Connect with us

india

കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഷെട്ടാറിന്റെ കലാപക്കൊടി

എന്താണ് തന്റെ അയോഗ്യത”യെന്നാ ണ് ഷെട്ടാറിന്റെ ചോദ്യം.

Published

on

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ കര്‍ണാടക ബി.ജെ.പിയില്‍ കലാപക്കൊടി. സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ രംഗത്ത്. പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്ന തുറന്ന പ്രഖ്യാപനവും ഷെട്ടാര്‍ നടത്തി. നാമ നിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ ആരംഭിക്കാനിരിക്കെയാണ് ഷെട്ടാര്‍ പാളയത്തില്‍ പടയ്‌ക്കൊരുങ്ങുന്നത്. ബി.ജെ.പിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടു പിന്നാലെയാണ് ഷെട്ടാറിന്റെ രംഗപ്രവേശം. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളോടും പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി മാറി നില്‍ക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇക്കൂട്ടത്തിലാണ് ജഗദീഷ് ഷെട്ടാറിനും സീറ്റ് നിഷേധിച്ചത്. ”ആറു തവണ മത്സരിച്ചപ്പോഴും 21,000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിച്ചിട്ടുണ്ട്. പിന്നെ എന്താണ് തന്റെ അയോഗ്യത”യെന്നാ ണ് ഷെട്ടാറിന്റെ ചോദ്യം.

അതേസമയം ,തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ബി.ജെ.പിക്കു മുന്നില്‍ കീറാമുട്ടിയായി തുടരുന്നതിനിടെയാണ് നാലു പതിറ്റാണ്ടിലധികം രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന ഈശ്വരപ്പയുടെ അപ്രതീക്ഷിത പിന്മാറ്റം.
മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഈശ്വരപ്പക്ക് സീറ്റ് നല്‍കാന്‍ ബി.ജെ. പി ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ ഇത് കൂടുതല്‍ ചര്‍ച്ചക്ക് വഴിവെക്കാതിരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് അദ്ദേഹം മുന്‍കൂട്ടി വിടവാങ്ങല്‍ പ്രഖ്യാപിച്ചതെന്നാണ് വിവരം. ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദക്ക് എഴുതിയ കത്തിലാണ് വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ പരിഗണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ എന്തുകൊണ്ട് പെട്ടെന്നൊരു പിന്‍വാങ്ങല്‍ എന്ന ചോദ്യത്തിന് ഈശ്വരപ്പയോ ബി.ജെ.പി സംസ്ഥാന നേതൃത്വമോ വിശദീകരണം നല്‍കിയിട്ടില്ല. 75 വയസ്സു കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നതിനും ബി.ജെ.പിയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ജൂണില്‍ ഈശ്വരപ്പ് 75 വയസ്സ് തിയകും. ഇത് മുന്നില്‍ കണ്ടാണ് തഴഞ്ഞതെന്നാണ് വിവരം.
അതേസമയം സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പിന്‍വാങ്ങല്‍ പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ഈശ്വരപ്പ പറഞ്ഞു. കര്‍ണാടകയില്‍ നിരവധി തവണ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ബി.എസ് യദ്യൂരപ്പ നാലു തവണ മുഖ്യമന്ത്രിയായി. സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും ബാസവരാജ് ബൊമ്മൈയും മുഖ്യമന്ത്രിമാരായി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

നീറ്റ് പരീക്ഷയിലെ ക്രമക്കേട് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി; രണ്ട് ഇടങ്ങളില്‍ തിരിമറി നടന്നെന്ന് റിപ്പോര്‍ട്ട്

പ്രസ്തുത വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Published

on

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രണ്ട് ഇടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം.

പ്രസ്തുത വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് വലിയ ഉദ്യോഗസ്ഥന്‍ ആണെങ്കിലും വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നീറ്റ് പരീക്ഷാ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.
നീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മൗനം പാലിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്നാലെ വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എ.ഐ.എസ്.എ (. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍) രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.
പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു എന്‍.ടി.എക്കെതിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.

