News

അമേരിക്കയും ഇസ്രാഈലും ‘ലോകത്തിന്റെ രക്ഷകര്‍’ റോളില്‍ നിന്നും സ്വയം പിന്മാറണം: ഇ.ടി മുഹമ്മദ് ബഷീര്‍

By webdesk17

June 22, 2025

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍. സ്വതന്ത്ര റിപ്പപ്ലിക് രാജ്യമായ ഇറാനെ ആക്രമിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ഇനി സമാധാനം എന്നാണ്. ഇസ്രാഈലിന് പിന്നാലെ ഇപ്പോള്‍ അമേരിക്കയും നേരിട്ട് ആക്രമണത്തിന്റെ ഭാഗമായിരിക്കുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇന്ത്യയും ലോകരാജ്യങ്ങളും ഇപ്പോഴും മൗനം തുടരുകയാണെന്നും ഇടി പറഞ്ഞു. അമേരിക്കയും ഇസ്രാഈലും ‘ലോകത്തിന്റെ രക്ഷകര്‍’ റോളില്‍ നിന്നും സ്വയം പിന്മാറണമെന്നും ആരും ആ ജോലി ഏല്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരുപാധികം ഇറാനോടൊപ്പമാണെന്നും നിരന്തരം പോരാടുന്ന പലസ്തീന്‍ ജനതക്കും ഐക്യദാര്‍ഢ്യമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.