kerala
പി.കെ ഫിറോസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവും : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെയും പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തിനെതിരെയും രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും സംഘടന കൈവരിച്ച വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢോലോചനയുടെ ഭാഗവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പറഞ്ഞു.
കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെയും പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തിനെതിരെയും രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും സംഘടന കൈവരിച്ച വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢോലോചനയുടെ ഭാഗവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് നടത്തിയ ക്രൗഡ് ഫണ്ടിംഗ് മാതൃകാപരവും ഏറെ പ്രശംസ പിടിച്ചു പറ്റിയതുമായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയതിനാല്‍ മുസ്ലിം യൂത്ത് ലീഗ് നിരന്തമായി നടത്തിയ സമരത്തിനും നിയമ പോരാട്ടത്തിനുമൊടുവില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നതിലൂടെ കേരള രാഷ്ട്രീയത്തില്‍ എടുക്കാ നാണയമായി മാറിയ ഒരു വ്യക്തിയുടെ ജാള്യതയില്‍ നിന്നുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2022 ഒക്ടോബര്‍ 10മുതല്‍ 30വരെയായി നടത്തിയ ദോത്തി ചലഞ്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് സമാഹരണമായിരുന്നു എന്നത് എല്ലാവര്ക്കും അറിയുന്ന വസ്തുതയാണ്.
ഇതില്‍ പങ്കാളികള്‍ ആയവര്‍ക്ക് സ്നേഹോപഹാരമായിട്ടാണ് ദോത്തി നല്‍കിയത്. ഫണ്ട് ശേഖരണത്തിന് ശേഷം 2022 നവമ്പര്‍ 19,20,21 തിയ്യതികളിലായി വയനാട്ടില്‍ വെച്ച് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പില്‍ ദോത്തി ചലഞ്ച് കണക്ക് അവതരിപ്പിച്ചു. അതിന് ശേഷം 2023 ഒക്ടോബര്‍ 14ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലും കണക്ക് അവതരിപ്പിച്ച് പാസാക്കിയതുമാണ്. ഇതാണ് സംഘടനയുടെ രീതിയും. മുസ്ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ജനറല്‍ സെക്രട്ടറി ഒറ്റക്കല്ല കൈകാര്യം ചെയ്യുന്നത് എന്നിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി..കെ ഫിറോസിനെതിരെ ഒറ്റതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്.
കൂടാതെ 2018 ഏപ്രില്‍ 20ന് (വെള്ളിയാഴ്ച), ജമ്മു കാശ്മീരിലെ കത്വവയില്‍ ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെയും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ കുടുംബത്തെയും സഹായിക്കാനും നിയമ പോരാട്ടം ഏറ്റെടുക്കുന്നതിനുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ ഫണ്ട് സമാഹരണത്തിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും, പോലീസ് അന്വേഷണത്തിനൊടുവില്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തി തള്ളിക്കളയുകയും ചെയ്ത കേസ് വീണ്ടും ഉന്നയിക്കുന്നവരുടെ ലക്ഷ്യം പൊതുസമൂഹം തിരിച്ചറിയുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ ചര്‍ച്ചയില്‍ പങ്കെടുത്തു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