Continue Reading

india

ലോക്‌സഭാ സ്പീക്കർ സ്ഥാനം; എൻ.ഡി.എയിൽ സമ്മർദ്ദ തന്ത്രവുമായി സഖ്യ കക്ഷികൾ

സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഭരണകക്ഷിയായ എന്‍.ഡി.എയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

Published

on

മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. 8 ദിവസം നീണ്ടു നില്‍ക്കുന്ന സെഷനില്‍ 26 നാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഭരണകക്ഷിയായ എന്‍.ഡി.എയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

ബി.ജെ.പി എന്തു തീരുമാനം എടുത്താലും അതിനെ പിന്തുണക്കുമെന്ന് നിതീഷ് കുമാറിന്റെ ജനദാതള്‍ (യു) പറയുമ്പോള്‍ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടെയും സമ്മതത്തോടെയാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ടി.ഡി.പിയുടെ നിലപാട്.

ജെ.ഡി.യുവും ടി.ഡി.പിയും എന്‍.ഡി.എയില്‍ സഖ്യകക്ഷികളാണെന്നും ബി.ജെ.പി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും ജനതാദള്‍ (യു) നേതാവ് കെ.സി ത്യാഗി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, സമവായമുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ സ്പീക്കര്‍ സ്ഥാനം ലഭിക്കൂവെന്ന് ടി.ഡി.പി ദേശീയ വക്താവ് പട്ടാഭി റാം കൊമറെഡ്ഡി തിരിച്ചടിച്ചിട്ടുണ്ട്.

അതേ സമയം, സ്പീക്കര്‍ സ്ഥാനം സഖ്യക്ഷികള്‍ക്ക് നല്‍കണമെന്നും ബി.ജെ.പിക്ക് സ്പീക്കര്‍ പദവി കിട്ടിയാല്‍ ജെ.ഡി.യുവും ടി.ഡി.പിയും തങ്ങളുടെ എം.പിമാരെ കുതിര കച്ചവടം നടത്തുന്നത് കാണേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്ക് ജെ.ഡി.യുവിനെയും ടി.ഡി.പിയെയും പരിഗണിക്കണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായം. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം മത്സരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

Continue Reading

india

ഇന്ത്യയിലെ വോട്ടിങ് മെഷിനുകള്‍ ബ്ലാക്ക് ബോക്‌സുകള്‍ക്ക് സമാനം: രാഹുല്‍ ഗാന്ധി

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Published

on

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വോട്ടിങ് മെഷിനുകളെ വിലയിരുത്താനോ പരിശോധിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം കപടമായും വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു.
‘സണ്‍ഡേ മിഡ് ഡേ’ എന്ന പത്രത്തിലെ ഇ.വി.എമ്മുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. മഹാരാഷ്ടയിലെ ലോക്‌സഭാ മണ്ഡലമായ പടിഞ്ഞാറന്‍ മുംബൈയില്‍ 48 വോട്ടുകള്‍ക്ക് വിജയിച്ച ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.
വൈക്കറിന്റെ ബന്ധുവായ മങ്കേഷ് വസന്ത് പോളിങ് സ്റ്റേഷനില്‍ മൊബൈലുമായി എത്തിയെന്നായിരുന്നു ആരോപണം. പിന്നീട് ഈ ഫോണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമലത നിര്‍വഹിച്ചിരുന്ന ദിനേശ് ഗുരുവിന് കൈമാറിയെന്നും പറയുന്നു. നിലവില്‍ മങ്കേഷ് വസന്തിനെതിരെയും ദിനേശിനെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശിവസേന നേതാവിന്റെ ബന്ധു പോളിങ് സ്ഥാനിലേക്ക് കൊണ്ടുവന്ന മൊബൈല്‍ ഉപയോഗിച്ച് എന്‍.ഡി.എ സഖ്യം ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്തുവെന്നാണ് ആരോപണം.
നിലവില്‍ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ഒ.ടി.പി ലഭിച്ച ഫോണ്‍ പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നുവോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വോട്ടിങ് മെഷിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമര്‍ശനം ഉന്നയിച്ചത്.

Continue Reading

Trending