ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്.

Amarnath

വാഹനത്തില്‍ 46ഓളം തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടം നടന്ന പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Amarnath pilgrims

കഴിഞ്ഞ തിങ്കളാഴ്ച്ച അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അപകട വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.