ന്യൂഡല്‍ഹി: സിബിഐയില്‍ അലോക് വര്‍മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കി. സിബിഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ എന്‍.നാഗേശ്വര്‍ റാവുവാണ് ഉത്തരവുകള്‍ റദ്ദാക്കിയത്.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സിബിഐ ഡയറക്ടറായി തിരിച്ചെത്തിയതിനു പിന്നാലെ അലോക് വര്‍മ്മ പുറപ്പെടുവിച്ച ഉത്തരവുകളാണ് റാവു റദ്ദാക്കിയത്.

ജോയിന്റ് ഡയറക്ടര്‍മാരായ അജയ് ഭട്ട്‌നഗര്‍, മുരുകേശന്‍, ഡിഐജി എം.കെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എ.കെ ശര്‍മ്മ എന്നിവരെ സ്ഥലം മാറ്റികൊണ്ടായിരുന്നു അലോക് വര്‍മ ഉത്തരവിറക്കിയത്.

ഈ ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ഉള്‍പ്പെട്ട നിയമന സമിതി യോഗം ചേര്‍ന്ന് വര്‍മയെ പുറത്താക്കുകയായിരുന്നു.