞ്ഞെടുപ്പ് രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. സമാന രീതിയില്‍ തന്നെയാണ് മഹാ സഖ്യത്തിന്റെ തകര്‍ച്ചയേയും രാജ്യം നോക്കിക്കാണുന്നത്. മഹാസഖ്യത്തിന്റെ വിജയത്തോടെ രാജ്യത്ത് വരാനിരിക്കുന്നത് വന്‍ രാഷ്ട്രീയ മാറ്റങ്ങളായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഇത് മോദിക്കെതിരായ ബദലിന് തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായ ലാലു പ്രസാദ് യാദവിനെ മറു തന്ത്രങ്ങളിലൂടെ വീഴ്ത്തി നിതീഷ് കുമാര്‍ ബി. ജെ.പി പക്ഷത്തോടുള്ള തന്റെ കൂറ് ഒരിക്കല്‍ കൂടി പ്രകടമാക്കി.
നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ത്ഥിയായിരുന്ന രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കുക വഴി കൃത്യമായ സന്ദേശം തന്നെയാണ് നിതീഷ് നല്‍കിയത്. സ്വന്തം പ്രതിഛായ സംരക്ഷിക്കാന്‍ നിതീഷ് കുമാര്‍ പഠിച്ച പണിയിലും ഒരു പടികൂടി പയറ്റുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നു.
ഒരിക്കല്‍ മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയും മറ്റൊരിക്കല്‍ ബദ്ധവൈരിയായ ലാലുവിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പൊളിച്ചടുക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ രാജ്യം മതേതര ബദലിന്റെ ആവശ്യകതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന വേളയില്‍ സഖ്യം പൊളിച്ച് ഗര്‍വാപ്പസിക്ക് ഒരുങ്ങുകയാണ്. കൃത്യമായ തിരക്കഥക്കു ശേഷമാണ് നിതീഷിന്റെ രാജിയെന്നതിന്റെ വ്യക്തമായ തെളിവാണ് രാജിക്കു ശേഷം മിന്നലാക്രമണമെന്ന രീതിയില്‍ ഒരുമിച്ച് പോരാടാനുള്ള സമയമായെന്ന ആഹ്വാനത്തോടെ പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും ചില പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാണിച്ച നിതീഷ് കുമാറെന്ന അവസരവാദത്തിന്റെ കുമാരന് മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവേണ്ടിയിരുന്ന ഒരു സഖ്യത്തെ ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകള്‍ ആസന്നമായ സമയത്ത് പൊളിക്കുമ്പോള്‍ അതിന് പിന്നിലെ ചേതോവികാരം ബി.ജെ.പിയുടെ മാടിവിളിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല.
ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോടും പുതിയ സഖ്യ സാധ്യതകള്‍ ആരാഞ്ഞ് കോണ്‍ഗ്രസിനെ കൂടി കൂടെ നിര്‍ത്തി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാണ് ലാലുവിന് മുന്നില്‍ ഇനിയുള്ള വഴി. ജിതന്‍ റാം മഞ്ജിയും ആര്‍ജെഡിയും ചേര്‍ന്നാല്‍ നിതീഷിന്റെ അതീവ പിന്നാക്ക വിഭാഗങ്ങളെന്ന വോട്ട് ബാങ്കിനെ പൊളിക്കാനുമാകും.
മായാവതി ആര്‍ജെഡിയോടൊപ്പം ചേര്‍ന്നാല്‍ ദളിത് വോട്ടുകളില്‍ വലിയൊരു വിഭാഗം വോട്ടുകള്‍ നേടാം എന്നാണ് ലാലു കരുതുന്നത്. 14% ദളിത് വോട്ടുകളുണ്ട് ബീഹാറില്‍. ഗോത്ര നേതാവായ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടി നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയിരുന്നു. ഏകദേശം 9% വോട്ടുകള്‍ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടിക്കുണ്ടെന്നാണ് വിലയിരുത്തല്‍. 12% മുസ്്ലിം വോട്ടുകളുള്ള ബീഹാറില്‍ ഇതില്‍ ഭൂരിപക്ഷം വോട്ടുകളും സഖ്യത്തിന് നേടാമെന്നാണ് ലാലു കരുതുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports16 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

