More
അടച്ചുപൂട്ടില്ല; 21-ാം വാര്‍ഷികത്തില്‍ വിപുലീകരണ പദ്ധതികളുമായി അല്‍ജസീറ
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ 21-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തിരുന്നു. അല്‍ജസീറ അടച്ചുപൂട്ടില്ല എന്ന മുദ്രാവാക്യത്തില്‍ അല്‍ജസീറ ആസ്ഥാനത്തായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്.
ഉപരോധം തുടരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഇത്തവണ അല്‍ജസീറ വാര്‍ഷികം ആഘോഷിക്കുന്നത്.അല്‍ജസീറ ചൈനീസ്, ഇന്തോനേഷ്യന്‍ ഭാഷകളില്‍ വാര്‍ത്താസേവനം ഉടന്‍ തുടങ്ങുമെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് ചെയര്മാന് ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി അറിയിച്ചു. ഫ്രഞ്ച് ഉള്‍പ്പടെയുള്ള രാജ്യാന്തര ഭാഷകളില്‍ മൊബൈല്‍ഫോണുകള്‍ക്കായി ഡിജിറ്റല്‍ സംപ്രേഷണത്തിനുള്ള പ്ലാറ്റ്ഫോമുകള് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി സഊദി സഖ്യം മുന്നോട്ടുവച്ച ഉപാധികളിലൊന്ന് അല്‍ജസീറ അടച്ചുപൂട്ടണമെന്നതായിരുന്നു. എന്നാല്‍ അല്‍ജസീറ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും യാതൊരുകാരണവശാലും പൂട്ടില്ലെന്നും അമീര്‍ വ്യക്തമാക്കിയിരുന്നു. ആഘോഷപരിപാടിയില്‍ ചെയര്‍മാനു പുറമെ ബോര്‍ഡംഗങ്ങള്‍, ജീവനക്കാര്‍, ബുദ്ധിജീവികള്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. അമീര്‍ അല്‍ജസീറയയ്ക്ക് നല്കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് ചെയര്മാന് അഭിനന്ദനം അറിയിച്ചു. അല്‍ജസീറ അടയ്ക്കില്ലെന്ന് കഴിഞ്ഞദിവസം സിബിഎസിന് നല്കിയ അഭിമുഖത്തില്‍ അമീര്‍ വ്യക്തമാക്കിയതാണ് അല്‍ജസീറയ്ക്ക് ലഭിച്ച വലിയ പിന്തുണയെന്ന് ചെയര്മാന് കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനതത്വങ്ങളിലൂന്നി അല്‍ജസീറ മുന്നോട്ടുപോകും. അല്‍ജസീറ പൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ അഭിപ്രായസ്വാതന്ത്ര്യം റദ്ദാക്കണമെന്ന ചിന്താഗതിയുള്ളവരാണ്. കൃത്യമായ വിവരങ്ങളും അറിവുകളും ജനങ്ങള്‍ അറിയരുതെന്ന് കരുതുന്നവരാണ്.അല്‍ജസീറ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്നതെന്നും ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി പറഞ്ഞു. ശബ്ദങ്ങളില്ലാത്തവരുടെ ശബ്ദമെന്ന ആശയത്തോടെ 1996 നവംബര്‍ ഒന്നിനാണ് അല്‍ ജസീറയുടെ അറബിക് ചാനല്‍ ദോഹയില്‍ നിന്നു സംപ്രേഷണം തുടങ്ങുന്നത്. ആദ്യത്തെ അറബ് ന്യൂസ് ചാനലുകളിലൊന്നായ അല്‍ജസീറ മധ്യ,പൂര്‍വ്വേഷ്യയിലും, ഉത്തര ആഫ്രിക്കയിലും ഏറെ ശ്രദ്ധേയവും ജനപ്രീതിയുമാര്‍ജിച്ച ചാനലായി വളരെ പെട്ടെന്ന് മുന്നേറി. സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള തല്‍സമയ സംപ്രേഷണം അല്‍ജസീറയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. 2006ല്‍ ഇംഗ്ലീഷ് ചാനലും തുടങ്ങി. അല്‍ജസീറയുടെ ദോഹയിലെ ന്യൂസ് റൂം ആഗോളതലത്തില്‍തന്നെ മാധ്യമരീതികളില്‍ മാറ്റം വരുത്താന്‍ പ്രേരകമായിട്ടുണ്ടെന്ന്് അല്‍ജസീറ ഇംഗ്ലീഷ് മാനേജിങ് ഡയറക്ടര്‍ ഗില്‍സ് ട്രെന്‍ഡില്‍ പറഞ്ഞു.
ജനങ്ങളുടെ അറിയാനുളള അവകാശസംരക്ഷണത്തിനായി ഇവിടത്തെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അല്‍ജസീറയ്ക്കെതിരെയുള്ള പ്രചാരണങ്ങള്‍ തുടരുമ്പോഴും ഒരു ആശയമെന്ന നിലയില്‍ അടച്ചു പൂട്ടാനാവില്ലെന്ന് ഗില്‍സ് ട്രെന്‍ഡില്‍ പറഞ്ഞു.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
tech
ചാറ്റ്ജിപിടിയും എക്സും പണിമുടക്കി
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു.
ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്സിറ്റി, എക്സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്പോട്ടിഫൈ,ലെറ്റര്‍ ബോക്സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്ഫ്ളെയര് ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports14 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

