കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനുവേണ്ടി അഡ്വ ബിഎ ആളൂര്‍ ഹാജരാകും. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്‌ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂര്‍.

കഴിഞ്ഞ ഏപ്രിലാണ് പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ ജൂലായിലാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം പിടിയിലാകുന്നത്.